ഗാർത്തുവെയിറ്റിന്റെ വ്യാകരണം – മലയാളത്തിന്റെ ആദ്യ അപഗ്രഥനാത്മകമാതൃക

Main Article Content

ഡോ. സന്തോഷ് എച്ച്. കെ.

Abstract

 മലയാളത്തിനായുള്ള അടിസ്ഥാന പഠനസാമഗ്രികൾ ഒരുക്കുന്നതിൽ ഗുണ്ടർട്ടാണ് അടിത്തറയിട്ടതെങ്കിലും അത് വിപുലീകരിച്ചത് ഗാർത്ത് വെയ്റ്റായിരുന്നു. സ്കൂളുകളിൽ പഠനാവശ്യത്തിന് ഉപയോഗിക്കാൻ  ചെറുതും വിലകുറഞ്ഞതുമായ ഒരു വ്യാകരണപുസ്തകം വേണമെന്ന അത്യാവശ്യത്തെ പ്രതിയാണ് ഗാർത്തുവെയിറ്റ് മലയാള വ്യാകരണ സംഗ്രഹം എന്ന മലയാളത്തിലെ ഏറ്റവും ചെറിയ വ്യാകരണകൃതി രചിക്കുന്നത്. കേരളപാണിനീയത്തിനു മുമ്പ് ഏറെക്കാലം പാഠപുസ്തകമായി ഉപയോഗിക്കപ്പെട്ട ഈ വ്യാകരണകൃതിയുടെ രചനാസവിശേഷതകളെ വിലയിരുത്തുന്നു.

Article Details

How to Cite
എച്ച്. കെ. ഡ. സ. (2021). ഗാർത്തുവെയിറ്റിന്റെ വ്യാകരണം – മലയാളത്തിന്റെ ആദ്യ അപഗ്രഥനാത്മകമാതൃക. IRAYAM, 1(1). Retrieved from https://sngscollege.org/irayam/index.php/journal/article/view/24
Section
Research Papers