സ്വത്വവും പ്രതിനിധാനവും സാഹിത്യത്തില്‍ (മനോജ് വെങ്ങോലയുടെ തെരഞ്ഞെടുത്ത ചെറുകഥകളെ ആസ്പദമാക്കിയ പഠനം)

Main Article Content

ഡോ. രശ്മി എന്‍.

Abstract

ജനാധിപത്യകാലത്ത് കീഴാളജനത നേരിടുന്ന സ്വത്വപ്രതിസന്ധികള്‍ സാഹിത്യം പലപ്പോഴും കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ മുഖ്യധാരാസാഹിത്യം ഇവര്‍ക്കിന്നും കൈപ്പാടകലെയാണെന്ന് പറയുന്ന സാഹിത്യകൃതികളും മലയാളത്തിലുണ്ട്. ഇത്തരത്തില്‍ കീഴാളജനത നേരിടുന്ന സ്വത്വപ്രതിസന്ധികളെ മനോജ് വെങ്ങോലയുടെ തെരഞ്ഞെടുത്ത കഥകളെ മുന്‍നിര്‍ത്തി തയ്യാറാക്കിയതാണ് ഈ പ്രബന്ധം. പ്രകൃതി, സമൂഹം, ഇതരജീവജാലങ്ങള്‍, അതിജീവനം, ആയുധപ്രയോഗം, വൈദേശികചരിത്ര ബോധം എന്നിങ്ങനെ മനുഷ്യചരിത്രത്തിലെ വൈവിധ്യങ്ങള്‍ ഇദ്ദേഹത്തിന്‍റെ പല കഥകളും ചര്‍ച്ച ചെയ്യുന്നുണ്ട്. കഥാപാത്രങ്ങളിലൂടെ സമൂഹത്തിലെ പല അനീതികളും അസമത്വങ്ങളും മുഖ്യധാരാസമൂഹവും സാഹിത്യവും ഒളിച്ചുകടത്തുന്ന അയിത്തവും ഈ കഥകളിലൂടെ എഴുത്തുകാരന്‍ അടയാളപ്പെടുത്തുന്നുണ്ട്. കീഴാള സ്വത്വപ്രതിസന്ധി അടയാളപ്പെടുത്തുന്നത് എപ്രകാരമെന്ന് അന്വേഷിക്കുന്നതോടൊപ്പം അതിനുപയോഗി ക്കുന്ന ഭാഷാപ്രയോഗങ്ങളിലും ആഖ്യാനരീതികളിലും എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്ന രചനാശൈലികളെയും പ്രബന്ധം വിശകലനവിധേയമാക്കുന്നു.

Article Details

How to Cite
ഡോ. രശ്മി എന്‍. (2024). സ്വത്വവും പ്രതിനിധാനവും സാഹിത്യത്തില്‍ (മനോജ് വെങ്ങോലയുടെ തെരഞ്ഞെടുത്ത ചെറുകഥകളെ ആസ്പദമാക്കിയ പഠനം). IRAYAM, 8(2), 20–35. Retrieved from https://sngscollege.org/irayam/index.php/journal/article/view/reshmi
Section
Articles

References

• മനോജ് വെങ്ങോല. പറയപ്പതി. പെരുമ്പാവൂര്‍ : യെസ്പ്രസ് ബുക്സ്. 2022.

• മനോജ് വെങ്ങോല. വെയില്‍ വിളിക്കുന്നു. പെരുമ്പാവൂര്‍ : യെസ്പ്രസ് ബുക്സ്. 2021.

• മനോജ് വെങ്ങോല. പൊറള്. കോഴിക്കോട് : മാതൃഭൂമി ബുക്സ്. 2022.

• രവികുമാര്‍, കെ. എസ്. കഥയുടെ കഥ. തിരുവനന്തപുരം : ചിന്ത പബ്ലിഷേഴ്സ്. 2008.