കുഞ്ചൻ നമ്പ്യാർ: മലയാളത്തിലെ ആദ്യ ആധുനികൻ

Main Article Content

ശിവപ്രസാദ് പി.

Abstract

കേരളത്തിന്റെ ആധുനികവത്കരണം പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാനം, വിദ്യാഭ്യാസം, മാധ്യമങ്ങൾ, ഗദ്യവികാസം എന്നിങ്ങനെയുള്ള ഘടകങ്ങളോടു ചേർത്ത് മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ധാരാളമായി നടന്നിട്ടുള്ളത്. പൊതുമണ്ഡലംപോലുള്ള സങ്കല്പനങ്ങളും ഇക്കാലത്തോട് ചേർത്ത് പഠിക്കപ്പെട്ടിട്ടുണ്ട്. ഭാഷാപരമായ സ്വത്വപ്രകാശനത്തിന്റെ കർതൃത്വമാവട്ടെ എഴുത്തച്ഛനിലാണ് നല്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിനിടയിൽ കേരളത്തെയും ഭാഷയെയും വിശാലവും ജനായത്തവുമായ അർഥത്തിൽ വിഭാവനം ചെയ്യുന്നതും അഭിസംബോധന ചെയ്യുന്നതും കുഞ്ചൻ നമ്പ്യാരും അദ്ദേഹത്തിന്റെ തുള്ളൽ കൃതികളുമാണ്. പൊതുമണ്ഡലം, മനുഷ്യാന്തസ്സ് എന്നിങ്ങനെയുള്ള ആശയങ്ങളെ സൂക്ഷ്മത്തിൽ സ്വീകരിക്കുന്ന, അധികാരവിമർശത്തെ അവതരിപ്പിക്കുന്ന, സംവാദാത്മകമായ ഒരു രാഷ്ട്രീയബോധത്തെയും കലയേയും അദ്ദേഹം ആവിഷ്കരിക്കുന്നു

Article Details

How to Cite
പി. ശ. (2022). കുഞ്ചൻ നമ്പ്യാർ: മലയാളത്തിലെ ആദ്യ ആധുനികൻ . IRAYAM, 6(3), 8–12. Retrieved from https://sngscollege.org/irayam/index.php/journal/article/view/sivaprasad
Section
Articles

References

ഗണേശ് കെ. എൻ., കുഞ്ചൻ നമ്പ്യാർ വാക്കും സമൂഹവും, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 1996.

ഗോപാലകൃഷ്ണൻ പി. കെ., കേരളത്തിന്റെ സാംസ്കാരിക ചരിത്രം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000

വസന്തൻ എസ്. കെ., നമ്മൾ നടന്ന വഴികൾ, മലയാളപഠനഗവേഷണകേന്ദ്രം, തൃശ്ശൂർ, 2011.

ശർമ്മ വി. എസ്., കുഞ്ചൻ നമ്പ്യാരും അദ്ദേഹത്തിന്റെ കൃതികളും, എൻ.ബി.എസ്. കോട്ടയം, 1978.