പത്രശൈലിയും ലിപിവിന്യാസവും

Main Article Content

ഡോ. നിസാർ അഹമ്മദ് കെ.

Abstract

അച്ചടിമാധ്യമങ്ങൾക്ക് തനത് വ്യക്തിത്വം നിലനിർത്തുന്നതിന് സവിശേഷമായ ശൈലി ആവശ്യമാണ്. സാങ്കേതികപുരോഗതിയുടെ ഫലമായി കഴിഞ്ഞ ഒന്നരനൂറ്റാണ്ടിനിടയിൽ അച്ചടിമാധ്യമമേഖലയിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. വാർത്തകളുടെ തിരഞ്ഞെടുപ്പിലും വീക്ഷണത്തിലും വ്യതിരിക്തത പുലർത്തുന്നതുപോലെ ലിപിവിന്യാസം, വാർത്താവിന്യാസം, പേജ്ക്രമം, തലക്കെട്ട്, ലിപിരൂപങ്ങൾ എന്നിവയിലും മലയാളത്തിലെ ഓരോപത്രവും വേറിട്ട രീതി പിന്തുടരുന്നതായി കാണാം. ബാഹ്യമായ രൂപഘടനയ്ക്കും ഭാഷാപ്രയോഗത്തിനും പത്രമാധ്യമങ്ങൾ അടിസ്ഥാനപ്രമാണമായി സ്വീകരിക്കുന്നത് അവരവർ അംഗീകരിച്ച സ്റ്റൈൽ ബുക്കാണ്. ഒരു ഭാഷാസമൂഹത്തിൽ ഉൾപ്പെടുന്ന മാധ്യമങ്ങൾ വ്യത്യസ്ത സ്റ്റൈൽബുക്കുകൾ പിന്തുടരുന്നത് ഭാഷയിൽ സങ്കീർണതകളുണ്ടാക്കുന്നു. മലയാളത്തിൽ ഇന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഏതാനും പത്രങ്ങളുടെ സ്റ്റൈൽ ബുക്കിനെ അടിസ്ഥാനപ്പെടുത്തി മലയാള ലിപിവിന്യാസത്തിലെ ചില പ്രശ്നങ്ങളിലേക്ക് ഭാഷാപരമായ സൂചനകൾ നൽകുകയാണ് ഈ പഠനത്തിന്റെ ഉദ്ദേശ്യം. അന്യഭാഷകളിൽനിന്ന് മലയാളത്തിലേക്ക് സ്വീകരിക്കുന്ന പദങ്ങളിലെ ലിപിവിന്യാസത്തിലുള്ള വൈവിധ്യങ്ങൾ മാത്രം മുൻനിറുത്തിയുള്ള ചില നിരീക്ഷണങ്ങളാണ് ഈ ലേഖനത്തിൽ അവതരിപ്പിക്കുന്നത്.

Article Details

How to Cite
ഡോ. നിസാർ അഹമ്മദ് കെ. (2023). പത്രശൈലിയും ലിപിവിന്യാസവും. IRAYAM, 7(3), 8–16. Retrieved from https://sngscollege.org/irayam/index.php/journal/article/view/nisar
Section
Articles

References

കേരള പത്രപ്രവർത്തന ചരിത്രം- പുതുപ്പള്ളി രാഘവൻപിള്ള,

കേരള സാഹിത്യ അക്കാദമിപത്രഭാഷ- എസ്. ഗുപ്തൻ നായർ (എഡി.)- കേരള പ്രസ് അക്കാദമി.

വാർത്ത: സമ്പൂർണ പത്രസംവിധാനം- ജോയ് തിരുമൂലപുരം, കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട്