പെരുമാൾതിരുമൊഴി - വിവർത്തനകലയുടെ പൂർണശോഭ

Main Article Content

ഡോ. ഉഷ പി.

Abstract

ചേരചക്രവർത്തിയായ കുലശേഖര ആഴ്‌വാർ രചിച്ച തമിഴ്ഭക്തികാവ്യമാണ് പെരുമാൾ തിരുമൊഴി. 105 പദ്യങ്ങളുള്ള ഈ കാവ്യത്തെ 10 തിരുമൊഴികൾ അഥവാ അദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ കൃതിയുടെ സാഹിതീയവും സാംസ്‌കാരികവുമായ പ്രാധാന്യവും പ്രസക്തിയും അത് അർഹിക്കുന്നവിധത്തിൽ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഈ ദിശയിലുള്ള സഫലമായ ശ്രമമാണ് പെരുമാൾ തിരുമൊഴിയുടെ മലയാള പരിഭാഷയിലൂടെ പ്രൊഫ. ഉള്ളൂർ എം. പരമേശ്വരൻ നിർവ്വഹിച്ചിട്ടുള്ളത്. സർഗ്ഗാത്മകവിവർത്തനത്തിന്റെ ഉദാത്തമാതൃകയാണ് ഇതെന്ന് നിസ്സംശയം പറയാം. മൂലകൃതിയുടെ അകപ്പൊരുളും പുറപ്പൊരുളും അറിഞ്ഞ് അത് കൃത്യമായി മലയാളത്തിലേക്ക് ആവാഹിക്കാൻ വിവർത്തകനു കഴിഞ്ഞിട്ടുണ്ട്. തമിഴ് ഭാഷയിലും സാഹിത്യത്തിലുമുള്ള പാണ്ഡിത്യം തമിഴിന്റെ മാധുര്യം പൂർണ്ണമായും ഭാഷയിലേക്ക് പകർന്നുനൽകുന്നതിന് പരിഭാഷകന് സഹായകമായി. ദ്രാവിഡഭാഷയുടെ താളക്രമവും സംഗീതാത്മകതയും ആലാപനരീതിയും മറ്റും കൃത്യമായി ഉൾക്കൊള്ളുവാനും പരിഭാഷയിലൂടെ വായനക്കാർക്ക് അത് അനുഭവവേദ്യമാക്കാനും വിവർത്തകനു കഴിഞ്ഞിട്ടുണ്ട്. ശബ്ദാർത്ഥങ്ങൾക്ക് തുല്യമായ പ്രാധാന്യം നൽകിക്കൊണ്ട് മൂലകൃതിയുടെ ഉള്ളുര പരിഭാഷയിലേക്ക് സമർത്ഥമായി വിവർത്തകൻ പകർന്നുനൽകിയിരിക്കുന്നു.

Article Details

How to Cite
ഡോ. പി. ഉ. . (2021). പെരുമാൾതിരുമൊഴി - വിവർത്തനകലയുടെ പൂർണശോഭ. IRAYAM, 5(3), 96–102. Retrieved from https://sngscollege.org/irayam/index.php/journal/article/view/100
Section
Articles

References

അച്യുതവാര്യർ, എസ്. കേരള സംസ്‌കാരം. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2016.

കുലശേഖര ആഴ്‌വാർ. പെരുമാൾ തിരുമൊഴി. വിവ., ഉള്ളൂർ എം. പരമേശ്വരൻ. കൊച്ചി: കുരുക്ഷേത്ര പ്രകാശൻ, 2021.

രാമചന്ദ്രൻ. കോട്ടയം: സാഹിത്യ പ്രവർത്തകസഹകരണസംഘം, 2016.

കൃഷ്ണപിള്ള. എൻ. കൈരളിയുടെ കഥ. കോട്ടയം: ഡി.സി ബുക്‌സ്, 2016.

ജോർജ്ജ്, കെ.എം. (പ്രസാ.), ഭാരതീയ സാഹിത്യചരിത്രം. വാ.2. തൃശ്ശൂർ: കേരളസാഹിത്യഅക്കാദമി, 1983.

തിരുവള്ളുവർ. തിരുക്കുറൾ. വിവ., എസ്. രമേശൻ നായർ. കോട്ടയം: ഡി.സി ബുക്‌സ്, 1998.

രാജരാജവർമ്മരാജാ, വടക്കുംകൂർ. കേരളീയ സംസ്‌കൃത സാഹിത്യചരിത്രം. ഭാ.1. കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, 1997.