വിളക്കുമരവും വെളിച്ച മഴയും കടത്തനാട്ട് ഉദയവർമരാജയുടെ സാഹിത്യജീവിതം

Main Article Content

രാജേന്ദ്രൻ

Abstract

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ആധുനീകരണത്തിൽ സൃഷ്ടന്മുഖമായ സംഭാവനകൾ പ്രദാനം ചെയ്ത കടത്തനാട്ട് ഉദയവർമരാജ   കവി,വിവർത്തകൻ,പത്രാധിപർ,സംഘാടകൻ,സാഹിത്യപുരസ്കർത്താവ്,പണ്ഡിതൻ,ഗദ്യകാരൻ എന്നിങ്ങനെ ബഹുവിതാനങ്ങളിലേക്കു പന്തലിച്ച സർഗ്രപ്രതിഭയുടെ ഉടമയായിരുന്നു. 


ഉദയർവർമരാജയുടെ കൃതികൾ അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ മലയാളസാഹിത്യത്തിന്റെ മുഖ്യധാരയിൽ നിന്നും പ്രകടമായ വ്യത്യാസം പുലർത്തുന്നവയല്ലെങ്കിലും ഫ്യൂഡലിസത്തിന്റെ സാഹിത്യ സങ്കൽപങ്ങളും കൊളോണിയൽ ആധുനികതയുടെയും നവോത്ഥാനത്തിന്റെയും സാഹിത്യമൂല്യനിർണയോപാധികളും തമ്മിലുള്ള സംഘർഷം അവയിൽ പ്രകടമാണ്. സാമൂഹികജീവിതത്തിലും സാഹിത്യത്തിലും ചരിത്രപരമായ പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരുന്ന ഒരു കാലത്താണ് അദ്ദേഹം ജീവിച്ചത്. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെടുകയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുകയും ജാതിനിരപേക്ഷമായ പൊതുമണ്ഡലം രൂപപ്പെടുത്താൻ പ്രയത്നിക്കുകയും ചെയ്ത ഉദയർവർമരാജയുടെ ജീവിതത്തിലും കൃതികളിലും ആധുനികതയുടെ ചിഹ്നങ്ങൾ, അതുകൊണ്ടുതന്നെ, ദൃശ്യവുമാണ്. പഴമയുടെ സ്വാംശീകരണവും പുതുമയുടെ സ്വീകരണവും അവയിലുണ്ട്. മലയാളസാഹിത്യത്തിൽ ഉദയവർമരാജയുടെ പ്രസക്തി അന്വേഷിക്കുന്നു.

Article Details

How to Cite
എടത്തുംകര ര. (2019). വിളക്കുമരവും വെളിച്ച മഴയും: കടത്തനാട്ട് ഉദയവർമരാജയുടെ സാഹിത്യജീവിതം . IRAYAM, 3(2), 102–142. Retrieved from https://sngscollege.org/irayam/index.php/journal/article/view/48
Section
Articles

References

ഉദയവർമ്മരാജ - കൃതികൾ

Most read articles by the same author(s)