ഗോത്രജനതയുടെസ്വത്വവും പ്രതിനിധാനവും, “ഉയരും ഞാൻ നാടാകെ” ചിത്രത്തിന്റെ സാംസ്കാരിക വായന.

Main Article Content

ആതിര രാജൻ

Abstract

ഗോത്രജനതയുടെ സ്വത്വവും പ്രതിനിധാനവും സിനിമാലോകത്ത് വളരെ സുപ്രധാനമായ വിഷയമാണ്. ഗോത്രജനതയുടെ മാറ്റമില്ലാത്ത ആവർത്തനങ്ങൾ (stereotype) ഒരുപാട് ചിത്രങ്ങളിൽ കാണുന്നുണ്ട്. ഇത് ഗോത്രജനതയുടെ യാഥാർഥ്യങ്ങൾക്ക് അകലം വരുത്തുന്നു. എന്നാൽ ഗോത്രജീവിതത്തെ അവരുടെ തലത്തിൽ കണ്ടെത്താൻ ശ്രമിക്കുന്ന ചില ചിത്രങ്ങളും ഇറങ്ങുന്നുണ്ട്. ഗോത്രജനതയുടെ സ്വത്വവും പ്രതിനിധാനവും എപ്രകാരമാണ് ഒരു ചിത്രത്തിൽ അടയാളപ്പെടുത്തേണ്ടത്? ഇന്നുവരെ വന്നിട്ടുള്ള മലയാളഗോത്രജീവിതചിത്രങ്ങളിൽ യഥാർഥ സ്വത്വത്തിനോട് എത്രമാത്രം നീതി പുലർത്തിയിട്ടുണ്ട്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് ഈ പ്രബന്ധത്തിലൂടെ ശ്രമിക്കുന്നത്. ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തെവെച്ചുള്ള വായനയാണ് ഈ പ്രബന്ധത്തിലൂടെ ഉദേശിക്കുന്നത്. ചലച്ചിത്രപഠനത്തിന്റെ രീതിശാസ്ത്രമാണ് പ്രബന്ധത്തിൽ ഉപയോഗിക്കുന്നത്.

Article Details

How to Cite
ആതിര രാജൻ. (2024). ഗോത്രജനതയുടെസ്വത്വവും പ്രതിനിധാനവും, “ഉയരും ഞാൻ നാടാകെ” ചിത്രത്തിന്റെ സാംസ്കാരിക വായന . IRAYAM, 8(2), 71–78. Retrieved from https://sngscollege.org/irayam/index.php/journal/article/view/athira2
Section
Articles

References

• അജയകുമാർ. കെ. ജെ. ഡോ. (2013). ദൃശ്യകല എഴുത്തും കാഴ്ചയും. കോഴിക്കോട് : ഇൻസൈറ്റ് പബ്ലിക്ക.

• അരവിന്ദൻ വല്ലച്ചിറ. ഡോ. (1996). ചലച്ചിത്രസംസ്കാരം. തൃശ്ശൂർ : സിനിവിഷൻസ്.

• ഗോവിന്ദനുണ്ണി. വി. ആർ. (2006). ചലച്ചിത്ര ദർശനം. കോഴിക്കോട് : മാതൃഭൂമി ബുക്ക്സ്.

• വിജയകൃഷ്ണൻ. (2012). സിനിമയും യാഥാർഥ്യവും. തിരുവനന്തപുരം : ചിന്ത പബ്ലിക്കേഷൻസ്.

https://en.wikipedia.org/wiki/Uyarum_Njan_Nadake