കഥയും ചരിത്രവും : പാഠങ്ങളുടെ സമകാലികത

Main Article Content

ശിവകുമാർ ആർ. പി.

Abstract

ചരിത്രത്തെ ഒരു വസ്തുനിഷ്ഠമായ സംഭവങ്ങളുടെ ക്രമം എന്ന നിലയിൽ മാത്രമല്ലാതെ, വ്യക്തിഗതവും സാമൂഹികവുമായ അർത്ഥങ്ങളുടെ രൂപീകരണത്തിനുള്ള ഒരു പ്രക്രിയ എന്ന നിലയിൽ കാണാനുള്ള ശ്രമങ്ങളെ ബലപ്പെടുത്തിയത് നവചരിത്രവാദമാണ്. അതതു സാമൂഹിക, സാംസ്കാരിക, സാങ്കേതിക, രാഷ്ട്രീയസാഹചര്യങ്ങൾ കൃതികളുടെ രചനാ-വായനാപാഠങ്ങളിൽ കാലികമായി പ്രവർത്തിക്കുന്നതെങ്ങനെ എന്ന് അന്വേഷിച്ചുകൊണ്ട്സമകാലികതയെന്ന സങ്കല്പനം ഈ പ്രവർത്തനത്തെ കാര്യക്ഷമമായ തുടർച്ചയാക്കുന്നു.ചരിത്രവും ചരിത്രസാഹചര്യങ്ങളും വ്യവഹാരരൂപമെന്ന നിലയിൽ ഭാഷാനിർമ്മിതികളാണെന്ന വാദം ഇന്ന് പ്രബലമാണ്. ഈ സങ്കല്പങ്ങളെ പശ്ചാത്തലമാക്കി മലയാളത്തിലെ നോവൽ പ്രമേയങ്ങളിലെ ഒരു ചരിത്രസന്ദർഭത്തെ സമകാലികമാക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രബന്ധത്തിലുള്ളത്.

Article Details

How to Cite
ശിവകുമാർ ആർ. പി. (2023). കഥയും ചരിത്രവും : പാഠങ്ങളുടെ സമകാലികത. IRAYAM, 7(3), 17–52. Retrieved from https://sngscollege.org/irayam/index.php/journal/article/view/siva
Section
Articles

References

• അച്യുത് ശങ്കർ ,2019,തരിപ്പ്, കോട്ടയം : ഡി സി ബുക്സ്

• ചന്ദ്രശേഖരൻ നായർ വൈക്കം ,1970,പഞ്ചവൻകാട്, കോട്ടയം : സാഹിത്യപ്രവർത്തകസഹകരണ സംഘം

• ദിലീപ് രാജ് ,2000 ,നവചരിത്രവാദം, കോട്ടയം : ഡി സി ബുക്സ്

• ദീപു എസ് കുറുപ്പ്,2021 ,മുകിലൻ, കോട്ടയം : ഡി സി ബുക്സ്

• നന്ദകുമാർ ആർ,2019 ,പടിയേറ്റം, കോട്ടയം : സാഹിത്യപ്രവർത്തകസഹകരണ സംഘം

• പോൾ എം പി,1930, നോവൽസാഹിത്യം, കോട്ടയം : സാഹിത്യപ്രവർത്തകസഹകരണ സംഘം

• പ്രകാശൻ പി പി ,2023 ,ഗിരി, കോട്ടയം : ഡി സി ബുക്സ്

• ബഞ്ചമിൻ ഡി,2018 “ഭാവുകത്വപരിണാമവും ആധുനികാനന്തരനോവലും” (ആമുഖപഠനം) ആധുനികാനന്തരമലയാളനോവൽ, തിരുവനന്തപുരം : മാളുബൻ പബ്ലിക്കേഷൻസ്

• ബാലകൃഷ്ണൻ പി കെ ,1964 ,നോവൽ സിദ്ധിയും സാധനയും, കോട്ടയം : സാഹിത്യപ്രവർത്തകസഹകരണ സംഘം

• ബാലകൃഷ്ണപിള്ള കേസരി ,2021 ,കേസരിയുടെ സാഹിത്യവിമർശനങ്ങൾ, കോട്ടയം : സാഹിത്യപ്രവർത്തകസഹകരണ സംഘം

• രവീന്ദ്രൻ പി പി ,2022 ,മാർക്സെഴുത്തും തുടർച്ചകളും, കോട്ടയം : ഡി സി ബുക്സ്

• രാജരാജവർമ്മ എം ,2023 ശ്രീവഞ്ചീരാജ്യചരിതം, (1940), (വെള്ളനാട്) രാമചന്ദ്രൻ (സമ്പാ), തിരുവനന്തപുരം : മൈത്രി ബുക്സ്

• രാമചന്ദ്രൻ പിള്ള തോപ്പിൽ ,1996 ,വേണാട്ടുസിംഹം, കോട്ടയം: കൈരളിമുദ്രാലയം

• രാമചന്ദ്രൻ വെള്ളനാട് ,2022 ,ചരിത്രത്തിലെ ചില പൊളിച്ചെഴുത്തുകൾ, തിരുവനന്തപുരം: മൈത്രി ബുക്സ്

• രാമൻ പിള്ള സി വി, 2018 ,മാർത്താണ്ഡവർമ്മ, (1891), കോട്ടയം : ഡി സി ബുക്സ്

• വിനോയ് തോമസ് ,2023 ,മുതൽ, കോട്ടയം : ഡി സി ബുക്സ്

• ശശിഭൂഷൺ എം ജി 2023 മാർത്താണ്ഡവർമ്മ : ചരിത്രവും പുനർവായനയും, കോട്ടയം : ഡി സി ബുക്സ്

• ഷിനിലാൽ വി ,2023 ,ഇരു, കോട്ടയം : ഡി സി ബുക്സ്

• സലിൻ മാങ്കുഴി ,2023 ,എതിർവാ, തിരുവനന്തപുരം : ചിന്താ പബ്ലിഷേഴ്സ്

• Roger Luckhurst & 2014 Literature and the Contemporary: Fictions and Theories of the Peter Marks (Ed) Present, London : Routledge