അധീശവർഗ്ഗ പൊതുബോധവും സ്ത്രീസ്വത്വ നിർമ്മിതിയും; ഉണ്ണികൃഷ്ണൻ പുതൂരിന്റെ 'അമൃതമഥനം ' ഒരു സാംസ്കാരിക വായന

Main Article Content

സഞ്ജന പി.എസ്

Abstract

കേരളത്തിൽ നിലനിന്നിരുന്ന ജാതിപരവും വർഗ്ഗപരവുമായ പല അസമത്വങ്ങൾക്കും വിരാമമിടാൻ നവോത്ഥാന സമരങ്ങൾക്ക് കഴിഞ്ഞു എന്ന് അവകാശപ്പെടുമ്പോഴും പൂർണ്ണമായും അത് സാധ്യമായോ എന്നത് ചിന്തനീയമാണ് .സമകാലിക കേരളം സാക്ഷ്യം വഹിക്കുന്ന പല സംഭവങ്ങളും വ്യക്തമാക്കുന്നത് കേരളീയ ജനത പഴയകാലത്തേക്കുള്ള ഒരു മടക്കയാത്രയിലാണ് എന്നാണ് .ഇത് സമൂഹത്തിന് വളരെയേറെ ദോഷകരമാണ് എന്നതിൽ സംശയമില്ല .അജ്ഞരായ ജനതയ്ക്കുമേൽ ആദ്യകാലത്ത് അധീശവർഗ്ഗം എങ്ങനെയാണോ അവരുടെ ധാരണകളെ അടിച്ചേൽപ്പിച്ചിരുന്നത് അതിനു സമാന രീതിയിൽ ഇന്നും സമൂഹത്തിനുമേൽ ചില പൊതുബോധങ്ങൾ പ്രവർത്തിച്ചുവരുന്നു .ഇത്തരത്തിലുള്ള ചില പൊതുബോധങ്ങൾ ആണ് ഈ കാലഘട്ടത്തിലും സ്ത്രീയ്ക്ക് പരിധികളും പരിമിതികളും നിശ്ചയിക്കുന്നത്. ചരിത്രത്തിലേതുപോലെ ഇന്നും പുതിയ രീതിയിൽ സമൂഹത്തിനു മേൽ ഇത് പ്രവർത്തിക്കുന്നു.ഉണ്ണികൃഷ്ണൻ പുതൂർ 1981ൽ രചിച്ച അമൃതമഥനം എന്ന നോവലാണ് ഇവിടെ പഠന വിധേയമാക്കുന്നത്.

Article Details

How to Cite
സഞ്ജന പി.എസ്. (2024). അധീശവർഗ്ഗ പൊതുബോധവും സ്ത്രീസ്വത്വ നിർമ്മിതിയും; ഉണ്ണികൃഷ്ണൻ പുതൂരിന്റെ ’അമൃതമഥനം ’ ഒരു സാംസ്കാരിക വായന. IRAYAM, 8(3), 20–30. Retrieved from https://sngscollege.org/irayam/index.php/journal/article/view/sanchana
Section
Articles

References

അജു കെ.നാരായണൻ. ( എഡി ) താക്കോൽ വാക്കുകൾ . ശ്രീകുമാർ പി.കെ, ഗാസ്പർ കെ.ജി.'പാരമ്പര്യം ', മലയാള വിഭാഗം,യു.സി. കോളേജ്, ആലുവ

ഉണ്ണികൃഷ്ണൻ പുതൂർ .അമൃതമഥനം ,സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം, 1987

മീനാക്ഷി സി.എസ്.പെൺപാട്ടു താരകൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്,2024

രവീന്ദ്രൻ എൻ.കെ.പെണ്ണെഴുതുന്ന ജീവിതം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2010

രാമകൃഷ്ണൻ ഇ.വി (എഡി) സ്ത്രീ സ്വത്വം സമൂഹം: മാധവിക്കുട്ടി പOനങ്ങൾ, പൂർണ്ണ പബ്ളിക്കേഷൻ, കോഴിക്കോട്, 1994

ശങ്കരൻ നമ്പൂതിരി കാണിപ്പയ്യൂർ .സംസ്കൃത മലയാള നിഘണ്ടു മൂന്നാം പതിപ്പ്, പഞ്ചാംഗം പുസ്തകശാല,കുന്ദംകുളം 1996.