ഗോത്രജനതയുടെ സ്വത്വവും പ്രതിനിധാനവും: സാഹിത്യത്തിലും സിനിമയിലും

Main Article Content

രാധാകൃഷ്ണൻ. പി

Abstract

ഗോത്രജനത, ആധുനിക സമൂഹത്തിന്റെ അതിരുകൾക്ക് അപ്പുറം നിലകൊള്ളുന്ന, സാംസ്കാരികമായി സമ്പന്നമായ ഒരു സമൂഹമാണ്. സാഹിത്യത്തിലും സിനിമയിലും അവരുടെ ജീവിതശൈലിയും വിശ്വാസങ്ങളും ചരിത്രവും അതിജീവനത്തിന്റെ കഥകളും സ്വത്വവും പ്രതിനിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പഠനത്തിൽ, ഗോത്രജനതയുടെ സ്വത്വവും അവരുടെ പ്രതിനിധാനവും സാഹിത്യത്തിലും സിനിമയിലും എത്രമാത്രം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെന്ന് പരിശോധിക്കാനാണ് ശ്രമിക്കുന്നത്.


ഗോത്രജനതയുടെ സ്വത്വം അവരുടെ ഭാഷ, തനത് ശൈലികൾ, ആഘോഷങ്ങൾ, വിശ്വാസങ്ങൾ എന്നിവയിലൂടെ പ്രകടമാകുന്നു. നിരവധി സാഹിത്യകൃതികളിലും സിനിമകളിലും ഗോത്രജനതയുടെ സ്വത്വം വളരെ മനോഹരമായി ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത്തരത്തിൽപ്പെട്ട പല സാഹിത്യകൃതികളും സിനിമകളും പ്രശസ്തവും ജനപ്രീതിയാർജിച്ചവയുമാണ്. മലയോര ജീവിതം, വനങ്ങളിലെ ജീവിതം, സംരക്ഷണത്തിന്റെ ആവശ്യകത എന്നിവ ആവിഷ്കരിക്കപ്പെടുന്ന കഥകളും നോവലുകളും സിനിമകളും അവരുടെ സാംസ്കാരിക സ്വത്വത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.


ഏതാനും ചില ശ്രദ്ധേയമായ സാഹിത്യകൃതികളും സിനിമകളും വിശകലനം ചെയ്ത് അവയിൽ ഗോത്രജനതയുടെ സ്വത്വം എപ്രകാരം അനാവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അവയെങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുന്നുവെന്നും അന്വേഷിക്കുകയെന്നതാണ് ഈ പഠനം ലക്ഷ്യമിടുന്നത്.

Article Details

How to Cite
രാധാകൃഷ്ണൻ. പി. (2024). ഗോത്രജനതയുടെ സ്വത്വവും പ്രതിനിധാനവും: സാഹിത്യത്തിലും സിനിമയിലും. IRAYAM, 8(2), 50–70. Retrieved from https://sngscollege.org/irayam/index.php/journal/article/view/radhakrishnan
Section
Articles

References

രാമകൃഷ്ണൻ, മലയാറ്റൂർ, പൊന്നി, കോട്ടയം: എസ്.പി.സി.എസ്, 1967.

വത്സല, പി, നെല്ല്, കോട്ടയം: ഡി. സി ബുക്സ്, 1972.

ബേബി, കെ. ജെ, “മാവേലിമൻറം”, 1991

നാരായൻ, “കൊച്ചരേത്തി”, കോട്ടയം: എസ്.പി.സി.എസ്, 1998