മാനവാനന്തരത അഖിൽ കെ യുടെ 'മൂങ്ങ'യിൽ

Main Article Content

വിൻസി ടി

Abstract

സാഹിത്യ കലാരൂപങ്ങളിൽ മാനവാനന്തരത സവിശേഷതയർഹിക്കുന്ന പഠന വിഭാഗമായി മാറിയിരിക്കുന്നു. നവീന മലയാള കഥകളുടെ ഭാവുകത്വ പരിണാമത്തിൽ മാനവാനന്തരത അവയുടെ ആവിഷ്കരണ ഘടകങ്ങളെ കൂടി സ്വാധീനിക്കുന്നുണ്ട്. മനുഷ്യനെ മാത്രമല്ല ചുറ്റുമുള്ള ജീവജാലങ്ങളെയും വസ്തുക്കളെയും മാനവാനന്തര ചിന്താപദ്ധതി ഉൾക്കൊള്ളുന്നു എന്ന സവിശേഷതയിൽ ഊന്നിനിന്നുകൊണ്ട് അഖിൽ കെ.യുടെ മൂങ്ങ എന്ന കഥയെ പഠനവിധേയമാക്കുകയാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം. കേന്ദ്രസ്ഥാനത്ത് നിൽക്കുന്ന മനുഷ്യനെ പ്രതിനിധീകരിക്കുന്നതായിരുന്നു ആദ്യകാല ഹ്യൂമനിസം. എല്ലാ ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന സ്വയം കർതൃസ്ഥാനത്തേക്കുള്ള മനുഷ്യേതര ജീവജാലങ്ങളുടെയും വസ്തുക്കളുടെയും പരിവർത്തനം ഈ ചെറുകഥ ഉൾക്കൊള്ളുന്നു.

Article Details

How to Cite
വിൻസി ടി. (2024). മാനവാനന്തരത അഖിൽ കെ യുടെ ’മൂങ്ങ’യിൽ. IRAYAM, 8(1), 44–49. Retrieved from https://sngscollege.org/irayam/index.php/journal/article/view/vincy
Section
Articles

References

അഖിൽ കെ, 2020, നീലച്ചടയൻ, ഗ്രീൻ ബുക്ക്സ്, തൃശ്ശൂർ

. ബിജോയ് ഡാനിയേൽ , ഡോ. നസ്നീൻ എ, 2024 ജനുവരി, പോസ്റ്റ് ഹ്യൂമൻ ചിന്താധാരയിലെ നിയന്ത്രണരേഖകൾ, വിജ്ഞാനകൈരളി , പുസ്തകം -1 ലക്കം -1