സാംസ്കാരികസ്മൃതികളിലെ പ്രതിനിധാനവും സവർണാധീശത്വവും - കേരളത്തിന്റെ പൊതുആർക്കൈവൽ പാരമ്പര്യത്തിലെ മുസ്ലീം ഹസ്തലിഖിതഗ്രന്ഥങ്ങളോടുള്ള സമീപനത്തെ മുൻനിർത്തിയുള്ള വിമർശാത്മക പഠനം

Main Article Content

ബിന്ദു ആർ എസ്

Abstract

ആർക്കൈവൽ പാരമ്പര്യങ്ങൾക്കുള്ളിൽ സാംസ്കാരിക സ്മൃതി(Cultural Memory) കളുടെ സംരക്ഷണവും സമൂഹത്തിന്റെ തന്നെ സ്വത്വപ്രതിനിധാനവും ഏതൊരു സമൂഹത്തിനും അതിന്റെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ നിർണായക വശങ്ങളാണ്. എന്നാൽ നിലനിൽക്കുന്ന ആർക്കൈവൽ സമ്പ്രദായങ്ങൾ ബാഹ്യസ്വാധീനങ്ങൾ, പക്ഷപാതങ്ങൾ, സാമൂഹിക ചലനാത്മകത എന്നിവ പുലർത്തിപ്പോരുന്നതും വ്യവസ്ഥാനുകൂലനം ലക്ഷ്യമാക്കുന്നതുമാണ്. ഉദാഹരണമായി കേരളമടക്കമുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ജാതീയതയും ഭൂപ്രഭുത്വവും സവർണാധീശത്വവും നമ്മുടെ ആർക്കൈവൽ പാരമ്പര്യങ്ങളിലേക്ക് കടന്നു കയറി അതിനെ സ്വാധീനിച്ചതായി കാണാം. ഇന്ത്യൻ ആർക്കൈവൽ പാരമ്പര്യത്തിന്റെ ന്യൂനത അത് കൂടുതലായും ശേഖരിക്കപ്പെട്ടിരിക്കുന്നത് മധ്യകാല നാടുവാഴിത്തത്തിന്റെ - പ്രഭു ജീവിതത്തിന്റെ - ശേഷിപ്പുകൾ ആയിട്ടാണ് എന്നുള്ളതാണ് . എന്നാൽ കേരളത്തിന്റെ പൊതു ആർക്കൈവൽ പാരമ്പര്യത്തിൽ പ്രബലമായ പ്രാതിനിധ്യം വഹിക്കുന്ന മാപ്പിളസംസ്കൃതിയടക്കമുള്ള ഉപസംസ്കൃതികളെയും പാർശ്വവത്കരിക്കപ്പെട്ട ചെറുസമൂഹങ്ങളുടെ സാംസ്കാരികനിക്ഷേപങ്ങളെയും അറബിമലയാളം പോലുള്ള ഭാഷാരൂപങ്ങളെയും ഉൾക്കൊള്ളിച്ചാൽ മാത്രമേ ജനാധിപത്യപൂർണമായ കൾച്ചറൽ മെമ്മറി മാനേജ്മെന്റിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാവു. വിവിധ പാരമ്പര്യധാരകൾ ഉൾപ്പെടുത്താത്ത ആർക്കൈവുകൾ അപൂർണമായിരിക്കും. കേരളത്തിന്റെ പൊതു ആർക്കൈവൽ പാരമ്പര്യത്തിൽ വിവിധ ഉപസംസ്കൃതിപാരമ്പര്യങ്ങളെക്കൂടി ഉൾപ്പെടുത്തി പട്ടികപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് കേരളത്തിലെ മുസ്ലീം ഉപസംസ്കൃതിയും സംഘസ്മൃതികളും അതിലെ താളിയോലകളടക്കമുള്ള സാംസ്കാരികരൂപങ്ങളും നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങളിൽ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്ന പഠനം മുൻനിർത്തി ഈ പ്രബന്ധത്തിൽ ചർച്ച ചെയ്യുന്നത്.

Article Details

How to Cite
ബിന്ദു ആർ എസ്. (2023). സാംസ്കാരികസ്മൃതികളിലെ പ്രതിനിധാനവും സവർണാധീശത്വവും - കേരളത്തിന്റെ പൊതുആർക്കൈവൽ പാരമ്പര്യത്തിലെ മുസ്ലീം ഹസ്തലിഖിതഗ്രന്ഥങ്ങളോടുള്ള സമീപനത്തെ മുൻനിർത്തിയുള്ള വിമർശാത്മക പഠനം. IRAYAM, 7(2), 60–82. Retrieved from https://sngscollege.org/irayam/index.php/journal/article/view/bindhu
Section
Articles

References

• അലി സഖാഫി പുൽപ്പറ്റ , മാപ്പിള മലബാറിന്റെ സാഹിത്യ പൈതൃകം. പൂങ്കാവനം ബുക്‌സ്

• ഉമർതറമേൽ (എഡി)ഇശലുകളുടെ ഉദ്യാനം മാപ്പിളപ്പാട്ടുകൾ ,റെയിൻബോ ബുക്ക് പബ്ലിഷേഴ്സ്

• ടി.കെ. ഹംസ ,മാപ്പിളപ്പാട്ടിന്റെ മാധുര്യം. ഒലിവ് പബ്ലിക്കേഷൻസ് , കോഴിക്കോട്.

• മൻസൂറലി.ടി , അറബിമലയാള സാഹിത്യപഠനങ്ങൾ,വചനം ബുക്സ്< കോഴിക്കോട്

• മലബാരീ മഹിമ , മഅ്ദിൻ സർഗോത്സവ് സുവനീർ.

• മുഹമ്മദ് ഖാസിം ഇ ,അറബിമലയാള സാഹിത്യം: അതിജീവനവും പാർശ്വവൽക്കരണവും. ഐബി ബുക്‌സ്

• വി.എം. കുട്ടി, മാപ്പിളപ്പാട്ട് ചരിത്രവും വർത്തമാനവും - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം

• സി.എൻ. അഹ്‌മദ് മൗലവി, മഹത്തായ മാപ്പിള സാഹിത്യ പരമ്പര്യം - കെ.കെ.മുഹമ്മദ് അബ്ദുൾ കരീം. അൽ ഹുദാ ബുക്സ്റ്റാൾ , കോഴിക്കോട്

• Assmann, Aleida. "Memory, Individual and Collective." The Oxford Handbook of Contextual Political Analysis. Eds. Robert E. Goodin und Charles Tilly. Oxford: Oxford UP, 2006. 210-24.

• Terry Cook, "Archival Science and Postmodernism: New Formulations for Old Concepts," Archival Science 1, no. 1 (2000).

• Verne Harris,Archives and Justice," "Redefining Archives in South Africa: Public