നവമാധ്യമകാലത്തെ പ്രകടനശരീരങ്ങൾ ആവിഷ്‌ക്കാരവും രാഷ്ട്രീയവും
Main Article Content
Abstract
ആധുനികതയിലാണ് വൈവിധ്യമാർന്ന ജ്ഞാനവിഷയങ്ങളുടെ അന്വേഷണമേഖലയായി ശരീരപഠനം പുരോഗമിക്കുന്നത്. ജീവശാസ്ത്ര വാദങ്ങൾ സാമൂഹികനിർമ്മിതിയുടെ പരിസരങ്ങളിലേക്ക് വികസിതമാകുന്നത് ഈ ഘട്ടത്തിലാണ്. സാമൂഹികതാവാദത്തിനുള്ളിൽ ശരീരം സാംസ്കാരിക ജ്ഞാനഘടകമായി പരിഗണിക്കുന്നു. ആധുനികതയുടെ ചുവടുപിടിച്ച് വികസിതമായ സൈദ്ധാന്തികമായ ചിന്തകളിൽ സാമൂഹിക നിർണയന ഉപാധിയായി ശരീരത്തെ നോക്കിക്കാണുന്നു. മാത്രമല്ല, സാമൂഹിക വൈവിധ്യങ്ങളുടെ ചുവടുപിടിച്ച് ശരീരം സാങ്കേതികതയുടെ സാംസ്കാരിക മേഖലകളെ ത്വരിതഗതിയിലാക്കിയ ഈ കാലഘട്ടത്തിൽ മാധ്യമശരീരങ്ങളുടെ ഇടപെടൽ പ്രകടമാണ്. ശരീരം പൂർണ്ണമായഅർത്ഥത്തിൽ നിലകൊള്ളുന്നില്ല. മറിച്ച്, സാമൂഹികമായ അർത്ഥപരതയിൽ അത് നിരന്തരം ആശയപരമായി വളർന്നുകൊണ്ടിരിക്കുന്നു. അവിടെ അധികാരവും ലിംഗവ്യവസ്ഥയും, കർത്തൃത്വപ്രതിസന്ധിയും, സാങ്കേതികത്വവുമെല്ലാം നിർണയിക്കുന്ന പ്രതീകമായി ശരീരം വർത്തിക്കുന്നു. ശരീരം ഒരു ചരിത്ര ഉപാധിയായി തിരിച്ചറിയുന്നത് ഇപ്രകാരമാണ്. കാരണം മാധ്യമങ്ങളിലൂടെ
ഊട്ടിയുറപ്പിക്കപ്പെട്ട ആധുനികലോകം നമുക്കുണ്ട്. അച്ചടിമാധ്യമങ്ങളിൽ നിന്ന് ശ്രവ്യമാധ്യമങ്ങളെയും മറികടന്ന് എൺപതുകളിൽ ആരംഭിതമായ ദൃശ്യബോധം വിപ്ലവാത്മകമായി ഒരു തുടർകാഴ്ച്ചാപൊതുസമൂഹത്തെ സൃഷ്ടിക്കുകയാണ് ഉണ്ടായത്. കാഴ്ച്ചയുടെ അടിസ്ഥാന മാധ്യമകാലങ്ങളിൽ നിന്ന്, നവമാധ്യമങ്ങളുടെ ദൃശ്യകാലം കാഴ്ച്ച രൂപപ്പെടുത്തുന്ന അധികാരങ്ങളെക്കൂടിവിഛേദമായി സംവേദനം ചെയ്യുന്നുണ്ട്. അത് ഏറ്റവും അധികം ബാധിച്ചത് കർത്തൃത്വപൂർത്തീകരണത്തിൽ ഒതുക്കി വയ്ക്കുന്ന ലിംഗാധികാരശരീരങ്ങളെയാണ്. നവമാധ്യമകാലത്തെ ശരീരങ്ങൾ എപ്രകാരം ഇത്തരം സാമ്പ്രദായികബോധ്യങ്ങളെ മറികടക്കുന്നുവെന്ന അന്വേഷണമാണ് സാംസ്കാരിക രീതിശാസ്ത്രത്തെ അവലംബിച്ച് പ്രബന്ധത്തിൽ നടത്തുന്നത്.
Article Details

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.
You are free to:
- Share — copy and redistribute the material in any medium or format
- Adapt — remix, transform, and build upon the material
The licensor cannot revoke these freedoms as long as you follow the license terms.
Under the following terms:
- Attribution — You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- NonCommercial — You may not use the material for commercial purposes.
- ShareAlike — If you remix, transform, or build upon the material, you must distribute your contributions under the same license as the original.
- No additional restrictions — You may not apply legal terms or technological measures that legally restrict others from doing anything the license permits.
Notices:
- You do not have to comply with the license for elements of the material in the public domain or where your use is permitted by an applicable exception or limitation.
- No warranties are given. The license may not give you all of the permissions necessary for your intended use. For example, other rights such as publicity, privacy, or moral rights may limit how you use the material.
References
• കിരൺമോഹൻ.എം., 2018, എസ്.എം.എസ്. ഭാഷയുടെ പാരമ്പര്യനിഷേധം, നവമാധ്യമങ്ങൾ സാഹിത്യം സംസ്‌കാരം, രാഷ്ട്രീയം, എം.ആർ. ഷെല്ലി, എ.എസ്. പ്രതീഷ്. (എഡി), കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
• ലിപിൻരാജ്എം.പി. 2019, നവമാധ്യമ പരിചയം, ഡിജിറ്റൽകാലത്തെമാധ്യമങ്ങൾ, കേരള മീഡിയ അക്കാദമി, കാക്കനാട്.
• രാമചന്ദ്രൻ നായർ, പന്മന, 2013, മാധ്യമപഠനങ്ങൾ, കറâvബുക്‌സ് കോട്ടയം.
• രാജേന്ദ്രൻ.എൻ.പി. 2009, മാറുന്ന ലോകം, മാറുന്ന മാധ്യമലോകം, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്.
• സന്തോഷ് മാനിച്ചേരി, 2012, ശരീരി - പരസ്യങ്ങളിലെ ശരീരജീവിതം, സൈകതം ബുക്‌സ്, കോതമംഗലം.
• ശ്രീധരൻ. എം.എ., ബാലചന്ദ്രൻ. കെ. (എഡി) നവമാധ്യമകാലത്തെ മലയാളസാഹിത്യം, നവമാധ്യമപാഠങ്ങൾ ,സമയം പബ്ലിക്കേഷൻസ്, കണ്ണൂർ.
• Carvallaro, Dani, 2001. The body for beginners, Orient Longman Ltd. London.
• Crystal Dp 2001, Language and the Internet, Cambridge University Press, Cambridge