ക്രമാനുഗതപൂർവപഠനപരിശോധനയും മലയാളഗവേഷണങ്ങളുടെ സമകാലികാവസ്ഥയും - ഒരു വിശകലനം
Main Article Content
Abstract
മലയാള ഗവേഷണങ്ങളിലെ പൂർവ്വപഠനപരിശോധനയുടെ (Literature Review) സമകാലികാവസ്ഥയെ വിമർശനാത്മകമായി വിലയിരുത്തുകയും, ക്രമാനുഗതപൂർവപഠനപരിശോധനയുടെ (Systematic Review of Literature - SLR) പ്രാധാന്യം വ്യക്തമാക്കുകയും ചെയ്യുന്നു. ഏതൊരു ഗവേഷണത്തിന്റെയും ദിശയും ഗുണവും നിർണ്ണയിക്കുന്ന അടിസ്ഥാന പ്രവർത്തനമാണ് പൂർവ്വപഠനപരിശോധനയെങ്കിലും , മലയാളത്തിലെ പല ഗവേഷണ പ്രബന്ധങ്ങളിലും ഇത് ശുഷ്കമായ ക്രോഡീകരണമോ നീണ്ട വിവരണമോ ആയി ഒതുങ്ങിപ്പോകുന്നു എന്ന് ലേഖിക വാദിക്കുന്നു. നിലവിലുള്ള പഠനങ്ങളിലെ വിടവുകൾ കണ്ടെത്തുക , ഗവേഷണ ചോദ്യങ്ങൾ രൂപീകരിക്കുക , സൈദ്ധാന്തിക അടിത്തറ ഉറപ്പിക്കുക എന്നിവയാണ് പൂർവ്വപഠനപരിശോധനയുടെ പ്രധാന ലക്ഷ്യങ്ങൾ. ലേഖിക തിരഞ്ഞെടുത്ത അഞ്ച് ഗവേഷണപ്രബന്ധങ്ങളെ വിശകലനം ചെയ്തുകൊണ്ട്, ചില പ്രബന്ധങ്ങളിലെ പൂർവ്വപഠനപരിശോധന കേവലം ഗ്രന്ഥസൂചിയുടെ സ്വഭാവം മാത്രം പുലർത്തുമ്പോൾ , മറ്റു ചിലത് മുൻകാല പഠനങ്ങളെ വിമർശനാത്മകമായി സമീപിക്കുകയും പുതിയ നിരീക്ഷണങ്ങൾക്ക് അടിത്തറയിടുകയും ചെയ്യുന്നതായി ചൂണ്ടിക്കാണിക്കുന്നു. പക്ഷപാതരഹിതവും ശാസ്ത്രീയവുമായ രീതിശാസ്ത്രം പിന്തുടരുന്ന ക്രമാനുഗതപഠനപരിശോധന (SLR) എന്ന സാധ്യതയെ മലയാള ഗവേഷകർ കൂടുതൽ ഗൗരവത്തോടെ സമീപിക്കണമെന്നും, എങ്കിൽ മാത്രമേ ഗവേഷണങ്ങൾക്ക് ആധികാരികത കൈവരുകയുള്ളൂവെന്നും ലേഖനം സമർത്ഥിക്കുന്നു
Article Details

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.
You are free to:
- Share — copy and redistribute the material in any medium or format
- Adapt — remix, transform, and build upon the material
The licensor cannot revoke these freedoms as long as you follow the license terms.
Under the following terms:
- Attribution — You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- NonCommercial — You may not use the material for commercial purposes.
- ShareAlike — If you remix, transform, or build upon the material, you must distribute your contributions under the same license as the original.
- No additional restrictions — You may not apply legal terms or technological measures that legally restrict others from doing anything the license permits.
Notices:
- You do not have to comply with the license for elements of the material in the public domain or where your use is permitted by an applicable exception or limitation.
- No warranties are given. The license may not give you all of the permissions necessary for your intended use. For example, other rights such as publicity, privacy, or moral rights may limit how you use the material.
References
Booth, Andrew, et al. Systematic Approaches to a Successful Literature Review. Second edition, SAGE, 2016.
Egger, Matthias, et al., editors. Systematic Reviews in Health Research:
Meta-Analysis in Context. Third edition, Wiley-Blackwell, BMJI Books, 2022. K10plus ISBN, https://doi.org/10.1002/9781119099369.
Ridley, Diana. The Literature Review: A Step-by-Step Guide for Students. SAGE, 2012.
പി എച്ച് ഡി പ്രബന്ധങ്ങൾ
കിരൺ മോഹൻ എം, സ്വപ്നാഖ്യാനം മലയാള ചെറുകഥയിൽ, കേരള സർവകലാശാല, 2019
ശ്രീജിത് കുമാർ .വി എസ്, നവമാധ്യമങ്ങളും കേരളീയ പൊതുമണ്ഡലവും മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം.
സബീന ബാനു .എം , ശരീരം, തന്മ, സമൂഹം: മുസ്ലീം സ്ത്രീ പ്രതിനിധാനം സമകാലിക മലയാള നോവലിൽ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി, 2022
സന്തോഷ്, എച്ച്.കെ., പാണന്മാരുടെ ജീവിതവും സംസ്കാരവും ഒരു നാടോടിവിജ്ഞാനീയ പഠനം, കേരള സർവകലാശാല, 2016
സൗമ്യ ദാസൻ, സമൂഹപരിണാമവും സ്വത്വ പരിണാമവും കേരളീയ സ്ത്രീകളുടെ ആത്മകഥകളിൽ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി,