പി.കെ കാളന്‍, പി.കെ കരിയന്‍: ഗോത്രസംസ്‌കാരത്തിന്റെയും കലയുടെയും പ്രതിനിധാനങ്ങള്‍

Main Article Content

ഡോ.മുഹമ്മദ് ശഫീഖ് ടി

Abstract

വംശീയവും പരമ്പരാഗതവുമായ സവിശേഷതകള്‍ നിലനിര്‍ത്തുന്ന ജനതയുടെ ചരിത്രവും വര്‍ത്തമാനവും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തികള്‍ക്ക് ദൃശ്യത ലഭിക്കേണ്ടതും അവര്‍ പൊതുചരിത്രത്തില്‍ അംഗീകരിക്കപ്പെടേണ്ടതും കാലത്തിന്റെ നീതിയാണ്. സാമൂഹികവും സാംസ്‌കാരികവുമായ മണ്ഡലത്തില്‍ പ്രാധാന്യത്തോടെ നിലനില്‍ക്കുന്ന വ്യവഹാരങ്ങളെപ്പോലെയോ അതിനെക്കാളോ മികച്ചവയായി, കീഴാള-ആദിവാസി ജനതയുടെ ഭാഗമായി നിലകൊള്ളുന്നവയുടെ നിലനില്‍പ്പുകൂടിയാണ് ഇതിലൂടെ സാധ്യമാകുന്നത്. വയനാട്ടിലെ ആദിവാസി/ഗോത്ര ജനതയിലെ പ്രധാന വിഭാഗമായ അടിയ/റാവുളരുടെ അനുഷ്ഠാന കലയായ ഗദ്ദികയുടെ പ്രചാരണത്തിലും ജനകീയതയിലും മുഖ്യപങ്ക് വഹിക്കുകയും ഗോത്രസമുദ്ധാരണങ്ങളിലും പൊതുരാഷ്ട്രീയത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമാവുകയും ചെയ്്ത രണ്ടു വ്യക്തികളാണ് പി.കെ കാളനും(ജനിച്ച വര്‍ഷം 1937 ആണെന്നു കാണുന്നുണ്ടെങ്കിലും ഭിന്നാഭിപ്രായമുണ്ട്, മരണം: 2007) പെങ്ങളുടെ മകന്‍ കൂടിയായ പി.കെ കരിയനും(1951-2020). അവരുടെ ജീവിതത്തിന്റെയും സംഭാവനകളുടേയും അന്വേഷണമാണ് ഈ പ്രബന്ധത്തിലുള്ളത്.




Article Details

How to Cite
ഡോ.മുഹമ്മദ് ശഫീഖ് ടി. (2024). പി.കെ കാളന്‍, പി.കെ കരിയന്‍: ഗോത്രസംസ്‌കാരത്തിന്റെയും കലയുടെയും പ്രതിനിധാനങ്ങള്‍. IRAYAM, 8(2), 79–95. Retrieved from https://sngscollege.org/irayam/index.php/journal/article/view/shafeeq
Section
Articles

References

-പി.കെ കരിയനുമായി ലേഖകന്‍ നേരിട്ടു നടത്തിയ സംഭാഷണം: 19-10-2016, 07-12-2016, 8-12-2016.

-ആദിവാസി ഭാഷ-സംസ്‌കാരം, ഹസ്‌കറലി ഇ.സി(എഡി), പി.കെ കാളന്‍ അടിയാന്‍ വിഭാഗക്കാരുടെ ഗോത്രകലകളുടെയും രാഷ്ടീയത്തിന്റെയും പ്രതിനിധാനം, മു ഹമ്മദ് ശഫീഖ് ടി, സാഹിത്യ അക്കാദമി, 2019.

-വിജ്ഞാനകൈരളി മാസിക, പ്രൊഫ.വി കാര്‍ത്തികേയന്‍ നായര്‍(ചീഫ് എഡിറ്റര്‍), ഗദ്ദിക ഒരു ആദിവാസി അനുഷ്ഠാന കല, ഡോ.മുഹമ്മദ് ശഫീഖ് വഴിപ്പാറ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫെബ്രുവരി 2019.

-വിജ്ഞാനകൈരളി മാസിക, പ്രൊഫ.വി കാര്‍ത്തികേയന്‍ നായര്‍(ചീഫ് എഡിറ്റര്‍), പി.കെ കരിയന്‍ ഗോത്രസംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും പ്രതിനിധാനം, ഡോ.ശഫീഖ് വഴിപ്പാറ, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡിസംബര്‍ 2020.