തീരദേശ ജനതയുടെ ദൃശ്യത : മലയാള സിനിമകളിലെ ഇടത്തെ മുന്‍നിര്‍ത്തിയുള്ള പഠനം

Main Article Content

സ്വേജ് എസ്.

Abstract

സ്ഥലത്തിലും കാലത്തിലും അടിസ്ഥാനമാക്കിയ കലാരൂപമാണ് ചലച്ചിത്രം. ചലച്ചിത്രത്തിലെ ഇടം ഒരു സാമൂഹിക നിർമ്മിതിയായി കണക്കാക്കുന്നു.സാംസ്കാരിക ഭൂമിശാസ്ത്രം മുൻനിർത്തി ഭൂമിശാസ്ത്രപരമായ അറിവുകൾ ഉപകരണമാക്കി ചലച്ചിത്രത്തെ പഠിക്കുവാന്‍ വേണ്ടി സാധിക്കും.കടൽ ആസ്പദമാക്കി ചിത്രീകരിച്ച തിരഞ്ഞെടുത്ത മലയാള സിനിമകളിലെ ഇടത്തെ അടിസ്ഥാനമാക്കി ജനജീവിതത്തെ മനസ്സിലാക്കാൻ വേണ്ടി കഴിയുന്നതാണ്. മലയാള സിനിമയിലെ തീരദേശ ജനതയുടെ ദൃശ്യത എങ്ങനെയുള്ളതാണെന്ന് ഈ പ്രബന്ധം അന്വേഷിക്കുന്നു. സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങളെ ഉപയോഗിച്ചുകൊണ്ട് തീരദേശ ജനതയെ വിശകലനം ചെയ്യുന്നു. മലയാള സിനിമയിൽ തീരദേശ ജനതയെ അപരിഷ്കൃതരും പിന്നോക്ക വിഭാഗവുമായാണോ ചിത്രീകരിച്ചിട്ടുള്ളതെന്ന് ഈ പ്രബന്ധം അന്വേഷിക്കുന്നു. കഥയുടെ ആഖ്യാനത്തിൽ തീരദേശ ജനതയുടെ പ്രാധാന്യം, തൊഴിൽ,ലിംഗം, താമസസ്ഥലം, മതം തുടങ്ങിയവ അപഗ്രഥിക്കുകയാണ് ഈ പ്രബന്ധത്തിൽ ചെയ്യുന്നത്. തീരദേശത്തെ ആസ്പദമാക്കി ചിത്രീകരിച്ച മാലിക്ക് (2021), തുറമുഖം (2023), കൊണ്ടല്‍ (2024) എന്നീ ചലച്ചിത്രങ്ങളെയാണ് പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്.

Article Details

How to Cite
സ്വേജ് എസ്. (2024). തീരദേശ ജനതയുടെ ദൃശ്യത : മലയാള സിനിമകളിലെ ഇടത്തെ മുന്‍നിര്‍ത്തിയുള്ള പഠനം. IRAYAM, 8(3), 60–73. Retrieved from https://sngscollege.org/irayam/index.php/journal/article/view/swej
Section
Articles

References

• എസ്ചർ, ആന്റൺ . “ ദ ജോഗ്രഫി ഓഫ് സിനിമ- എ സിനിമാറ്റിക് വേൾഡ്".എർദ്കുന്ദെ.ബി.ഡി.60. എച്ച്.4.2006.

• പി, ശ്രീദേവി , "മലയാള സിനിമയുടെ കടലിടങ്ങള്‍.” ദ മലബാര്‍ ജേണല്‍.2021.

• ബോര്‍ഡ് വെല്‍ ,തോംപ്സണ്‍ "ഫിലിം ആര്‍ട്ട് ഏന്‍ ഇന്‍ട്രുഡക്ഷന്‍ ".മക് ഗ്രൂ ഹില്‍.1979.

• ലുക്കിൻബെൽ, ക്രിസ് .“ സിനിമാറ്റിക് ലാൻഡ്സ്കേപ്സ്" . ജേണൽ ഓഫ്കൾച്ചറൽ ജോഗ്രഫി.23.1: 3-22. 2005.

• ലെഫബെ, ഹെന്‍റി . "ദ പ്രൊഡക്ഷന്‍ ഓഫ് സ്പേസ് “. ബ്ലാക്ക് വെല്‍.1991.

• ഷെയ്ല്‍, മാര്‍ക്ക്. “സിനിമ ഏന്റ് ദ സിറ്റി ഇന്‍ ഹിസ്റ്ററി ഏന്റ് തിയറി”.ഓക്സ്ഫോര്‍ഡ്.2001.

• സാം,മാത്യു."ഡീ ഫ്രെയിമിംങ് ജെന്റര്‍.നാഷണലിസം,ഏന്റ് സബ് അള്‍ട്ടേണ്‍ സ്പേസസ് : മലയാളം സിനിമ 1970-1990”.കാലികറ്റ് സര്‍വ്വകലാശാല 2022.

• ഹിഗ്സൺ,ആൻഡ്രൂ . “ സ്പേസ് , പ്ലേസ് , സെപ്ടാകൾ". സ്ക്രീൻ.25.4-5:2-21.1984.