ഐന്തിണയുടെ അപരകാന്തി

Main Article Content

ഡോ. ബാനർജി ഇ.

Abstract

തിണദർശനം സാഹിത്യാസ്വാദനത്തെ സംബന്ധിച്ച ദ്രാവിഡ പ്പെരുമയുടെ ഉയർന്ന സൗന്ദര്യബോധത്തെ അഭിവ്യക്തമാക്കുന്നുണ്ട്. ഐന്ദ്രവ്യാകരണത്തിൽ അഗാധപണ്ഡിതനായ തൊൽക്കാപ്പിയരുടെ വ്യാകരണകൃതിയായ തൊൽക്കാപ്പിയത്തിലെ പൊരുളതികാരത്തിലാണ് പാരിസ്ഥിതിക സൗന്ദര്യബോധത്തെ ഇണചേർത്തുകൊണ്ട് കാവ്യാസ്വാദന ചിന്തയെ അടരുകളായി വിടർത്തിയെടുക്കുന്നത്. ഏതു സാഹിത്യകൃതിയുടെയും സമഗ്രമായ ഉള്ളടക്കത്തെ കേന്ദ്രീകരിച്ചു കൊണ്ടുള്ള തനതു ലാവണ്യ ചിന്തയാണ് തിണദർശനത്തിന്റെ കാതൽ. മനുഷ്യാനുഭവങ്ങളുടെ ആന്തരിക സംഘർഷങ്ങളോടൊപ്പം പാരിസ്ഥിതിക സൗന്ദര്യ വ്യവസ്ഥയുടെ കരുക്കൾ സംയോജിപ്പിച്ചുകൊണ്ട് ജീവിതദർശനത്തിന്റെ പൊരുൾ വ്യക്തമാക്കുകയാണ്. മനുഷ്യവികാരങ്ങളുടെ കടുത്ത ചായക്കൂട്ടുകൊണ്ടാണ് ഭാവനയുടെ ലോകം മെനഞ്ഞെടുക്കുന്നതെങ്കിലും പ്രകൃതിയുടെ ഹരിതാവബോധം മിഴിവോടെ സമന്വയിക്കുന്നത് അപൂർവമായ അനുഭവമായിരുന്നു. ഐന്തിണകളുടെ ഐന്ദ്രജാലികമായ സന്നിവേശം തൊൽക്കാപ്പിയർ അനുഭവപ്പെടുത്തുന്ന തങ്ങനെയാണ്. പുതിയ സ്ഥലകാല പഠനങ്ങളുടെ പ്രസക്തിയെ ഒന്നുകൂടി ഉറപ്പിക്കുവാൻ ഐന്തിണകളിലേക്കുള്ള മടങ്ങിപ്പോക്ക് സഹായകമാണെന്ന് തോന്നുന്നു.

Article Details

How to Cite
ഇ. ഡ. ബ. (2021). ഐന്തിണയുടെ അപരകാന്തി. IRAYAM, 5(1), 48–70. Retrieved from https://sngscollege.org/irayam/index.php/journal/article/view/16
Section
Articles