സാങ്കേതിക പദനിർമ്മിതിയും വൈജ്ഞാനികഭാഷാവികാസവും - ഹൈസ്കൂൾതല ഭൂമിശാസ്ത്രപാഠങ്ങളെ ആസ്പദമാക്കിയ വിശകലനം
Main Article Content
Abstract
ആധുനികശാസ്ത്രത്തിന്റെയും വൈജ്ഞാനികഭാഷയുടെയും രൂപീകരണവും വ്യവസ്ഥാപനവും സംഭവിക്കുന്നത് അച്ചടിയോടെയാണ്. വിവിധ വൈജ്ഞാനികമേഖലകളിൽ സാങ്കേതിക പദങ്ങളുടെ ഉറപ്പിക്കലും മാനകീകരണവും അതിനനുസരിച്ച് വ്യത്യസ്തഭാഷകളിൽ അവയ്ക്കു സമാനമായ പദങ്ങളുടെ അന്വേഷണവും നടക്കുന്നത് അതോടെയാണ്. ഭാഷാസൂത്രണത്തിലെ പ്രധാന പ്രവർത്തനമേഖലയാണ് ജ്ഞാനഭാഷാവികാസവും അതിനാവശ്യമായ സാങ്കേതികപദനിർമ്മിതിയും. മലയാളത്തെ ഒരു ജ്ഞാനഭാഷയായി പരിവർത്തിപ്പിക്കുന്നതിൽ ഏറ്റവും വലിയ പ്രതിസന്ധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നതും സാങ്കേതികപദങ്ങളുടെ കുറവാണ്. ഓരോ വിഷയമേഖലയിലും സാങ്കേതികപദകോശങ്ങൾ വികസിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ടെങ്കിലും അതെല്ലാം വലിയ വിമർശനങ്ങളും പ്രായോഗികപ്രശ്നങ്ങളും ക്ഷണിച്ചുവരുത്തുന്നതായിരുന്നു. നയപരമായ കൃത്യതയില്ലായ്മയും ഭാഷാഭിഭാവപരമായ പ്രശ്നങ്ങളും ഭാഷാധീശത്വപ്രവണതകളുമാണ് ഈ പ്രതിസന്ധിക്കു കാരണമെന്ന് ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട് മലയാളത്തിൽ നിലനിൽക്കുന്ന സാങ്കേതികപദങ്ങളെ മുൻനിർത്തി കണ്ടെത്തുകയാണ് ഈ പ്രബന്ധത്തിലൂടെ ചെയ്യുന്നത്.
എട്ട്, ഒൻപത് ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട പാഠങ്ങളിലെ സാങ്കേതിക പദങ്ങളെയാണ് ഇതിന് മാതൃകയായി സ്വീകരിച്ചിരിക്കുന്നത്. ഇവയ്ക്ക് പിന്നിൽ പ്രവർത്തിച്ച സാങ്കേതികപദരൂപീകരണതത്വങ്ങളെ വിമർശനാത്മകമായി പഠിച്ചുകൊണ്ട് ശാസ്ത്ര-സാങ്കേതിക പദാവലി കമ്മീഷൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ കുഴപ്പങ്ങളും അതുവഴി സംഭവിച്ച ആശാസ്യമല്ലാത്ത സംസ്കൃതീകരണപ്രക്രിയയുടെ പ്രശ്നങ്ങളും നിർധാരണം ചെയ്തെടുക്കുന്നു. ആഗോളീകരണത്തിന്റെയും ജ്ഞാനസമൂഹത്തിനെയും പശ്ചാത്തലത്തിൽ പദങ്ങളേക്കാൾ ആശയതലത്തിലും വ്യവഹാരതലത്തിലും ഊന്നേണ്ട ജൈവികമായ ഒരു സാങ്കേതികപദനിർമ്മാണ സമീപനത്തിന്റെ ആവശ്യകതയിലാണ് പ്രബന്ധം ഊന്നുന്നത്. ബഹുഭാഷാപ്രവർത്തനപദ്ധതിയിലൂടെ എങ്ങനെ ഒരു ബഹുഭാഷാവൈജ്ഞാനികസമൂഹം രൂപപ്പെടുത്തിയെടുക്കാം എന്ന ഭാഷാസൂത്രണ സൈദ്ധാന്തിക സമീപനങ്ങളെയാണ് പ്രബന്ധം പിന്തുടരുന്നത്.
Article Details

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.
You are free to:
- Share — copy and redistribute the material in any medium or format
- Adapt — remix, transform, and build upon the material
The licensor cannot revoke these freedoms as long as you follow the license terms.
Under the following terms:
- Attribution — You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- NonCommercial — You may not use the material for commercial purposes.
- ShareAlike — If you remix, transform, or build upon the material, you must distribute your contributions under the same license as the original.
- No additional restrictions — You may not apply legal terms or technological measures that legally restrict others from doing anything the license permits.
Notices:
- You do not have to comply with the license for elements of the material in the public domain or where your use is permitted by an applicable exception or limitation.
- No warranties are given. The license may not give you all of the permissions necessary for your intended use. For example, other rights such as publicity, privacy, or moral rights may limit how you use the material.
References
• അവിരാ, കെ.സി. ഭൂമിശാസ്ത്രസാരം, ബാസൽ ചർച്ച് മിഷൻ ബുക്ക് ഡിപ്പോ, കോട്ടയം, 1878
• ചെറിയാൻ ഒ. എം, ഭൂവിവരണ സിദ്ധാന്തസംഗ്രഹം, മലയാളമനോരമ പ്രസ്സ്, കോട്ടയം, 1905.
• പ്രൊഫ. എമറിറ്റസ് ഡോ എം വി പൈലി. “മലയാള ഭാഷയും വിജ്ഞാനസാഹിത്യവും.” ഗവേഷണ പ്രതിഭ ഡോ കെ എം ജോര്‍ജ് അശീതി സ്മരണിക, ഡി സി ബുക്സ്, 1994.
• മുരളീധരന്‍ സി എം, (എഡിറ്റര്‍), editor. മലയാളഭാഷയുടെ വൈജ്ഞാനികപദവി. 1st ed., സി എം മുരളീധരന്‍, 2022.
• സീന ജോൺ. മലയാള ഭാഷാപഠനങ്ങളിലെ സാങ്കേതികപദങ്ങള്‍: വിമര്‍ശനപഠനം. (ഗവേഷണപ്രബന്ധം) ശ്രീ ശങ്കരാചാര്യസംസ്കൃതസർവകലാശാല, 2019, https://shodhganga.inflibnet.ac.in/handle/10603/347701.
• വാസുക്കുട്ടൻ, കെ. എ, ആധുനികശാസ്ത്രവിഷയങ്ങളുടെ പ്രതിപാദനം മലയാളത്തിൽ ശാസ്ത്രസാങ്കേതിക പദാവലികൾ നിർമ്മിക്കാനുള്ള പരിശ്രമങ്ങളുടെ ചരിത്രപരവും വിവരണാത്മകവും വിമർശാത്മനാകവുമായ ഒരു പഠനം (ഗവേഷണപ്രബന്ധം) കേരളസർവകലാശാല, 1991
• വിജയകുമാർ, വി. ശാസ്ത്രപഠനവും മലയാളവും. ലൂക്ക ഓൺലൈൻ മാഗസിൻ https://luca.co.in/science-education-and-malayalam/
• ടെക്നിക്കൽ ഡിക്ഷണറി - എസ്. സി. ഇ. ആർ ടി, കേരള
• മലയാളം ആറാം പാഠപുസ്തകം, 1916
• എട്ട് ,ഒമ്പത് സാമൂഹ്യശാസ്ത്രം പാഠപുസ്തകം
• മലയാളഗവേഷണം: Admin User: ശാസ്ത്രസാങ്കേതികപദകോശനിർമ്മിതി – അടിസ്ഥാന സമീപനതത്ത്വങ്ങൾ സംബന്ധിച്ച ഒരു പ്രാഥമിക ആലോചന. https://malayalagaveshanam.com/blog/index.php?entryid=1. Accessed 18 Oct. 2023.
• Antia, Bassey E. “Terminology and Language Planning.” Tlrp.2, John Benjamins Publishing Company. benjamins.com, https://benjamins.com/catalog/tlrp.2. Accessed 4 Nov. 2023.
• Eisenstein, Elizabeth L. The Printing Press as an Agent of Change: Communications and Cultural Transformations in Early-Modern Europe. Cambridge University Press, 1980.