ക്വിയർ സംസ്കാരത്തിന്റെ ആവിഷ്കാരവും പ്രതിനിധാനവും ആദ്യകാലമലയാളസാഹിത്യത്തിൽ: തിരഞ്ഞെടുത്ത പാഠങ്ങളെ മുൻനിർത്തിയുള്ള പഠനം

Main Article Content

അനസ് എൻ.എസ്.

Abstract

ലൈംഗികത, ജെൻഡർ, പ്രണയം തുടങ്ങിയവയെ വിപരീത-ദ്വന്ദ്വയുക്തിയിൽ (Opposite Binary Logic) ആവിഷ്കരിക്കുന്ന കഥാസന്ദർഭങ്ങളിൽ നിന്ന് വ്യത്യസ്തമായി ദ്വന്ദ്വാതീത-ദ്രവ്യ-വർണരാജി (Non Binary-Fluid-Spectrum) തലങ്ങളിൽ സമീപിക്കുന്ന രചനകളുടെ പ്രാഗ്രൂപം ആദ്യകാലമലയാളസാഹിത്യത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് സ്ഥാപിക്കാനാണ് ഈ പ്രബന്ധം ശ്രമിക്കുന്നത്. 1947ൽ വൈക്കം മുഹമ്മദ്‌ ബഷീർ രചിച്ച ശബ്ദങ്ങൾ എന്ന നോവലിനെയും 1954-ൽ പെരുന്നയിൽ ജോസഫ് രചിച്ച ജീവിതത്തിലെ ഒരു താള് എന്ന ചെറുകഥയെയുമാണ് ഇതിൽ സവിശേഷപഠനത്തിനായി സ്വീകരിച്ചിരിക്കുന്നത്. ക്വിയർജീവിതങ്ങളെ (Queer Lives) വ്യക്തിപരതയിൽ നിന്ന് വ്യത്യസ്തമായി ഒരു സമുദായത്തിന്റെ (Community) ഭാഗമായി കാണാൻ ആദ്യകാലമലയാളസാഹിത്യം ശ്രമിച്ചതെങ്ങനെയെന്ന് ഈ പ്രബന്ധം പരിശോധിക്കുന്നു. പാഠവിശകലനം (Textual Analysis) എന്ന രീതിശാസ്ത്രമുപയോഗിക്കുന്ന ഈ പഠനത്തിൽ വിവിധ ക്വിയർ സിദ്ധാന്തങ്ങളുടെ സൈദ്ധാന്തികചട്ടകൂടുപയോഗിക്കുന്നു. ക്വിയർ ജീവിതങ്ങളെ ആഖ്യാനം ചെയ്യുമ്പോൾ ആദ്യകാലസാഹിത്യം സ്വീകരിച്ച മനോഭാവങ്ങളെ വെളിപ്പെടുത്താനും ഈ പ്രബന്ധം ഉദ്ദേശിക്കുന്നു.

Article Details

How to Cite
അനസ് എൻ.എസ്. (2024). ക്വിയർ സംസ്കാരത്തിന്റെ ആവിഷ്കാരവും പ്രതിനിധാനവും ആദ്യകാലമലയാളസാഹിത്യത്തിൽ: തിരഞ്ഞെടുത്ത പാഠങ്ങളെ മുൻനിർത്തിയുള്ള പഠനം. IRAYAM, 8(3), 8–19. Retrieved from https://sngscollege.org/irayam/index.php/journal/article/view/anas
Section
Articles

References

ബഷീര്‍, വൈക്കം മുഹമ്മദ്‌. "ശബ്ദങ്ങള്‍." ബഷീര്‍ സമ്പൂര്‍ണകൃതികള്‍, ഡി.സി. ബുക്സ്, 1992, pp. 405–452.

തോമസ്‌, പെരുന്ന. “ജീവിതത്തിലെ ഒരു താള്”. പെരുന്ന തോമസ്‌ കഥകള്‍, ഉണ്മ പബ്ലിക്കേഷന്‍സ്, 2016, 363-378

Gopinath, G. (2005). Impossible desires: Queer diasporas and South Asian public cultures. Duke University Press.

Vanita, R., & Kidwai, S. (Eds.). (2000). Same-sex love in India: Readings from literature and history. Palgrave Macmillan.