ഭാവുകത്വനിർമ്മിതിയും വിവർത്തനങ്ങളും റുബായിയാത്ത് വിവർത്തനങ്ങളെ മുൻനിർത്തി കാല്പനികഭാവുകത്വനിർമ്മിതിയെക്കുറിച്ചുള്ള പഠനം

Main Article Content

ഇന്ദുശ്രീ.കെ

Abstract

റുബായിയാത്ത് മലയാളികളെ ഏറെ സ്വാധീനിച്ച ഒരു കാവ്യമാണ്. ഒമർഖയ്യാമിന്റെ ഈ കൃതിയ്ക്ക് മലയാളത്തിൽ ഒട്ടേറെ തർജ്ജമകൾ ഉണ്ടായിട്ടുണ്ട്. ഫിറ്റ്സ്ജെറാൾഡിന്റെ പാഠത്തെ ആധാരമാക്കി രചിച്ചവയാണ് ഈ വിവർത്തനങ്ങളിൽ അധികവും. പേർഷ്യൻ മൂലകൃതിയിൽ നിന്ന് നേരിട്ടുള്ള വിവർത്തനങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടില്ല. വിവർത്തനങ്ങളില് മദിരോത്സവം സ്വതന്ത്ര തർജ്ജമയാണ്. ബാക്കി എട്ടു കൃതികളും പദാനുപദവിവർത്തനങ്ങളാണ്.           റുബായിയാത്തിന്റെ മലയാളപരിഭാഷകൾ, അവ പദാനുപദ വിവർത്തന ങ്ങളാണെങ്കിൽപ്പോലും പരസ്പരം വ്യത്യസ്തത പുലർത്തുന്നു. കേരളീയമായ കാവ്യസംസ്കാരത്തിന്റെ ബഹുസ്വരതയുടെ ഒരംശം ഈ വിവർത്തനങ്ങളിൽ പ്രകടമാണ്. വ്യത്യസ്ത വീക്ഷണവും കാവ്യാഭിമുഖ്യവും പുലർത്തുന്നവരാണ് റുബായിയാത്തിന് പരിഭാഷ നൽകിയവർ. റുബായിയാത്ത് തർജ്ജമകൾ മലയാളഭാവുകത്വത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് അന്വേഷിക്കുന്ന പ്രബന്ധം.

Article Details

How to Cite
ഇന്ദുശ്രീ.കെ. (2020). ഭാവുകത്വനിർമ്മിതിയും വിവർത്തനങ്ങളും : റുബായിയാത്ത് വിവർത്തനങ്ങളെ മുൻനിർത്തി കാല്പനികഭാവുകത്വനിർമ്മിതിയെക്കുറിച്ചുള്ള പഠനം. IRAYAM, 4(2). Retrieved from https://sngscollege.org/irayam/index.php/journal/article/view/35
Section
Research Papers

References

മലയാളം

അപ്പൻ എം.പി. , ജീവിതോത്സവം, ശ്രീ സേതുപാർവതീബായി ഗ്രന്ഥശാല, കോട്ടയം, 1949

ഉമർ തറമേൽ .ഡോ. , റുബാഇയ്യാത്, ഒലീവ് പബ്ലിക്കേഷൻസ്, കോഴിക്കോട്, 2006

കരുണാകരൻ തിരുനല്ലൂർ, റുബാഇയാത്ത്: ഒമർ ഖയ്യാമിന്റെ ഗാഥകൾ, ഡി.സി. ബുക്സ്, കോട്ടയം, 2011

കൃഷ്ണപിള്ള ചങ്ങമ്പുഴ, ചങ്ങമ്പുഴയുടെ വിവർത്തനകവിതകൾ, ചിന്ത പബ്ലിഷേർസ്, തിരുവനന്തപുരം, 2009

കൃഷ്ണപിള്ള ചങ്ങമ്പുഴ, ചങ്ങമ്പുഴക്കവിതകൾ, ഡി.സി. ബുക്സ്, കോട്ടയം, 2010

കൃഷ്ണവാരിയർ എൻ.വി. , (എഡി), വിവർത്തനം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,1978

ജയാസുകുമാരൻ, സ്കറിയാ സക്കറിയ, (എഡി), തർജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ, താരതമ്യ പഠന സംഘം, കോട്ടയം, 1997

ജോർജ് കെ.എം.ഡോ. , (എഡി), ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ, ഡി.സി. ബുക്സ്, കോട്ടയം,1988

ജോർജ്ജ് കെ.പി. , നക്സലിസവും മലയാളകവിതയും, മലയാളപഠനഗവേഷണകേന്ദ്രം, തൃശ്ശൂർ, 2015

പണിക്കർ കെ.എം.സർദാർ, രസികരസായനം, ബി.വി ബുക്ക് ഡിപ്പോ & പ്രിന്റിംഗ് വർക്സ്, തിരുവനന്തപുരം,1952

പരമേശ്വരൻ പിള്ള എരുമേലി, മലയാളസാഹിത്യം കാലഘട്ടത്തിലൂടെ, കറന്റ് ബുക്സ്, കോട്ടയം, 2015

പ്രബോധചന്ദ്രൻ വി.ആർ.ഡോ. , (എഡി) വിവർത്തനചിന്തകൾ, കറന്റ് ബുക്സ്, തൃശ്ശൂർ, 1995

മാധവമേനോൻ.വി. , റുബായിയാത്ത്, പരിഷത്ത് പ്രസ്, എറണാകുളം,1993

മാത്തൻ തരകൻ പുത്തൻകാവ്, ജീവിതമാധുരി, ഏഷ്യൻ ബുക്ക് സ്റ്റാൾ, പത്തനംതിട്ട,1954

മുരളീധരൻ നെല്ലിക്കൽ, വിശ്വസാഹിത്യദർശനങ്ങൾ, ഡി.സി. ബുക്സ്, കോട്ടയം, 2003

രാഘവപ്പൊതുവാൾ അമ്പാടി, ഓമർഖയ്യാം, ക്യാപ്ടൻ എ.ആർ പുതുവാൾ, തൃശ്ശൂർ,1937

വസന്തൻ എസ്.കെ. , നമ്മൾ നടന്ന വഴികൾ, മലയാളപഠനഗവേഷണകേന്ദ്രം, തൃശ്ശൂർ, 2011

വിജയൻ എം.എൻ. , ചിതയിലെ വെളിച്ചം, കറന്റ് ബുക്സ്, തൃശ്ശൂർ, 2004

വിശ്വനാഥയ്യർ എൻ.ഇ.ഡോ. , വിവർത്തനവിചാരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014

ശങ്കരക്കുറുപ്പ് ജി. , ജി.യുടെ കവിതകൾ, ഡി.സി. ബുക്സ്, കോട്ടയം,1999

ഹൃദയകുമാരി ബി. , കാല്പനികത, ഡി.സി ബുക്സ്, കോട്ടയം,1990

ഇംഗ്ലീഷ്

FitzGerald Edward, Rubaiyat of Omar Khayyam, Jaico Publishing House, Mumbai, 1964

McLeod John, Beginning Postcolonialism, Viva books private limited, New Delhi, 2010