അറബ് കവിതയിലെ പ്രതിരോധ പാഠങ്ങൾ - മഹ്മൂദ് ദർവീശും അഡോണിസും

Main Article Content

ഷഹാന കെ.ടി

Abstract

അറബ് കവിതയിലെ പ്രതിരോധപാഠങ്ങൾ അഡോണിസിന്റെയും ദർവീശിന്റെയും കവിതകളിൽ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ സ്വഭാവം കൊണ്ട് വ്യത്യസ്തമായും എന്നാൽ വിശാലമായ അർത്ഥത്തിൽ സമാനത പുലർത്തുകയും ചെയ്യുന്ന രണ്ട് ഭാവുകത്വപരിസരങ്ങളെയാണ് ദർശിക്കാനാവുന്നത്. ഇസ്രയേൽ അധിനിവേശത്താൽ സ്വന്തം നാട്ടിൽ അഭയാർത്ഥികളും അന്യരുമായി മാറിയ പലസ്തീനികളുടെ സംഘർഷഭരിതമായ ദിനരാത്രങ്ങളും അനാഥത്വവും തടവറകളും ദർവീശ് കവിതയിൽ വ്യക്തമായി കാണാം. അത്യധികമായ സ്വാതന്ത്രദാഹവും പലസ്തീൻ ദേശീയവികാരവും പ്രവാസത്താലുള്ള ഗൃഹാതുരത്വവുമെല്ലാം കവിതയിൽ പ്രകടമാണ്. സിറിയൻ ആഭ്യന്തര സംഘർഷത്തിന്റെ എല്ലാ മുറിവുകളും പേറുന്ന നിരന്തരമായ അടിച്ചമർത്തലുകളുടെ എല്ലാ രോഷവും ഉൾക്കൊള്ളുന്നതാണ് അഡോണിസിന്റെ കവിത. ആത്യന്തികമായ സമാധാനം കാംക്ഷിക്കുന്ന ഒരു ആത്മീയകവിയുടെ പരിവേഷമാണ് അഡോണിസിനുള്ളത്. അഡോണിസിന്റെയും ദർവീശിന്റെയും കവിതകളിലെ പ്രതിരോധപാഠങ്ങളെ സംബന്ധിച്ച് വിവർത്തനക്തികൾ മുൻനിർത്തിയുള്ള അന്വേഷണം.

Article Details

How to Cite
ഷഹാന കെ.ടി. (2020). അറബ് കവിതയിലെ പ്രതിരോധ പാഠങ്ങൾ - മഹ്മൂദ് ദർവീശും അഡോണിസും. IRAYAM, 4(2). Retrieved from https://sngscollege.org/irayam/index.php/journal/article/view/38
Section
Research Papers