ഡിജിറ്റൽകാല സാമൂഹികത: ചന്ദ്രമതി കഥകളിൽ (വെബ്സൈറ്റ്, ഇവിടെ ഒരു ടെക്കി, എന്നീ കഥകളുടെ വിശകലനം)

Main Article Content

രേഷ്മ. കെ

Abstract

'വെബ്സൈറ്റ്', 'ഇവിടെ ഒരു ടെക്കി' എന്നീ കഥകളെ മുൻനിർത്തി, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ച മലയാള സമൂഹത്തിലും സാഹിത്യത്തിലും വരുത്തിയ മാറ്റങ്ങൾ ചന്ദ്രമതിയുടെ എഴുത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് പരിശോധിക്കുന്നു. 90-കൾക്ക് ശേഷം സൈബർ ലോകം യാഥാർത്ഥ്യമായപ്പോൾ അതുണ്ടാക്കിയ സാംസ്കാരിക സംഘർഷങ്ങളും, മാറുന്ന മനുഷ്യബന്ധങ്ങളും, തൊഴിൽപരമായ ഉത്കണ്ഠകളും ചന്ദ്രമതിയുടെ കഥകൾ ആവിഷ്കരിക്കുന്നതായി പഠനം വിലയിരുത്തുന്നു. 'വെബ്സൈറ്റ്' എന്ന കഥ, ഇന്റർനെറ്റിലൂടെ രൂപപ്പെടുന്ന സൗഹൃദത്തിന്റെ സാധ്യതകളും അതിലെ യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള സംഘർഷവും ചർച്ചചെയ്യുമ്പോൾ, 'ഇവിടെ ഒരു ടെക്കി' എന്ന കഥ ഐ.ടി. മേഖലയിലെ തൊഴിൽപരമായ അരക്ഷിതാവസ്ഥയും മനുഷ്യനും യന്ത്രവും തമ്മിലുള്ള വൈകാരിക ബന്ധവും ഫലിത രൂപത്തിൽ അവതരിപ്പിക്കുന്നു. ഈ കഥകളിലൂടെ, സൈബർലോകത്തെ ഭാഷയും പ്രമേയങ്ങളും ഉപയോഗിച്ച് ചന്ദ്രമതി തന്റെ ആഖ്യാനരീതി നവീകരിക്കുകയും ഡിജിറ്റൽ കാലത്തെ ജീവിതത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ലേഖനം സമർത്ഥിക്കുന്നു.

Article Details

How to Cite
രേഷ്മ. കെ. (2024). ഡിജിറ്റൽകാല സാമൂഹികത: ചന്ദ്രമതി കഥകളിൽ (വെബ്സൈറ്റ്, ഇവിടെ ഒരു ടെക്കി, എന്നീ കഥകളുടെ വിശകലനം). IRAYAM, 8(3), 123–132. Retrieved from https://sngscollege.org/irayam/index.php/journal/article/view/reshma
Section
Articles

References

ചന്ദ്രമതി. കഥകൾ സമ്പൂർണ്ണം. കോട്ടയം ഡി. സി ബുക്സ്, 2013.

മധുസൂദനൻ, ജി. "പ്രതീതി യാഥാർത്ഥ്യത്തിനുശേഷം" ഭാവുകത്വം ഇരുപതാം നൂറ്റാണ്ടിൽ കോട്ടയം: ഡി.സി ബുക്സ്, 2006. 91 -103.

മനോജ്, ജെ. പാലക്കൊടി. ഡോ. മലയാള സൈബർ സാഹിത്യം. തൃശ്ശൂർ: ഗ്രീൻ ബുക്സ്, 2018.

രാജശേഖരൻ, പി. കെ. "പുതിയ ഭാവനാകാശങ്ങൾ". ഭാവനാതീതം മലയാളത്തിലെ സൈബർ കഥകൾ. കോട്ടയം: ഡി.സി ബുക്സ്, 2002. 1 - 10.

സുനിത, ടി.വി. സൈബർ കഥകളിലെ സ്ത്രീ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2015.