Readers Forum

@ SCIENCE BLOCK SEMINAR HALL

on 06th November 2026, 10 am

READER FORUM, SNGSC

DISCUSSIONS & TALKS

വായന : എവിടെ ജോൺ ? October 8, 2026, 1.30pm

അവതരണം : അലിക്കുട്ടി

ശ്രീ നീലകണ്ഠ ഗവൺമെന്റ് സംസ്കൃത കോളേജ്, പട്ടാമ്പിയിലെ READERS FORUM-ന്റെ ആഭിമുഖ്യത്തിൽ 2026 ഒക്ടോബർ 8-ന് ഉച്ചയ്ക്ക് 1.30-ന് 1005-ാം നമ്പർ മുറിയിൽ വെച്ച് കവിതാവായനയും ചർച്ചയും സംഘടിപ്പിച്ചു.

പരിപാടിയിൽ അഞ്ജലി പി അധ്യക്ഷത വഹിച്ചു. റോയ് കെ. ബി ആമുഖപ്രസംഗം നടത്തി. തുടർന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘എവിടെ ജോൺ?’ എന്ന കവിത ജമീൽ അഹമ്മദ് ആലപിച്ചു. കവിതയെക്കുറിച്ചുള്ള ചർച്ച അലിക്കുട്ടി നയിച്ചു. ജമീൽ അഹമ്മദ്, റോയ് കെ. ബി, ശ്രീകല, നിതിൻ ദേവ് തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങളും പുതിയ കാഴ്ചപ്പാടുകളും പങ്കുവെച്ചു.

കവിതയുടെ ആശയങ്ങളും പ്രമേയങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ വിലയിരുത്താൻ ചർച്ച സഹായകമായി. 

വായന – സൂര്യമത്സ്യത്തെ വിവരിക്കൽ – SEPTEMBER 17, 1.30 PM

അവതരണം : റോയ് കെ.ബി

ശ്രീ നീലകണ്ഠ ഗവൺമെന്റ് സംസ്കൃത കോളേജ്, പട്ടാമ്പിയിലെ READERS FORUM-ന്റെ ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 17-ന് ഉച്ചയ്ക്ക് 1.30-ന് 1005-ാം നമ്പർ മുറിയിൽ വെച്ച് വായനാപരിപാടി സംഘടിപ്പിച്ചു.

പരിപാടിയിൽ  കൺവീനർ അഞ്ജലി പി അധ്യക്ഷത വഹിച്ചു. തുടർന്ന് റോയ് കെ. ബി പുസ്തകാവതരണവും വായനയും നിർവഹിച്ചു. മേതിൽ രാധാകൃഷ്ണന്റെ ‘സൂര്യമത്സ്യത്തെ വിവരിക്കൽ’എന്ന കൃതിയെക്കുറിച്ചുള്ള വിവരണവും ചർച്ചയുടെ ഭാഗമായി നടന്നു.

പുസ്തകവായനയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ അലിക്കുട്ടി, നിതിൽ ദേവ് തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങളും പുതിയ വീക്ഷണങ്ങളും പങ്കുവെച്ചു. കൃതിയുടെ പ്രമേയത്തെയും സാഹിത്യപരമായ സവിശേഷതകളെയും മുൻനിർത്തി നടന്ന സംവാദം പുസ്തകത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായകമായി.

പരിപാടിയുടെ അവസാനം നിതിൽ ദേവ് നന്ദി പ്രകാശിപ്പിച്ചു. 

Scroll to Top