മലയാളസിനിമയിലെ ഡിസെബിലിറ്റി പ്രതിനിധാനങ്ങൾ; പാരാപ്ലേജിയ പ്രധാന പ്രമേയമായ തെരഞ്ഞെടുത്ത സിനിമകളെ അടിസ്ഥാനമാക്കിയുള്ള ആലോചന.

Main Article Content

അമൽജിത്ത് പി കെ

Abstract

ഡിസെബിലിറ്റി പ്രധാന പ്രമേയമായ ധാരാളം സിനിമകൾ മലയാളത്തിൽ നിർമിക്കപ്പെട്ടിട്ടുണ്ട്. ജനപ്രിയ കലാരൂപമെന്ന നിലയ്ക്ക് ചലച്ചിത്രങ്ങളുടെ പ്രമേയങ്ങളും പൊതുബോധനിർമിതിയിൽ അവയ്ക്കുള്ള പങ്കും സൂക്ഷ്മം നിരീക്ഷിക്കേണ്ട ഒന്നാണ്. അതുകൊണ്ടു തന്നെ മലയാള സിനിമയിലെ ഡിസെബിലിറ്റി പ്രതിനിധാനങ്ങളെ വിമർശനവിധേയമാക്കി പഠിക്കേണ്ടതും വിലയിരുത്തേണ്ടതുമുണ്ട്. വ്യത്യസ്ത ഡിസെബിലിറ്റികളുള്ള വ്യക്തികളും സമൂഹങ്ങളും പ്രമേയങ്ങളായി വരുന്ന സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ട്. മോട്ടോർ, സെൻസറി തകരാറുകൾ മൂലം ഭാഗികമായി ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണ് പാരാപ്ലേജിയ. 2003 ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, അഞ്ജലി മേനോന്റെ സംവിധാനത്തിൽ 2014 ൽ പുറത്തിറങ്ങിയ ബാംഗ്ലൂർ ഡേയ്സ്, 2024ൽ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ജയ്ഗണേഷ് എന്നീ ചലച്ചിത്രങ്ങളെ പാരാപ്ലേജിയ പ്രധാന പ്രമേയമാവുന്ന സിനിമകൾ എന്ന നിലയിലും വ്യത്യസ്ത കാലഘട്ടത്തിന്റെ സൃഷ്ടികളെന്ന നിലയിലും താരതമ്യം ചെയ്ത് പഠിക്കുകയാണ് ഈ പഠനത്തിലൂടെ ലക്ഷ്യമാക്കുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലെ സിനിമകളിലുള്ള പാരാപ്ലേജിക് പ്രതിനിധാനത്തെ വിശകലനം ചെയ്തു കൊണ്ട് അവയുടെ കർതൃത്വം,സാമൂഹ്യപദവി, കുടുംബജീവിതം , ലിംഗപദവി എന്നീ ഘടകങ്ങളെ സിനിമ എങ്ങനെ ആവിഷ്കരിക്കുന്നു എന്ന് സൂക്ഷ്മമായി അപ്രഗഥിക്കുകയാണ് പഠനരീതി. സിനിമ ഡിസെബിലിറ്റി പ്രതിനിധാനത്തെ എപ്രകാരമാണ് സ്വാധീനിച്ചതെന്നും ഡിസെബിലിറ്റി പ്രതിനിധാനത്തെ രൂപപ്പെടുത്തുന്നതിൽ സിനിമയും സമൂഹവും എത്തരത്തിലുള്ള കൊടുക്കൽ വാങ്ങലുകളാണ് നടത്തിയിട്ടുള്ളതന്നും വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള സിനിമകളുടെ അപഗ്രഥനത്തിലൂടെ മനസിലാക്കാം.


 

Article Details

How to Cite
അമൽജിത്ത് പി കെ. (2024). മലയാളസിനിമയിലെ ഡിസെബിലിറ്റി പ്രതിനിധാനങ്ങൾ; പാരാപ്ലേജിയ പ്രധാന പ്രമേയമായ തെരഞ്ഞെടുത്ത സിനിമകളെ അടിസ്ഥാനമാക്കിയുള്ള ആലോചന . IRAYAM, 8(2), 142–158. Retrieved from https://sngscollege.org/irayam/index.php/journal/article/view/amal
Section
Articles

References

പുസ്തകങ്ങൾ

• ധന്യ, പി.ഡി (എഡി), മലയാളപ്പച്ച റിസേർച്ച് ജേണൽ - ഡിസെബിലിറ്റി ചിന്തയും വ്യവഹാരവും,മലയാള വിഭാഗം, കെ കെ ടി എം ഗവ.കോളേജ് കൊടുങ്ങല്ലൂർ ,2024

• നോയൽ റോസ്(എഡി),ശേഷീവാദം: വിചാരവും വിശകലനവും , ഫെമിങ്കോ ബുക്സ് ,2023 a

• രവിചന്ദ്രൻ,കെ.പി (എ ഡി),ഡിസെബിലിറ്റി: പ്രതിനിധാനം, വ്യവഹാരം , ഐ ബുക്സ് കേരള,, കോഴിക്കോട്, 2023

ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ

https://www.sanghaditha.com/wp-content/uploads/2022/07/july-layout-2022.pdf

സിനിമകൾ

• ജയ് ഗണേഷ്, 2024, രഞ്ജിത് ശങ്കർ

• ബാംഗ്ലൂർ ഡേയ്സ്, 2014 , അഞ്ജലി മേനോൻ

• മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, 2003, വിനയൻ