എരിയുന്ന ജീവിതങ്ങളുടെ നവോത്ഥാനചരിത്രനിർമ്മിതി

Main Article Content

ഡോ. പ്രമോദ് കുമാർ ഡി. എൻ.

Abstract

നവോത്ഥാനകാല ചരിത്രത്തിലെ വിട്ടുപോയ ഇടങ്ങൾ പൂരിപ്പിക്കാൻ ശ്രമിക്കുന്ന നോവലാണ് ‘’എരി’. ഇതിലെ ആഖ്യാതാവായ ഗവേഷകൻ ഉത്തരാധുനികകാലത്തിന്റെ സ്വത്വവാദ നിലപാട് പുലർത്തുന്ന ആളാണ്. അതേസമയം നവോത്ഥാന കാലത്തിൻറെ സാങ്കൽപ്പിക ചരിത്രം എരി എന്ന കഥാപാത്രത്തിലൂടെ നിർമ്മിക്കുമ്പോൾ ഈ സ്വത്വവാദ നിലപാട് അപ്രത്യക്ഷമാകുന്നു. അതിൻറെ പ്രയോഗ രീതിയും ആഖ്യാനവും മനുഷ്യത്വം എന്ന ബൃഹദാഖ്യാനത്തെ അധ:സ്ഥിതപക്ഷത്തുനിന്ന് പുനർ നിർമ്മിക്കുന്നു. ജാതീയമായ കൂടിക്കലരലുകളും സംഘബോധവും മുന്നിൽ നിൽക്കുന്നു. ഭക്ഷണം, വസ്ത്രം, അറിവ്, സഞ്ചാരസ്വാതന്ത്ര്യം ,ആചാരങ്ങൾ തുടങ്ങി നവോത്ഥാനത്തിന്റെ പ്രശ്നമേഖലകളെ ഈ നോവൽ ഗുണപരമായി അഭിസംബോധന ചെയ്യുന്നു. അങ്ങനെ എരി എന്ന നവോത്ഥാന നായകനെ സംഭാവന ചെയ്തുകൊണ്ട് നിലവിലെ ചരിത്രത്തെ ഇവിടെ സാങ്കൽപ്പികമായി പുനർ നിർമ്മിക്കുന്നു.

Article Details

How to Cite
ഡോ. പ്രമോദ് കുമാർ ഡി. എൻ. (2023). എരിയുന്ന ജീവിതങ്ങളുടെ നവോത്ഥാനചരിത്രനിർമ്മിതി. IRAYAM, 7(1), 08–20. Retrieved from https://sngscollege.org/irayam/index.php/journal/article/view/pramod
Section
Articles

References

കുമാർ,ജെ, ഡോ.,ഡോ.കെ.ഷിജു, (എഡിറ്റേഴ്സ്), ആധുനികാനന്തര മലയാളനോവൽ, മാളുബൻ പബ്ലിക്കേഷൻസ്, 2018

ഗോപാലകൃഷ്ണൻ, പി.കെ., കേരളത്തിൻ്റെ സാംസ്കാരികചരിത്രം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1994

പ്രദീപൻ പാമ്പിരികുന്ന്,എരി, ഡി.സി.ബുക്സ്, 2019

_,, ,( എഡിറ്റർ), നാരായണഗുരു പുനർവായനകൾ, പ്രോഗ്രസ് ബുക്സ്, 2017

ഭാസ്കരനുണ്ണി, പി., പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാദമി, തൃശൂർ, 2012

റഫീഖ് ഇബ്രാഹിം, പ്രദീപൻ പാമ്പിരികുന്ന്: എരിയുന്ന ഒരു കൊല്ലൻ, ട്രൂകോപ്പി

truecopythink.media/memoir