വിയോജിപ്പിന്റെപാഠങ്ങൾ - ഡോ. പ്രദീപൻ പാമ്പിരിക്കുന്നിന്റെ നോവൽ വിമർശനങ്ങളിലൂടെ ഒരു സഞ്ചാരം

Main Article Content

ഡോ. ഉഷ പി.

Abstract

മുഖ്യധാരാവിമർശനം ബോധപൂർവ്വമോ അബോധപൂർവ്വമോ അവഗണിച്ച കീഴാളജനതയുടെ ജീവിതത്തെയും കലയേയും തികഞ്ഞ രാഷ്ട്രീയബോധത്തോടെ വിശകലനവിധേയമാക്കുന്ന സവിശേഷമായ പഠനങ്ങളാണ് ഡോ.പ്രദീപൻ പാമ്പിരിക്കുന്ന് നടത്തിയിട്ടുള്ളത്. മുൻകാലവിമർശനപഠനങ്ങളിലൂടെ സമൂഹമനസ്സിൽ വേരുറച്ചുപോയ സങ്കല്പനങ്ങളോട് ശക്തമായി വിയോജിച്ചുകൊണ്ടാണ് ഇദ്ദേഹം തന്റെ വിമർശകജീവിതം രൂപപ്പെടുത്തിയെടുത്തത്. സവർണസൗന്ദര്യശീലങ്ങളെയും ജാതിചിന്തയുടെ സങ്കുചിതമായ മൂല്യബോധത്തെയും ഇദ്ദേഹം നിരന്തരം എതിർത്തുകൊണ്ടിരുന്നു. വരേണ്യപാഠങ്ങളോട് നിരന്തരം കലഹിക്കുകയും തന്റേതായ പാഠങ്ങളിലൂടെ ദലിത്‌വിമർശനധാരയെ മലയാളത്തിൽ ശക്തിപ്പെടുത്തുകയും ചെയ്ത ഇദ്ദേഹത്തിന്റെ നോവൽപഠനങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ വിലയിരുത്തപ്പെട്ടിട്ടില്ല. സമൂഹമനസ്സിൽ സ്ഥിരപ്രതിഷ്ഠനേടിയ പല ആശയങ്ങളും ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ഒട്ടേറെ പഠനങ്ങൾ ഇദ്ദേഹം മലയാളവിമർശനമേഖലക്ക് നൽകിയിട്ടുണ്ട്. പ്രദീപൻ പാമ്പിരിക്കുന്നിന്റെ നോവൽ പഠനങ്ങളെ മുൻനിർത്തി ഈ വസ്തുതകൾ പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

Article Details

How to Cite
ഡോ. പി. ഉ. (2021). വിയോജിപ്പിന്റെപാഠങ്ങൾ - ഡോ. പ്രദീപൻ പാമ്പിരിക്കുന്നിന്റെ നോവൽ വിമർശനങ്ങളിലൂടെ ഒരു സഞ്ചാരം. IRAYAM, 5(1), 107–114. Retrieved from https://sngscollege.org/irayam/index.php/journal/article/view/108
Section
Articles

References

പ്രദീപ്തസ്മരണകൾ ഓർമ്മപ്പുസ്തകം, സോമൻ കടലൂർ, ഗുലാബ്ജാൻ (എഡി.), കോഴിക്കോട്: പ്രോഗ്രസ് പബ്ലിക്കേഷൻ, 2017.

പ്രദീപൻ പാമ്പിരിക്കുന്നിന്റെ ലേഖനങ്ങൾ സമാഹരണം, ആമുഖം, സുനിൽ പി.ഇളയിടം, കെ.എം. അനിൽ, തൃശ്ശൂർ: കേരളസാഹിത്യഅക്കാദമി, സെപ്റ്റംബർ 2020.

മലയാളം റിസർച്ച് ജേർണൽ, വോള്യം 3 ലക്കം 2, മെയ് 2010, ബെഞ്ചമിൻ ബെയ്‌ലി ഫൗണ്ടേഷൻ, കോട്ടയം.

രാജശേഖരൻ, പി.കെ. ഏകാന്തനഗരങ്ങൾ, കോട്ടയം: ഡി.സി ബുക്‌സ്, 2006.