COURSE OUTCOMES
CO1 കൊളോണിയൽ കാലഘട്ടത്തിൽ മലയാളകവിതയുടെ രൂപഭാവങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ വിമർശനാത്മകമായി വിലയിരുത്തുന്നതിന്. (PS04)
CO2 കാൽപ്പനികതയിലേക്കുള്ള കവിതയുടെ വഴിമാറ്റത്തിന് കാരണമായ ഘടകങ്ങൾ വിശദീകരിക്കുന്നതിന്. (PS05)
CO3 ഖണ്ഡകാവ്യം, വിലാപകാവ്യം എന്നീ കാവ്യപ്രസ്ഥാനങ്ങളിൽ പ്രകടമാകുന്ന കാൽപ്പനിക ഘടകങ്ങൾ വിശകലനം ചെയ്യുന്നതിന്. (PS05)
CO4 ആദ്യകാല കാൽപ്പനിക കവിതകളിൽ കാണുന്ന വ്യക്തിബോധം, സാമൂഹികബോധം, രാഷ്ട്രീയബോധം എന്നിവ വിശകലനം ചെയ്യുന്നതിന്. (PS06)
CO5 മലയാളത്തിലെ കാൽപ്പനികകവിതയുടെ തുടർച്ചയും പ്രതിസന്ധികളും വിശകലനം ചെയ്യുന്നതിന്. (PS01)
CO6 മലയാളത്തിലെ കാവ്യരൂപങ്ങൾ, പ്രവണതകൾ, സിംബലിസം, മിസ്റ്റിസിസം തുടങ്ങിയ പ്രസ്ഥാനങ്ങൾ - ഇവയുടെ സവിശേഷതകൾ വിശദീകരിക്കുന്നതിന്. (PS02)
CO7 ചങ്ങമ്പുഴ, ജി.ശങ്കരക്കുറുപ്പ്, ഇടശ്ശേരി, പി.കുഞ്ഞിരാമൻ നായർ, എൻ.വി.കൃഷ്ണവാരിയർ എന്നിവരുടെ കാവ്യരീതികൾ താരതമ്യം ചെയ്യുന്നതിന്. (PS06)
CO8 കാൽപ്പനികകവിതയിൽനിന്ന് ആധുനികകവിതയിലേക്കുള്ള പരിവർത്തനഘട്ടത്തിൽ നിലനിന്ന കാവ്യഭാവുകത്വം വിശകലനം ചെയ്യുന്നതിന്. (PS0I)
CO9 ആധുനികതയുടെ ആശയപരവും സൗന്ദര്യാത്മകവുമായ സമീപനങ്ങൾ വിശകലനം ചെയ്യുന്നതിന്. (PS03)
CO10 ആധുനികാനന്തര കവിതയുടെ ഉള്ളടക്കവും ആവിഷ്‌ക്കാരരീതികളും വിശദീകരിക്കുന്നതിന്. (PS0I)

- Teacher: Dr. Prakashan PP
- Teacher: Dr.Thanuja.G _GCP
