ചൊൽവഴക്കങ്ങളും വാക്കുകളുടെ കാർണിവലും

Main Article Content

അനഘ.ജെ

Abstract

ഭാഷയുടെ സങ്കേതങ്ങളുപയോഗിച്ചു ചിട്ടപ്പെടുത്തുന്ന കളികൾക്കു ഭാഷാസാമർത്ഥ്യം (competence)  ആവശ്യമാണ്. ഭാഷയിൽ പ്രായോഗികമായി നടക്കുന്ന അർത്ഥസഞ്ചാരങ്ങളെ മനസ്സിലാക്കാൻ ഭാഷാകേളികളിലൂടെ പ്രബലമാക്കുന്ന ഭാഷാസാമർത്ഥ്യ ത്തിനാകും. നിത്യജീവിതത്തിലെ സ്വാഭാവികസന്ദർഭങ്ങളിൽ ഭാഷ ഉപയോഗിച്ചു നിർമ്മിക്കുന്ന സിദ്ധി ഭാഷാപ്രകടനമാണ് (performance). ആന്തരികഘടനയിലെ സങ്കല്പന തലത്തിലേക്കു ഭാഷാശാസ്ത്രം ഇന്നു കേന്ദ്രീകരിക്കുന്നു. സങ്കല്പനതലത്തിലെ സൂചകങ്ങളുടെ അർത്ഥങ്ങളിലേക്കെത്തുന്നതും ഭാഷയുടെ താളതരംഗങ്ങളിലൂടെയാണ്. ഭാഷാകേളികളും ഭാഷകൊണ്ടുള്ള കേളികളും ശബ്ദത്തിന്റെ സൂക്ഷ്മരൂപങ്ങളാണ് മസ്തിഷ്‌കത്തിലും മനസ്സിലും അടയാളപ്പെടുത്തുന്നത്.


മാഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിൽ, 'ഭാഷാകേളി: ഭാഷയ്ക്കുള്ളിലെ കളികളും ഭാഷകൊണ്ടുള്ള കളികളും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തിൽ ചെയ്ത പ്രോജക്ടിന്റെ സംക്ഷിപ്തരൂപം

Article Details

How to Cite
അനഘ.ജെ. (2020). ചൊൽവഴക്കങ്ങളും വാക്കുകളുടെ കാർണിവലും. IRAYAM, 4(2). Retrieved from https://sngscollege.org/irayam/index.php/journal/article/view/37
Section
Research Papers

References

നമ്പൂതിരിപ്പാട്, ഉഷ. 1994. സാമൂഹികഭാഷാശാസ്ത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

നാരംഗ്, ഗോപിചന്ദ്. 2013. ഘടനാവാദവും ഉത്തരഘടനാവാദവും പൗരസ്ത്യകാവ്യമീമാംസയും. ന്യൂ ഡെൽഹി: സാഹിത്യ അക്കാദമി.

പ്രഭാകരവാര്യർ, കെ.എം. 1978. ഭാഷയും മനഃശാസ്ത്രവും. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്