HSST Coaching

ഹയർസെക്കണ്ടറി അധ്യാപകതസ്തികയിലേക്കുള്ള പി. എസ്. സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി പട്ടാമ്പി കോളേജ് മലയാളവിഭാഗം കോളേജ് പി.ടി.എ.യുടെ സഹകരണത്തോടെ മൂന്നുമാസം നീണ്ടുനിൽക്കുന്ന ഒരു തീവ്രപരിശീലനപദ്ധതി തുടങ്ങുന്നു. എൽ. എം. എസ്. അധിഷ്ഠിതമായ ഈ കോഴ്സ് ലൈവ് ക്ലാസുകളും ഓഫ് ലൈൻ കോണ്ടാക്റ്റ് ക്ലാസുകളും ഉൾപ്പെടെ ബ്ലെൻഡഡ് സ്വഭാവത്തിലാണ് നടത്തുന്നത്. താത്പര്യമുള്ളവർക്ക് ഓൺലൈനായോ കോളേജിൽനേരിട്ടോ പേരുകൾ രജിസ്റ്റർ ചെയ്യാം.

കോഴ്സിന്റെ ചെലവുകൾക്കായി കോളേജ് പി.ടി.എ. ഫണ്ടിലേക്ക് 2500/രൂപ (രണ്ടായിരത്തിയഞ്ഞൂറു രൂപമാത്രം) നൽകേണ്ടതുണ്ട്. കോളേജിൽ നേരിട്ടുവന്നോ ഓൺലൈനായോ പണം നൽകാവുന്നതാണ്. മറ്റ് കോഴ്സ് ഫീസുകളില്ല. വിശദവിവരങ്ങൾ മറുപടി ഇ – മെയിൽ വഴി ലഭ്യമാവുന്നതാണ്.രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 26 വരെ നീട്ടിയിരിക്കുന്നു. കോഴ്സ് നവംബർ 27 ന് ആരംഭിക്കുന്നതാണ്.

അക്കൗണ്ട് ഹോൾഡർ: PRINCIPAL SNGS COLLEGE PATTAMBI 

അക്കൗണ്ട് നമ്പർ: 117401000721

ബാങ്ക്: ICICI Pattambi Branch

IFSC Code: ICIC0001174
സംഭാവന നൽകിയതിനുശേഷം അതിന്റെ വിവരങ്ങൾ സ്ക്രീൻ ഷോട്ട് malayalamdept@sngscollege.org മെയിലായി അയക്കാവുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് malayalamdept@sngscollege.org എന്ന ഇമെയിലിലോ 9895437056 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

കോർഡിനേറ്റാർ.