ട്രാൻസ്ജന്റർ സ്വത്വപ്രതിസന്ധികളും അതിജീവനവും: തെരഞ്ഞെടുത്ത ആത്മാഖ്യാനങ്ങൾ മുൻനിറുത്തിയുള്ള പഠനം

Main Article Content

അശ്വതി കെ

Abstract

പുരുഷൻ, സ്ത്രീ എന്നിങ്ങനെ മാത്രം ലിംഗവിഭാഗങ്ങളെ അംഗീകരിച്ചു പോന്നിരുന്ന പൊതുസമൂഹത്തിൽ നിരവധി അവകാശപ്പോരാട്ടങ്ങളിലൂടെയാണ് ഭിന്നലിംഗക്കാരായ മനുഷ്യർ തങ്ങളുടെ ഇടം കണ്ടെത്തിയത്. ട്രാൻസ്ജന്ററുകൾ ഉൾപ്പെടെയുള്ള ലൈംഗികന്യൂനപക്ഷങ്ങൾ ഇന്നും മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെടുന്നു. അരികുവത്കരിക്കരിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതം ആവിഷ്കരിക്കപ്പെടുന്നു എന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആത്മകഥാസാഹിത്യത്തിലുണ്ടായ വലിയ മാറ്റമാണ്. കേട്ടെഴുത്തുജീവിതം എന്ന പുതുശാഖയിലൂടെ പാർശ്വവത്കൃതർക്കും സ്വന്തം നിലയിൽ ജീവിതാഖ്യാനം സാധ്യമാകാത്തവർക്കും തങ്ങളുടെ ജീവിതം അടയാളപ്പെടുത്തുവാനായി. നിരവധി ട്രാൻസ്ജെന്ററുകളുടെ ജീവിതം ഇത്തരത്തിൽ പുറത്തുവന്നിട്ടുണ്ട്. "ഒരു മലയാളി ഹിജഡയുടെ ആത്മകഥ" (ജെറീന), അവളിലേക്കുള്ള ദൂരം (സൂര്യ ഇഷാൻ) എന്നീ കൃതികളെ ആധാരമാക്കിക്കൊണ്ട് ട്രാൻസ്ജന്റർ ആത്മാഖ്യാനങ്ങളിലെ സ്വത്വപ്രതിസന്ധികളും അതിജീവനമാർഗങ്ങളും വിശകലനം ചെയ്യാനാണ് പ്രബന്ധത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്വത്വബോധത്തിലൂടെ അവർ ജീവിതത്തിന്റെ പ്രതിരോധം സാധ്യമാക്കിയത് എങ്ങനെയെന്നും അന്വേഷിക്കാൻ ശ്രമിക്കുന്നു.


 

Article Details

How to Cite
അശ്വതി കെ. (2024). ട്രാൻസ്ജന്റർ സ്വത്വപ്രതിസന്ധികളും അതിജീവനവും: തെരഞ്ഞെടുത്ത ആത്മാഖ്യാനങ്ങൾ മുൻനിറുത്തിയുള്ള പഠനം. IRAYAM, 8(3), 31–42. Retrieved from https://sngscollege.org/irayam/index.php/journal/article/view/aswathi
Section
Articles

References

രാജീവൻ,ബി,വർത്തമാനത്തിന്റെ ചരിത്രം,ഫോക്കസ് ബുക്സ്,തിരുവനന്തപുരം, 1992.

രമാദേവി,പി,സ്ത്രീ ആത്മകഥ ജീവിതം എഴുത്ത് ചരിത്രം,കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം.

ജെറീന(വിജയൻ കോടഞ്ചേരി,ഹരി ബി ),ഒരു മലയാളി ഹിജഡയുടെ ആത്മകഥ, ലിറ്റ്‌മസ്,കോട്ടയം, 2006.

രശ്മി,ജി, അനിൽകുമാർ കെ എസ്, ട്രാൻസ്ജന്റർ ചരിത്രം സംസ്കാരം പ്രതിനിധാനം,ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം, 2016.

പോക്കർ, പി കെ,സ്വത്വരാഷ്ട്രീയം,പ്രോഗ്രസ് പബ്ലിക്കേഷൻ,കോഴിക്കോട്, 2005.