COURSE OUTCOME

മലയാള സാഹിത്യപഠനം 1 (ബി കോം, ബി ബി എ സെമസ്റ്റർ 1)

  1. മലയാള സാഹിത്യത്തെയും ഭാഷയെയും സാമാന്യമായി പരിചയപ്പെടുന്നു
  2. മലയാള സാഹിത്യരചനയിൽ താല്പര്യം ഉണ്ടാകുന്നു
  3. വാണിജ്യവിജ്ഞാനത്തെ മലയാളഭാഷയുമായി ബന്ധിപ്പിക്കുന്നു
  4. വാണിജ്യപരമായ കത്തിടപാടുകൾ, കരാറുകൾ, പരസ്യങ്ങൾ എന്നിവയിൽ ഉചിതമായ മലയാള ഭാഷ പ്രയോഗിക്കുന്നു

COURSE OUTCOME

മലയാള സാഹിത്യം 1 (ബി എ ബി എസ് സി. സെമസ്റ്റർ 1)

 1 മലയാള സാഹിത്യത്തിലെ വിവിധ ഘട്ടങ്ങളെ പരിചയപ്പെടുന്നു

2. മലയാളത്തിലെ കഥ, കവിത എന്നീ സാഹിത്യരൂപങ്ങളുടെവായനയിലും രചനയിലും താല്പര്യം ഉണ്ടാകുന്നു

3. മലയാളത്തിന്റെ സാഹിത്യപാരമ്പര്യത്തെ മനസ്സിലാക്കുകയും ഇന്ത്യൻഭാഷകളിൽ അതിനുള്ള പ്രാധാന്യത്തെ ഉൾക്കൊള്ളുകയും ചെയ്യുന്നു.

4. മലയാളത്തിന്റെ നാടൻ വാമൊഴിപാരമ്പര്യത്തെയും നാടോടി സാഹിത്യസമ്പത്തിനെയും മനസ്സിലാക്കുന്നു

COURSE OUTCOME

നവോത്ഥാന കവിത (കോർകോഴ്സ് 1, സെമസ്റ്റർ 1)

  1. മലയാളകവിതയുടെ നവോത്ഥാനഘട്ടത്തിലെ പ്രത്യേകതകൾ മനസ്സിലാക്കുന്നു.
  2. കവിതരചനയിൽ താല്പര്യമുള്ള വിദ്യാർഥികൾ പുതിയ കാവ്യഭാവുകത്വത്തെ ഉൾക്കൊള്ളുന്നു 
  3. മലയാള നവോത്ഥാനകവിതകളെ പുതിയ സാഹിത്യസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ നിരൂപണപഠനങ്ങൾക്ക് വിധേയമാക്കുന്നു.
  4. മലയാള കാവ്യവായനയിൽ താല്പര്യമുണ്ടാകുന്നു

കോഴ്സ് കോഡ്: MAL1(2)C01 കേരളപഠനം- പൂർവ്വകാലം, മധ്യകാലം.

Course Outcome

  1. കേരളത്തിന്റെ സാംസ്കാരികചരിത്രത്തെക്കുറിച്ചുള്ള ധാരണ നേടുന്നു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിവിധ കാലങ്ങളിൽ പരിണാമങ്ങളെയും വളർച്ചയെയും സാംസ്കാരികമായ കാഴ്ചപ്പാടിലൂടെ ഉൾക്കൊള്ളുന്നു. കേരളത്തിന്റെ സാംസ്‌കാരികവ്യതിരിക്തതകളെ തിരിച്ചറിയുന്നതിനും അഭിലഷണീയമായ രീതിയിൽ അവയെ പുനർനിർമ്മിക്കുതിനുമുള്ള ശേഷി കൈവരിക്കുന്നു.
  2. കേരളീയ കലാരൂപങ്ങളെ പഠിക്കുകയും അവൗടെ സാംസ്കാരിക പ്രാധാന്യത്തെ തിരിച്ചറിയുകയും ചെയ്യുന്നു.  അത്തരം കലാരൂപങ്ങളെ ഉചിതമായ സന്ദർഭങ്ങളിൽ പുനരാവിഷകരിക്കാനുള്ള പ്രാപ്തി നേടുന്നു
  3. കേരളത്തിന്റെ സാംസ്കാരികവും പ്രാദേശികവും ജൈവികവുമായ വ്യത്യസ്തതകളെ മനസ്സിലാക്കുകയും ടൂറിസം, ജൈവഗവേഷണം, പാരിസ്ഥിതിക വികസനം എന്നീ വിഷയങ്ങളിൽ ഇടപെടാൻ വിദ്യാർഥികൾ പരിശീലനം നേടുന്നു
  4. പ്രാദേശികമായ ചരിത്രരചനയിൽ പരിശീലനം നേടുന്നു. സ്വന്തം പ്രദേശത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ വൈവിധ്യങ്ങളെ രേഖപ്പെടുത്തുന്നു

ഒന്ന് നാല് സെമസ്റ്ററുകളിലായി രണ്ട് കോഴ്സുകളിലായാണ് കേരള പഠനം എന്ന കോമ്പ്ലിമെന്ററി കോഴ്സ് പൂര്ത്തീകരിക്കുന്നത്. പ്രാചീന മധ്യകാലമാണ് ആദ്യ സെമസ്റ്ററിൽ കൈകാര്യം ചെയ്യുന്നത്.

പഠന സമയം 96 മണിക്കൂർ

ആകെ ക്രെഡിറ്റ്: നാല്