ഐവർമഠവും മോക്ഷസങ്കല്പവും:കർതൃത്വ രൂപീകരണത്തിന്റെ സാമൂഹികമാനങ്ങൾ

Main Article Content

സുഭാഷ്

Abstract

വിവിധ കൂട്ടായ്മകളുടെ സംസ്കാരമിശ്രങ്ങളെ അംഗീകരിക്കുകയും ദേശീയതയുടെ ഭാഗമായി അവയെ ഉൾക്കൊള്ളുകയും ചെയ്തു സാംസ്കാരികമായി മുന്നോട്ടു സഞ്ചരിച്ച ഇടമായിരുന്നു കേരളം. സംസ്കാരമിശ്രങ്ങളെ അംഗീകരിക്കുമ്പോഴും കേരളത്തിന്റെ 'പൊതുമ' എന്ന നിലയിൽ മുന്നോട്ടുവെച്ച സംസ്കാര ചിഹ്നങ്ങൾ സവർണാധിപത്യപരമായിരുന്നവെന്ന് കാണാനാകും. സവർണാധിപത്യ പൊതുമയെ അംഗീകരിക്കുന്നതിനും അങ്ങനെ ആയിത്തീരാനും വേണ്ടിയുള്ള ശ്രമങ്ങൾ വിവിധ ജാതിക്കൂട്ടായ്മകൾക്കുള്ളിൽ സാമൂഹികമായിത്തന്നെ നടക്കുന്നുണ്ട്. വിശ്വാസങ്ങളും ആചാരങ്ങളും ഇങ്ങനെ ഒന്നായിത്തീരുന്നു. ഈ പ്രവർത്തനങ്ങൾക്ക് കീഴ്പ്പെടാതെ നിന്നിരുന്ന ഒന്നായിരുന്നു മരണവുമായി ബന്ധപ്പെട്ട സംസ്കാരചടങ്ങുകളും ബന്ധാചാരങ്ങളും. പുതിയ കാലത്ത് കൂട്ടായ്മകൾ നിലനിർത്തിപ്പോന്നിരുന്ന വൈവിധ്യങ്ങളെ ഇല്ലാതാക്കി മരണാനന്തര ചടങ്ങുകളും ഏകീകരിക്കപ്പെടുന്നു. ഈ ഏകീകരണത്തിനു പിന്നിൽ നവോത്ഥാനന്തരമുണ്ടായ സാമൂഹിക ചലനങ്ങളല്ല കാരണം. മറിച്ച് മുതലാളിത്ത വിപണി സാധ്യതകളായിരുന്നു. ശവസംസ്കാര ചടങ്ങുകൾ ഏകീകരിക്കപ്പെടുന്നതിലെ മുതലാളിത്ത ഇടപെടലുകൾ എങ്ങനെയാണെന്ന് ഐവർമഠത്തെ മുൻനിർത്തി നോക്കിക്കാണാനുള്ള ശ്രമമാണ് ഈ പഠനം

Article Details

How to Cite
സുഭാഷ്. (2023). ഐവർമഠവും മോക്ഷസങ്കല്പവും:കർതൃത്വ രൂപീകരണത്തിന്റെ സാമൂഹികമാനങ്ങൾ. IRAYAM, 7(2), 99–115. Retrieved from https://sngscollege.org/irayam/index.php/journal/article/view/subhash
Section
Articles

References

ശ്രീനിവാസ്, എം. എൻ റിലീജിയൻ ആൻഡ് സൊസൈറ്റി അമംങ്‌ ദി കൂർഗ്സ് ഓഫ് സൗത്ത് ഇന്ത്യ ,പുറം30

പോക്കർ പി. കെ. ലൂയി അൽത്തൂസർ.കോട്ടയം, സാഹിത്യപ്രവർത്തക സഹകര ണ സംഘം.2015 പുറം43

ആദർശ് സി&രാജേഷ് എം ആർ.(എഡി).സൂത്രവാക്കുകൾ.തൃശൂർ,ഗയപുത്തക ച്ചാല, 2020പുറം115

ദാമോദരൻ കെ, ഭരതീയചിന്ത, തിരുവന്തപുരം,കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2018 പുറം88