നിർമിച്ചെടുക്കുന്ന അപരബോധവും നിരന്തരം ആവർത്തിക്കപ്പെടുന്ന ‘ഒരിടങ്ങളും’

Main Article Content

കൃഷ്ണൻ പി.സി

Abstract

ചെറുകഥയിൽ ഉത്തരാധുനികലോകബോധത്തിൽ വന്ന മാറ്റങ്ങളിലൊന്ന് മനുഷ്യേതരജീവികൾ നടത്തിയ വലിയ ഇടംപിടിക്കലായിരുന്നു. മൃഗ-പക്ഷി-പ്രാണി-ഉഭയ-ഉരഗജീവികളുടെ ഇടം കഥയിൽ ആവിഷ്കൃതമാകുന്നതോടെ എഴുത്തുകാർ ആഖ്യാനത്തിൽ അവയുടെ സൂക്ഷ്മ തലങ്ങൾ ആരോപിച്ചു തുടങ്ങി. ഭാഷ അത്തരത്തിൽ പുനർനിർവചിക്കപ്പെട്ടു. സക്കറിയയുടെ ‘'ഒരിടത്ത്'’ എന്ന കഥയെ അടിസ്ഥാനമാക്കി അപരനിർമിതിയുടെ സങ്കല്പനബോധങ്ങൾ തവള, പൂച്ച എന്നിവയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അന്വേഷിക്കുന്നു. അധികാരം / അധീശത്വം, വരേണ്യത / കീഴാളത, കീഴടക്കൽ / കീഴടങ്ങൽ എന്നിവ ഈ കഥയിൽ നിയതമാക്കപ്പെട്ടുകിടക്കുന്നു. കഥയിലൂടെ സാധ്യമായ / സാധ്യമാവാത്ത അപരബോധത്തെ വേർതിരിച്ചെടുക്കുന്നതാണ് ഈ പ്രബന്ധം.

Article Details

How to Cite
കൃഷ്ണൻ പി.സി. (2024). നിർമിച്ചെടുക്കുന്ന അപരബോധവും നിരന്തരം ആവർത്തിക്കപ്പെടുന്ന ‘ഒരിടങ്ങളും’. IRAYAM, 8(1), 7–17. Retrieved from https://sngscollege.org/irayam/index.php/journal/article/view/krishnan
Section
Articles

References

എം.എം ബഷീർ, 2015, മലയാളചെറുകഥാസാഹിത്യചരിത്രം (ഭാഗം ഒന്ന് 1888- 1950), തൃശൂർ: കേരളസാഹിത്യഅക്കാദമി.

കല്ലട രാമചന്ദ്രൻ, 1998, ആധുനികരുടെ കഥാപ്രപഞ്ചം, കൊല്ലം: ഇംപ്രിന്റ് ബുക്സ്.

കൃഷ്ണൻ പി.സി, 2016-2017, ചെറുകഥയിലെ അപരപ്രതീതിസ്വത്വങ്ങൾ സക്കറിയയുടെ തെരഞ്ഞെടുത്ത കഥകളെ അവലംബിച്ചുളള പഠനം (എം.ഫിൽ ഗവേഷണ പ്രബന്ധം), വാക്കാട്: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല.

കെ.പി അപ്പൻ, 1999, കഥ ആഖ്യാനവും അനുഭവസത്തയും, കോട്ടയം: ഡി.സി.ബുക്സ്.

പി.കെ രാജശേഖരൻ, 2010, അന്ധനായ ദൈവം, കോട്ടയം: ഡി.സി.ബുക്സ്.

പി.കെ രാജശേഖരൻ, 2007, കഥാന്തരങ്ങൾ, കോട്ടയം: മാതൃഭൂമിബുക്സ്.

പി.കെ തിലക്, 2013, കഥാപഠനങ്ങൾ, കോഴിക്കോട്: മാതൃഭൂമി പബ്ലിക്കേഷൻസ്.

പി പവിത്രൻ, 2013, എം.എൻ വിജയൻ എന്ന കേരളീയ ചിന്തകൾ, കണ്ണൂർ: കൈരളി ബുക്സ്.

പ്രദീപൻ പാമ്പിരിക്കുന്ന്., 2017, ദലിത് പഠനം സ്വത്വം സംസ്കാരം സാഹിത്യം, തിരുവനന്തപുരം: കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

ബാലകൃഷ്ണൻ ഇളയിടം എൻ, 2000, ജന്തുശാസ്ത്രപ്രവേശം, തിരുവനന്തപുരം: കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

ഷാജി ജേക്കബ്, 2015, ‘‘ആത്മത്തിനും അപരത്തിനുമിടയിൽ ആധുനികതയുടെ കാമനാഭൂപടങ്ങൾ’’ (അവതാരിക), മൃഗപക്ഷിപ്രാണി കഥകൾ, കണ്ണൂർ: കൈരളി ബുക്സ്.

സക്കറിയ, 2012, സക്കറിയയുടെ കഥകൾ, കോട്ടയം: ഡി.സി.ബുക്സ്.

സുനിൽ പി ഇളയിടം, 2016, ആത്മം അപരം അധിനിവേശം, കേരള: ഐ ബുക്സ്.

സുനിൽ പി ഇളയിടം, 2013, ദമിതം ആധുനികതയുടെ രാഷ്ട്രീയ അബോധം, തിരുവനന്തപുരം: കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.