ജാതിവിവേചനത്തിന്റെ വേരറുത്ത ചരിത്രസന്ധികൾ

Main Article Content

ഡോ. ബാനർജി ഇ.

Abstract

ജാതിരഹിത സമൂഹം സൃഷ്ടിക്കുമ്പോൾ മാത്രമാണ് മനുഷ്യനെന്ന പേരിന് അർഹനാവുക എന്ന് ചില ചരിത്രസന്ധികൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഔപചാരികവും നിയമപരവുമായി രാജ്യം ജാതിയെ നിരാകരിക്കുകയും അയിത്തം കുറ്റകരമായി പരിഗണിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സാമൂഹികവും ആശയ ശാസ്ത്രപരമവുമായി പല വിധത്തിലും അതു തുടരുന്നത് കാണാം. ഉന്നത വിദ്യാഭ്യാസം നേടിയ ജ്ഞാനികളായ സവർണ്ണർ തൊഴിൽ മേഖലകളിലും അധ്യാപനത്തിലും തലപ്പത്തിരിക്കുമ്പോൾ കാമ്പസുകളിലും വിഗദ്ധ തൊഴിലിടങ്ങളിലും താഴ്ന്ന ജാതിയിൽ പിറന്നവരെ പുലരാൻ അനുവദിക്കാത്ത ഒരു സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്. കാമ്പസുകളിൽ ദളിത് വിദ്യാർത്ഥികളെ വിലകുറച്ച് കണ്ട്, ബുദ്ധികെട്ടവരെന്നും ഉറക്കം തൂങ്ങികളെന്നും ഇകഴ്ത്തി, ആത്മവിശ്വാസം കെടുത്തി കുലത്തൊഴിലുകളിലേക്കും മരണത്തിലേക്കും ഓടിച്ചു വിടുന്ന കാഴ്ച വേദനാജനകമാണ്. സാമൂഹിക പ്രസ്ഥാനങ്ങളിലൂടെ ജാതിയുടെ വേരറുക്കാൻ പ്രയത്‌നിച്ച ചരിത്ര പുരുഷൻമാരുടെ പ്രവൃത്തികളെ നിസ്‌തേജമാക്കുകയാണ് സാക്ഷരരായ സാംസ്‌കാരിക സമൂഹം. കേരളീയ നവോത്ഥാനാനുഭവങ്ങളിൽ അഭിമാനിക്കാനാവാത്ത വിധം ജാതിവിവേചനം ശക്തമായി തുടരുന്നത് സാക്ഷര കേരളത്തെ ലജ്ജിപ്പിക്കേണ്ടതാണ്.

Article Details

How to Cite
ഇ. ഡ. ബ. (2020). ജാതിവിവേചനത്തിന്റെ വേരറുത്ത ചരിത്രസന്ധികൾ. IRAYAM, 4(1), 105–122. Retrieved from https://sngscollege.org/irayam/index.php/journal/article/view/46
Section
Articles

Most read articles by the same author(s)