കോവിഡ് അനന്തരലോകവും മാനവാനന്തരചിന്തയും

Main Article Content

ഡോ. ഹസീന കെ.പി.എ.

Abstract

ആഗോളതലത്തിൽ കോവിഡ് വ്യാപനംമൂലമുണ്ടായ മനുഷ്യന്റെ സ്വത്വപ്രതിസന്ധിയെയും കോവിഡാനന്തര ലോകക്രമത്തെയും കുറിച്ചുള്ള ആലോചനകളാണ് ഈ പ്രബന്ധത്തിന്റെ ഉളളടക്കം. മാനവികവിരുദ്ധമായ പുതിയൊരു ലോകക്രമത്തിലേക്ക് എളുപ്പം എത്തിച്ചേരാൻ കാരണമായിത്തീർന്നു എന്നു പറയാം. മനുഷ്യന്റെ സത്തയെക്കുറിച്ചുതന്നെയുള്ള പുനർവിചാരങ്ങൾക്കുകൂടി ഇത് വഴിവെച്ചു. മനുഷ്യൻ എന്നതിനെ വസ്തുവൽകൃതശരീരമായിക്കാണാനോ അത് ശീലിപ്പിച്ചു. ഇത്തരത്തിലുള്ള വിചാരമാതൃകയുടെ അടിസ്ഥാനത്തിൽ മാനവാനന്തരലോകമെന്ന സങ്കൽപ്പത്തെ വിശദീകരിക്കാൻ ശ്രമിക്കുകയാണ് പ്രബന്ധം. മനുഷ്യന് മനുഷ്യനിൽനിന്നുതന്നെയുള്ള മോചനം എന്ന സങ്കൽപ്പത്തെക്കൂടി മാനവികാനന്തരവാദം മുന്നോട്ടുവെക്കുന്നു. യന്ത്രങ്ങൾ ബൌദ്ധികാധിപത്യം നേടിയ ഒരു വ്യവസ്ഥയിൽ മനുഷ്യന്റെ നിലനിൽപ്പ്തന്നെ പ്രശ്നവിഷയമായിത്തീരുന്നു. ബയോമെട്രിക്ക് സംവിധാനങ്ങളുടെയും മറ്റു തിരിച്ചറിയൽ സംവിധാനങ്ങളുടെയും കാലത്ത് മനുഷ്യന്റെ അസ്തിത്വത്തെ സംബന്ധിക്കുന്ന വിചാരങ്ങൾക്ക് പുതിയ മാനങ്ങളുണ്ട്. കോവിഡാനന്തരം വന്നുചേർന്ന ന്യൂ നോർമ്മൽ എന്ന പരികൽപ്പനയെക്കുറിച്ചും പ്രബന്ധത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നു.

Article Details

How to Cite
ഡോ. ഹസീന കെ.പി.എ. (2022). കോവിഡ് അനന്തരലോകവും മാനവാനന്തരചിന്തയും . IRAYAM, 6(3), 69–75. Retrieved from https://sngscollege.org/irayam/index.php/journal/article/view/haseena
Section
Articles

References

ആർ യൂ ഹ്യൂമൺ പു. 14. എഡി. പ്രസാദ് പന്ന്യൻ, കോട്ടയം ഡി.സി.ബുക്സ് 2021

ഡോ. ടി. ടി. ശ്രീകുമാർ. പോസ്റ്റ് ഹ്യൂമൻ വിചാര ലോകങ്ങൾ, പുസ്തകപ്രസാധകസംഘം ,കോഴിക്കോട് 2021