ഗദ്യഭാഷയും ആധുനികവ്യവഹാരങ്ങളും: വിവർത്തനത്തിലെ അ(വ)ബോധങ്ങൾ , , ,

Main Article Content

അൻവർ അലി. എൻ.

Abstract

ഗദ്യഭാഷയെക്കുറിച്ച് പലവഴിക്കുള്ള പഠനങ്ങൾ മലയാളത്തിൽ നടന്നു കഴിഞ്ഞിട്ടുണ്ട്. ഗദ്യത്തിന്റെ രൂപപ്പെടലിനെ ചരിത്രബന്ധങ്ങൾക്കകത്തു വച്ച് വിശകലനം ചെയ്യുന്ന പഠനങ്ങളെല്ലാം തന്നെ ഗദ്യത്തെ ആധുനികതയുടെ രൂപമായി കാണുന്നു. ആധുനികതയുടെ ചരിത്രസന്ദർഭത്തിലാണ് ഗദ്യത്തിന് ഭാഷയിൽ മേൽകൈ ലഭിക്കുന്നത്. മലയാളത്തിൽ ഗദ്യത്തിന് പ്രാമുഖ്യമുള്ള വ്യവഹാരങ്ങൾ വികസിച്ചുവരുന്നത് പത്തൊമ്പതാം നൂറ്റാണ്ടോടെയാണ്. പ്രധാനമായും മിഷണറി പ്രവർത്തനങ്ങളിലൂടെ യാണ് ഈ വ്യവഹാരങ്ങൾ നിലവിൽ വന്നത്. നവോത്ഥാനത്തിന്റെയും ദേശീയതയുടെയും ചരിത്രസന്ദർഭത്തിൽ ഗദ്യഭാഷയുടെ മാനകീകരണവും സംഭവിക്കുന്നുണ്ട്. എന്നാൽ, ഗദ്യവും ആധുനികതയും തമ്മിലുള്ള വിനിമയങ്ങളെ ആധുനികതയുടെ രൂപം എന്ന ഒറ്റ പ്രസ്താവത്തിൽ ഒതുക്കാവുന്നതല്ല. ആധുനികതയുടെ സ്ഥാനങ്ങളായി മാറിയ വ്യവഹാരങ്ങൾ ഗദ്യത്തിൽ പലവഴിക്ക് ഇടപെടുന്നുണ്ട്. ഈ വ്യവഹാരങ്ങളിലൂടെ തന്നെയാണ് ഗദ്യഭാഷ രൂപപ്പെടുന്നതും. വ്യവഹാരങ്ങൾ ഗദ്യത്ത നിർണയിച്ചു എന്ന നിലക്കുള്ള നിർണയവാദപരമായ സമീപനമല്ല, ഗദ്യവും വ്യവഹാരങ്ങളും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധത്തിൽ ഉൗന്നുന്ന ആപേക്ഷിക (Relational) സമീപനമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അപ്പോൾ, ഗദ്യത്തെ കേവലമായ 'രൂപം'എന്ന നിലയിൽ മനസിലാക്കിയാൽ പോരാ. 'പ്രക്രിയ'എന്ന നിലയ്ക്ക് ഗദ്യത്തെ മനസിലാക്കുമ്പോൾ ആധുനികതയുടെ ആഭ്യന്തരവൈരുദ്ധ്യങ്ങളും ആന്തരികസംഘർഷങ്ങളും ഗദ്യത്തിൽ ഇടപെടുന്നത് കാണാം.

Article Details

How to Cite
അൻവർ അലി. എൻ. (2020). ഗദ്യഭാഷയും ആധുനികവ്യവഹാരങ്ങളും: വിവർത്തനത്തിലെ അ(വ)ബോധങ്ങൾ: , , , . IRAYAM, 4(2). Retrieved from https://sngscollege.org/irayam/index.php/journal/article/view/34
Section
Research Papers

References

കുമാരൻ, മൂർക്കോത്ത്, 1924: ജീവികളുടെ ആഹാര സമ്പാദ്യം ഗദ്യമാലിക ഭാഗം 3 (എഡി: എച്ച്. എച്ച്. രാമവർമ്മ), ബി. വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം.

കൃഷ്ണവാര്യർ, പന്തളം, 1924: തച്ചുശാസ്ത്രം ഗദ്യമാലിക ഭാഗം 3 (എഡി: എച്ച്. എച്ച്. രാമവർമ്മ), ബി. വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം.

ജോസഫ് മുണ്ടശ്ശേരി, 1110: "മലയാളഭാഷയും ശാസ്ത്രഗ്രന്ഥങ്ങളും', മംഗളോദയം, എടവം, ലക്കം 4.

ദിലീപ് മേനോൻ, എം., 2014: ‘ജാതിയും കൊളോണിയൽ ആധുനികതയും സരസ്വതിവിജയം വീണ്ടും വായിക്കുമ്പോൾ’, സംസ്കാരവിമർശവും മലയാളഭാവനയും (എഡി. ഷാജി ജേക്കബ്), കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

ബാബു ചെറിയാൻ, ജേക്കബ് എെസക് കാളിമറ്റം, 2002: ജ്ഞാനനിക്ഷേപം: പഠനവും പാഠവും, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

സ്കറിയ സക്കറിയ (എഡി), 2016: മലയാളവും ഹെർമൻ ഗുണ്ടർട്ടും വാല്യം 2, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, തിരൂർ.

രാജരാജവർമ്മ ഏ. ആർ., 1987: ഏ. ആർ. രാജരാജവർമ്മയുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ, രഞ്ജിമ പബ്ലിക്കേഷൻസ്, മാമൂട് ചങ്ങനാശ്ശേരി.

രാജരാജവർമ്മ, വടക്കുംകൂർ, 2019: ‘ഭാഷാസാഹിത്യത്തിന്റെ ശാസ്ത്രീയാഭിവൃദ്ധി’, ഭാഷാനവോത്ഥാനം ചരിത്രവഴികൾ (എഡി: ശ്രീകുമാർ ഏ. ജി.), ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി.

Baber, Saheer, 1998: The Science of the Empire, Oxford University Press, New Delhi.

Bassnet, Susan, Trivedi, Harish, 2002: Post Colonial Translation, Routeledge, Newyork.

Deepak Kumar, 1997: Science and the Raj 1857 -1905, Oxford University Press, New Delhi.

Devy, G. N., 1995: In Another Tongue, Macmillan Publishers, New Delhi.

Niranjana, Tejaswini, 1992: Siting Translation, Orient Longman, New Delhi.

Ramakrishnan, E. V., 2017: Locating Indian Literature, Orient BlackSwan, New Delhi.

Vilhanova, Viera, 2006: Biblical Translations of Early Missionaries in East and Central Africa. I. Translations into Swahili', Asian and African Studies, SAGE Publications, New York.

Vilhanova, Viera, 2007: Christian Missions in Africa and their Role in the Transformation of African Societies ', Adiyan and African Studies, SAGE Publications, New York.

ബ്ലോഗ്

• ഗ്രന്ഥപ്പുര www.shijualex.in

• ധനതത്വനിരൂപണം (1870), 2017 ജനുവരി 17.

• നളചരിതസാരശോധന (1867), 2018 മാർച്ച് 4.

• പശ്ചിമോദയം (1847), 2018 ജൂൺ 26.

• പ്രകൃതിശാസ്ത്രം (1883), 2018 മാർച്ച് 8.

• ഭൂമിശാസ്ത്രം ഒന്നാം പുസ്തകം (1855), 2018 ഏപ്രിൽ 10.

• ഭൂമിശാസ്ത്രം, ജോസഫ് പീറ്റ് (1853), 2018 സെപ്റ്റംബർ 13.

• ഭൂമിശാസ്ത്രം തിരുവിതാംകൊട്ടു സംസ്ഥാനം (1878), 2017 ജനുവരി 5.

• ലൊകചരിത്രശാസ്ത്രം (1851), 2018 നവംബർ 17.

• ശരീരശാസ്ത്രം (1882), 2018 ഒക്ടോബർ 19.

• The English Standard Reader for the use in the fourth standard(1902), 2018 ഡിസംബർ 12.

ആദ്യകാല ആനുകാലികങ്ങൾ

• കേരളചിന്താമണി, കൊ. വ. 1085 എടവം മുതൽ 1086 മിഥുനം വരെയുള്ള ലക്കങ്ങൾ.

• ധന്വന്തരി, കൊ. വ. 1079 ചിങ്ങം മുതൽ 1081 തുലാം വരെയുള്ള ലക്കങ്ങൾ.

• ഭാഷാപോഷിണി, കൊ. വ. 1070 ചിങ്ങം മുതൽ 1078 ചിങ്ങം വരെയുള്ള ലക്കങ്ങൾ.

• മംഗളോദയം, കൊ. വ. 1085 വൃശ്ചികം മുതൽ 1093 മേടം വരെയുള്ള ലക്കങ്ങൾ.

• ലക്ഷ്മീവിലാസം, കൊ. വ. 1081 ചിങ്ങം മുതൽ 1082 ചിങ്ങം വരെയുള്ള ലക്കങ്ങൾ.

• വിദ്യാവിനോദിനി, കൊ. വ. 1065 തുലാം 1075 തുലാം വരെയുള്ള ലക്കങ്ങൾ.