AEC For Languages, Humanities and other B.A. Programmes
ഭാഷയും സാമൂഹ്യ-മാനവിക വിഷയങ്ങളും മേജറായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഭാഷയോടും സാഹിത്യത്തോടും ആഭിമുഖ്യം വളർത്താനും അവരുടെ ആസ്വാദനശേഷി വികസിപ്പിക്കാനുമാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാഷയ്ക്ക് സൗന്ദര്യാത്മകവും വൈകാരികവുമായ അനേകം സാധ്യതകളുണ്ട്. ആഖ്യാനഘടകങ്ങളും തന്ത്രങ്ങളും ചേർന്ന് രൂപപ്പെടുന്ന സാഹിതീയതയുടെ ലോകത്തേക്ക് വിദ്യാർത്ഥികളെ നയിക്കുകയും ആസ്വാദനക്ഷമത വർധിപ്പിക്കുകയുമാണ് ഈ കോഴ്സിന്റെ പഠനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഒന്നാം സെമസ്റ്ററിൽ ആസ്വാദനപരമായ അംശങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പഠനം നടക്കേണ്ടത്. അനുഭവരചന, കഥാസാഹിത്യം, കവിത തുടങ്ങിയ സാഹിത്യരൂപങ്ങളും ദൃശ്യകലാരൂപങ്ങളുമാണ് പാഠഭാഗത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്.

- Teacher: Dr. Arun Mohan P
