കേരളീയ ആധുനികതയുടെ സംവാദപരിസരവും കഥാപ്രസംഗകലയും : ജനകീയ അരങ്ങിന്റെ വികാസം മുൻനിർത്തിയുള്ള വായന ല

Main Article Content

ലക്ഷ്മി ശിവൻ

Abstract

പല മാനങ്ങളിലുള്ള ആശയധാരകളുടെ സാകല്യതയിലാണ് ആധുനികത രൂപം കൊള്ളുന്നത്. വ്യതിരിക്തമായ അന്വേഷണങ്ങളുടെ സംവാദസാധ്യതകളെ സാംസ്കാരികചരിത്ര ആലോചനകൾ മുന്നോട്ടുവെയ്ക്കുന്നു. ഇത്തരത്തിൽ പുതിയ ബോധ്യങ്ങളിലേക്ക് മലയാളിയുടെ ജീവിത പരിസരങ്ങളെ പുതുക്കി നിർമ്മിക്കുന്നതിൽ ഇടപെട്ട ഒട്ടനേകം വ്യവഹാരങ്ങളുണ്ട്. ജനാധിപത്യപരമായ സാമൂഹിക ഘടനയ്ക്കു വേണ്ടിയുള്ള സാംസ്കാരിക ഇടപെടലുകളിൽ കലാരംഗത്തെ പരിവർത്തനോന്മുഖമായ സമീപനങ്ങൾ സവിശേഷ പ്രാധാന്യമർഹിക്കുന്നു. വൈവിദ്ധ്യത്തിലൂന്നിയ സാംസ്കാരിക അനുഭവങ്ങളെ അക്കാദമിക അന്വേഷണങ്ങളിലൂടെ ക്രോഡീകരിക്കുന്നതിൽ അദൃശ്യ ചരിത്രത്തിന്റെ പ്രശ്നവത്കരണത്തിലേയ്ക്കുള്ള രാഷ്ട്രീയ മാനങ്ങളുണ്ട്. പാർശ്വസ്ഥമായ ജീവിതാവസ്ഥകളെ അഭിസംബോധന ചെയ്യുകയും സർഗ്ഗാത്മക ബദൽ എന്ന നിലയിൽ കലാപരമായ ഒരു പ്രകടന രൂപത്തെ ചിട്ടപ്പെടുത്തുകയും ചെയ്ത കേരളീയമായ നവോത്ഥാന പരിശ്രമങ്ങളുടെ ഉല്പന്നമാണ് കഥാപ്രസംഗംകല. സാംസ്കാരികവും സാമൂഹികവുമായ അനവധി ഘടകങ്ങളുടെ കലർപ്പിൽ രൂപപ്പെട്ട കേരളീയ ആധുനികതയുടെ സംവാദ പരിസരത്തിൽ കഥാപ്രസംഗകലയിലൂടെ സാധ്യമായ അരങ്ങിന്റെ സാംസ്കാരിക വിനിമയത്തെയും ജനാധിപത്യസങ്കല്പങ്ങളെയും ഈ പ്രബന്ധം വിശകലനത്തിന് ആധാരമാക്കുന്നു.


സമൂഹത്തെ ചലനാത്മകമാക്കിയ ജനകീയ കലാപശ്ചാത്തലത്തിൽ വികസിച്ച കലാരൂപമായതു കൊണ്ടു തന്നെ കഥാപ്രസംഗം മുന്നോട്ടു വച്ച അരങ്ങു സങ്കല്പത്തെ സോവിയറ്റ് കലാ സൈദ്ധാന്തികനായ മിഖായേൽ ബക്തിന്റെ ‘കാർണിവൽ ‘ എന്ന സങ്കല്പനത്തെ അടിസ്ഥാനമാക്കിയാണ് പഠിക്കുന്നത്. ആമുഖവും ഉപദർശനം കൂടാതെ മൂന്ന് ഉപശീർഷകങ്ങളിലൂടെയാണ് പ്രബന്ധം വികസിക്കുന്നത്. ആദ്യ ഭാഗത്ത് കേരളീയ ആധുനികതയുടെ പശ്ചാത്തലത്തെ മുൻ നിർത്തി ജനകീയ അരങ്ങ് എന്ന ആശയത്തെ സമീപിക്കുന്ന ഒന്നാമത്തെ ഉപശീർഷകവും, കാർണിവൽ സങ്കല്പനത്തെ കഥാപ്രസംഗത്തിന്റെ അരങ്ങുമായി ചേർത്തു വായിക്കുന്ന രണ്ടാമത്തെ ഉപശീർഷകവും കഥാപ്രസംഗകല മുന്നോട്ടു വെച്ച അരങ്ങിന്റെ ജനകീയവത്കരണ പ്രക്രിയയുടെ വിശകലനം നടത്തുന്ന മൂന്നാമത്തെ ഉപശീർഷകവും ഉൾകൊള്ളുന്നു.

Article Details

How to Cite
ലക്ഷ്മി ശിവൻ. (2024). കേരളീയ ആധുനികതയുടെ സംവാദപരിസരവും കഥാപ്രസംഗകലയും : ജനകീയ അരങ്ങിന്റെ വികാസം മുൻനിർത്തിയുള്ള വായന ല. IRAYAM, 8(3), 74–91. Retrieved from https://sngscollege.org/irayam/index.php/journal/article/view/lakshmi
Section
Articles

References

• ധന്യ കീപ്പേരി - കഥാപ്രസംഗം ആഖ്യാന പരിസരവും പ്രത്യയശാസ്ത്രവും. കണ്ണൂർ സർവകലാശാല 2010

• ലക്ഷ്മി ശിവൻ - കഥാപ്രസംഗം കലയും പ്രതിരോധവും ഇരുപതാം നൂറ്റാണ്ട് എന്ന കഥാപ്രസംഗത്തെ മുൻനിർത്തിയുള്ള പഠനം. സംസ്‌കൃത സർവകലാശാല കാലടി. 2022

• സൗമ്യ. കെ. സി - പൊതുമണ്ഡലവും ഭാവുകത്വവും കഥാപ്രസംഗകലയിലെ പരിണാമങ്ങളെ ആധാരമാക്കിയുള്ള പഠനം. കാലിക്കറ്റ് യൂണിവേഴ്സിറ്റി 2019