പുസ്തകാവലോകനം മാർഗരേഖ

Main Article Content

ഡോ. സന്തോഷ് എച്ച്. കെ.

Abstract

ഒരു കൃതിയുടെ വിമർശാത്മക വിലയിരുത്തലാണ് ബുക്ക് റിവ്യു. ഏതുപുസ്തകാവലോകനവും തീർച്ചയായും ഒരു വാദം മുന്നോട്ടുവെക്കണം. അത് കൃതിയുടെ സംഗ്രഹമോ ആസ്വാദനമോ പരിചയപ്പെടുത്തലോ ആവരുത്. കൃതിയുടെ ഒരു വ്യാഖ്യാനമാണ് പുസ്തകാവലോകനം.  ബുക്ക് റിപ്പോർട്ടും റിവ്യുവും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം അതാണ്. ഈ അവലോകനം ചില സിദ്ധാന്തവിചാരങ്ങളിലേക്ക് വികസിക്കുമ്പോൾ അത് സാഹിത്യവിമർശനത്തിലേക്ക് ഉയരുകയും ചെയ്യും. ബുക്ക് റിപ്പോർട്ടിനും ഗ്രന്ഥനിരുപണത്തിനുമിടയിലാണ്  ബുക്ക് റിവ്യുവിന്റെ നില. 


കൃതിയുടെ രചയിതാവുമായും മറ്റ് വായനക്കാരുമായും ഈ കൃതിയെ മുൻനിർത്തിയുള്ള സംഭാഷണത്തിലേക്കും തുടർചർച്ചയിലേക്കും പ്രവേശിക്കാൻ ഒരു റിവ്യു നിങ്ങളെ സഹായിക്കുന്നു. നിങ്ങൾക്ക് ഈ കൃതിയുടെ വായനാനുഭവം സംബന്ധിച്ച വാദങ്ങളും വിയോജിപ്പും രേഖപ്പെടുത്താനുള്ള ഇടമാണത്. കൃതിയുടെ ജ്ഞാന- അനുഭവതലം,  അതിലെ വിധിന്യായങ്ങൾ, കാഴ്ചപ്പാടുകൾ, ഘടന എന്നീ വക ഏതു ഘടകങ്ങളിലുമുള്ള ആ കൃതിയുടെ മികവോ കുറവോ ഉള്ളത് എവിടെയാണെന്ന് തിരിച്ചറിയാനുള്ള വഴി കൂടിയാണ് ഈ അന്വേഷണം. 

Article Details

How to Cite
എച്ച്. കെ. ഡ. സ. (2019). പുസ്തകാവലോകനം മാർഗരേഖ. IRAYAM, 3(2), 163–170. Retrieved from https://sngscollege.org/irayam/index.php/journal/article/view/50
Section
Articles