ആദിവാസിസാഹിത്യം – ജനുസ്സ് സംബന്ധമായ വിശകലനം

Main Article Content

ആതിര രാജൻ

Abstract

‘Genre’ എന്നതിന് സമാനമായ പദമാണ് ജനുസ്സ്. ‘ജീൻ’ എന്ന വാക്കിൽ നിന്നാണ് അതിന്റെ ഉല്പത്തി. രൂപം എന്ന അർഥത്തിലാണ് സാമാന്യമായി പ്രയോഗിക്കാറുള്ളതെങ്കിലും അതിലും കവിഞ്ഞ ധ്വനിയാണ് ഇതിനുള്ളത്. ‘Genric’ എന്ന അർഥത്തിലാണ് ‘ജാനുഷികം’ എന്ന് പ്രയോഗിക്കുന്നത്. ജനുസ്സുകളെ സ്ഥിര രൂപങ്ങളായി പരിഗണിക്കുന്നതിന് പകരം അവയെ പ്രകടന രൂപങ്ങളായും ആവിഷ്ക്കാര വേളയിൽ നിരന്തരം വികസിക്കുകയും പരിണമിക്കുകയും ചെയ്യുന്ന രൂപങ്ങളുമായാണ് പുതിയ പഠനങ്ങൾ സമീപിക്കുന്നത്. മനുഷ്യന്റെ ആശയവിനിമയത്തിന്റെ അടിസ്ഥാനമാണ് ജനുസ്സ്. ജനുസ്സിനെപ്പറ്റിയുള്ള ധാരണയുണ്ടാകുമ്പോഴാണ് ആഖ്യാനം ചെയ്യപ്പെടുന്ന കാര്യം ആശയവിനിമയം ചെയ്യപ്പെടുന്നത്. സവിശേഷമായ രീതിയിൽ ലോകത്തിന്റെ ഒരു ഭാഗത്തെ കൊത്തിയെടുക്കുകയും അതിലൂടെ ലോകത്തെ നോക്കിക്കാണുകയുമാണ് ജനുസ്സ് ചെയ്യുന്നത്. അതിനാൽ ജനുസ്സുകളിലൂടെയാണ് മനുഷ്യർ ലോകത്തെ കാണുന്നത് എന്ന് പറയാം.


നിലവിലുള്ള സാഹിത്യത്തിന്റെ ജനുസ്സുമായി ആദിവാസി സാഹിത്യത്തിന്റെ ജനുസ്സ് വിട്ടുവീഴ്ച ചെയ്യുന്നുണ്ടോ, അതോ ജനുസ്സിനെ സംബന്ധിക്കുന്ന നമ്മുടെ സാധാരണ അറിവ് രൂപങ്ങൾ മാറ്റിവെച്ചുകൊണ്ടാണോ ഇവയെ പരിശോധിക്കുന്നത് എന്നിവ കണ്ടെത്തുകയാണ് ഈ പ്രബന്ധത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഏതേത് മാനദണ്ഡങ്ങളാണ് ഇവയെ സാഹിത്യ കൃതികളായി പരിഗണിക്കാൻ നമ്മെ സഹായിക്കുന്നത്, അല്ലെങ്കിൽ അങ്ങനെ പരിഗണിക്കുന്നതിൽ നിന്ന് നമ്മെ വിലക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളും പരിശോധിക്കപ്പെടുന്നു. സാംസ്കാരിക ഭൌതിക വാദത്തിന്റെ വെളിച്ചത്തിൽ ആദിവാസി സാഹിത്യത്തിന്റെ ജനുസ്സുകളെ അപഗ്രഥിക്കുന്ന പഠനമാണിത്. ഭൌതിക രൂപം എന്ന നിലയ്ക്കാണ് ജനുസ്സ് ഇവിടെ പരിഗണിക്കപ്പെടുന്നത്.

Article Details

How to Cite
ആതിര രാജൻ. (2023). ആദിവാസിസാഹിത്യം – ജനുസ്സ് സംബന്ധമായ വിശകലനം. IRAYAM, 7(2), 46–59. Retrieved from https://sngscollege.org/irayam/index.php/journal/article/view/176
Section
Articles

References

• അജിത് കുമാർ എൻ. ഡോ. (2006). വാമൊഴിയുടെ സൌന്ദര്യശാസ്ത്രം. തിരുവനന്തപുരം : കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്.

• അനിൽ കെ. എം. (2004). ഫോക് ലോർ ജനുസ്സ് സിദ്ധാന്തം രാഷ്ടീയം. കോഴിക്കോട് : പാപ്പിയോൺ.

• മനോജ് മാതിരപ്പള്ളി. (2013). കേരളത്തിലെ ആദിവാസികൾ കലയും സാസ്കാരവും. കോട്ടയം : ഡി സി ബുക്ക്സ്.

• വിഷ്ണു നമ്പൂതിരി എം. വി. ഡോ. (1997). നാടോടി വിജ്ഞാനീയം. കോട്ടയം : ഡി സി ബുക്ക്സ്.

• വിഷ്ണു നമ്പൂതിരി എം. വി. ഡോ. (2010). ഫോക് ലോർ നിഘണ്ടു. തിരുവനന്തപുരം : കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്.

• വേലപ്പൻ. കെ. (1994). ആദിവാസികളും ആദിവാസി ഭാഷകളും. തിരുവനന്തപുരം : കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്.

• ശാന്താ തുളസീധരൻ. (2016) . കേരളത്തിലെ ആദിവാസികൾ ജീവിതവും സംസ്കാരവും. തിരുവനന്തപുരം : കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

• സീലിയ തോമസ്. പി. ഡോ. (2011). കേരളത്തിലെ ആദിവാസി കലാപാരമ്പര്യം. തിരുവനന്തപുരം : കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്.

• സുകുമാരൻ ചാലിഗദ്ധ, സുരേഷ് എം. മാവിലൻ(ഏകോപനം). (2021). ഗോത്രകവിത. കോട്ടയം : ഡി സി ബുക്ക്സ്.

• സെബാസ്റ്റ്യൻ. എം. (2007). കാണിക്കാർ : ജീവിതവും സംസ്കാരവും. ചിറ്റൂർ : ദ്രവീഡിയൻ യൂണിവേഴ്സിറ്റി.

• ഹരിപ്രിയ. എസ്. (2015). പളിയർ പൈതൃകവും സംസ്കൃതിയും. കണ്ണൂർ : കേരളഫോക് ലോർ അക്കാദമി.

ഗവേഷണ പ്രബന്ധങ്ങൾ

• ആശാ മത്തായി. (2016). ആദിവാസി ജീവിതചിത്രണം പി. വൽസലയുടെ നോവലിൽ. യൂ. സി കോളേജ് ആലുവ – മഹാത്മാഗാന്ധി സർവ്വകലാശാല.

• ലിനോജ് വർഗ്ഗീസ്. (2015). പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ആദിവാസികൾ; നാടോടിവിജ്ഞാനാധിഷ്ഠിത പഠനം. സെന്റ് ബർക്ക്മാൻസ് കോളേജ് ചങ്ങനാശ്ശേരി – മഹാത്മാഗാന്ധി സർവ്വകലാശാല.

• ഹേമമാലിനി. എം. (2005). പാരിസ്ഥിതിക സ്ത്രീവാദം പി. വൽസലയുടെ നോവലുകളിൽ. മഹാരാജാസ് കോളേജ് എറണാകുളം – മഹാത്മാഗാന്ധി സർവ്വകലാശാല.

മാഗസിൻ

• മാധ്യമം. (2018). മെയ് 20