മുസ്‍ലിം പ്രതിനിധാനത്തിന്റെ മതേതരവഴികൾ (‘സൂസന്നയുടെ ഗ്രന്ഥപ്പുര’യെ മുൻനിർത്തിയുള്ള പഠനം)

Main Article Content

സബ്‍ന കെ

Abstract

അജയ് പി. മങ്ങാട്ടിന്റെ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ എന്ന നോവലിനെ മുൻനിർത്തി മലയാള സാഹിത്യത്തിലെ മുസ്ലിം പ്രതിനിധാനത്തിന്റെ മതേതര വഴികൾ പരിശോധിക്കുന്നു. ദുഷ്ടരും പരിഹാസ്യരുമായി മുസ്ലീങ്ങളെ ചിത്രീകരിച്ചിരുന്ന മലയാള നോവലിന്റെ ചരിത്രത്തിൽ നിന്ന് വ്യത്യസ്തമായി, മതപരമായ പ്രതിനിധാനങ്ങൾക്കപ്പുറം സർഗ്ഗാത്മകവും മതേതരവുമായ ജീവിതം നയിക്കുന്ന ഒരുപറ്റം മുസ്ലിം കഥാപാത്രങ്ങളെയാണ് ഈ നോവൽ അവതരിപ്പിക്കുന്നത് എന്ന് ലേഖനം വാദിക്കുന്നു. നോവലിലെ പ്രധാന കഥാപാത്രങ്ങളായ അലി, ഫാത്തിമ, ഇക്ബാൽ തുടങ്ങിയവർ സാഹിത്യവും സംഗീതവും സ്നേഹവും നിറഞ്ഞ, മതത്തിന്റെ ചട്ടക്കൂടുകൾക്ക് പുറത്തുള്ള ഒരു ലോകത്താണ് ജീവിക്കുന്നത്. ആചാരങ്ങളെ നിരാകരിക്കുന്ന ജലാലുദ്ധീൻ റൂമിയുടെ സൂഫി ദർശനങ്ങളാണ് ഈ മതേതര ജീവിതത്തിന് ആത്മീയമായ അടിത്തറ നൽകുന്നത്. ഇതിനു വിപരീതമായി, ഫാത്തിമയുടെ പിതാവിനെപ്പോലുള്ള യാഥാസ്ഥിതിക മതവിശ്വാസികളുടെ ജീവിതം വരണ്ടതും ഒറ്റപ്പെട്ടതുമായി നോവൽ ചിത്രീകരിക്കുന്നു. മലയാള സാഹിത്യത്തിൽ അതുവരെ അധികം ഇടംപിടിക്കാതിരുന്ന ‘മതേതര മുസ്ലിം’ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതിലൂടെ, മുസ്ലിം പ്രതിനിധാനത്തിലെ പതിവ് മാതൃകകളെ ഈ നോവൽ പൊളിച്ചെഴുതുന്നു


 

Article Details

How to Cite
സബ്‍ന കെ. (2024). മുസ്‍ലിം പ്രതിനിധാനത്തിന്റെ മതേതരവഴികൾ (‘സൂസന്നയുടെ ഗ്രന്ഥപ്പുര’യെ മുൻനിർത്തിയുള്ള പഠനം). IRAYAM, 8(3), 103–110. Retrieved from https://sngscollege.org/irayam/index.php/journal/article/view/sabna
Section
Articles

References

അജയ്. പി. മങ്ങാട്ട്, സൂസന്നയുടെ ഗ്രന്ഥപ്പുര, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2019

അനിൽ കെ.എം., പാന്ഥരും വഴിയമ്പലങ്ങളും, പ്രോഗ്രസ് പബ്ലിക്കേഷൻ, കോഴിക്കോട്, 2016

അൻസാരി കെ.ടി.,മലബാർ ദേശീയതയുടെ ഇടപാടുകൾ, ‍ഡിസി ബുക്സ്,കോട്ടയം, 2008

ജമാൽ കൊച്ചങ്ങാടി, മുസ്ലിം സാമൂഹ്യജീവിതം മലയാള നോവലിൽ, കേരള സാഹിത്യ അക്കാദമി തൃശ്ശൂർ,1998

ജീവൻകുമാർ കെ., പ്രതിനിധാനം, താക്കോൽവാക്കുകൾ വിചാര മാതൃകകൾ, കേരളീയ നോട്ടങ്ങൾ,അജു നാരായണൻ (എഡിറ്റർ) ഭൂമിമലയാളം റിസർച്ച് ജേണൽ, യു.സി.കോളേജ്, ആലുവ, 2017

സയീദ്നഖ്‍വി, അപരരാവുന്നവർ-ഇന്ത്യയിലെ മുസ്ലിംജീവിതം (വിവർത്തനം- രാജീവ് ചേലനാട്ട്), പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്, 2017

സുനിൽ പി.ഇളയിടം, വീണ്ടെടുപ്പുകൾ- മാർക്സിസവും ആധുനികതാ വിമർശനവും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, തൃശൂർ, 2013

ഹമീദ് ചേന്ദമംഗലൂർ, മുസ്ലിം വിയോജനവാദത്തിന്റെ വേരുകൾ, ഡിസി ബുക്സ്, കോട്ടയം, 2013

ഹമീദ് ചേന്ദമംഗലൂർ, ലിബറൽ ഇസ്ലാമോഫോബിയ, ഡിസി ബുക്സ്, കോട്ടയം, 2018

റോളണ്ട് ഇ. മില്ലർ, മാപ്പിള മുസ്ലിംകൾ, അദർ ബുക്സ്, കോഴിക്കോട്,2017