കോളനിയനന്തരകാലത്തെ അധിനിവേശങ്ങളും സാമൂഹികബലതന്ത്രങ്ങളും: യന്ത്രലോചനം, ചുവന്ന ബാഡ്ജ് എന്നീ നോവലുകളെ മുൻനിർത്തിയുള്ള വിശകലനം

Main Article Content

ഐശ്വര്യ എസ് മേനോൻ

Abstract

കോളനിയനന്തരകാലം മുതൽ അധിനിവേശത്തിന്റെ വ്യത്യസ്തമായ ബലതന്ത്രങ്ങളാണ് പൗരസമൂഹത്തെ നിയന്ത്രിച്ചിട്ടുള്ളത്.സാംസ്കാരികമോ പാരിസ്ഥിതികമോ മതാധികാരപരമോ ആയ അധീശത്വത്തിൽ ഭരണകൂടം എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും അധിനിവേശം നേരിടുന്ന പൗരസമൂഹം എത്തരത്തിലാണ് സമകാല ഫിക്ഷനിൽ ആവിഷ്കൃതമാവുന്നതെന്നും വിശകലനം ചെയ്യുന്നതാണ് ഈ പ്രബന്ധം.സുസ്മേഷ് ചന്ത്രോത്തിന്റെ യന്ത്രലോചനം, രാജേഷ് ആർ വർമ്മയുടെ ചുവന്ന ബാഡ്ജ് എന്നീ നോവലുകളെ മുൻനിർത്തിയാണ് പഠനം നടത്തുന്നത്.യന്ത്രലോചനത്തിൽ സാംസ്കാരികമായ അധിനിവേശം വിഷയമാകുമ്പോൾ ചുവന്ന ബാഡ്ജിൽ മതാധിനിവേശമാണ് കാണുന്നത്.രണ്ട് നോവലുകളിലും വെളിവാകുന്ന വ്യത്യസ്തമായ അധിനിവേശത്തോടുള്ള പൗരസമൂഹത്തിൻ്റെ  ഭീതി,ഭരണീയതയുടെ സ്വാധീനം,അധീശത്വത്തിന് പൊതു ഇടവുമായുള്ള ബന്ധം എന്നിങ്ങനെ സാമ്യവ്യത്യാസങ്ങൾ ചർച്ച ചെയ്തുകൊണ്ട് ഉപസംഹരിക്കുന്നു.


 

Article Details

How to Cite
ഐശ്വര്യ എസ് മേനോൻ. (2024). കോളനിയനന്തരകാലത്തെ അധിനിവേശങ്ങളും സാമൂഹികബലതന്ത്രങ്ങളും: യന്ത്രലോചനം, ചുവന്ന ബാഡ്ജ് എന്നീ നോവലുകളെ മുൻനിർത്തിയുള്ള വിശകലനം. IRAYAM, 8(3), 111–122. Retrieved from https://sngscollege.org/irayam/index.php/journal/article/view/aish
Section
Articles

References

ഡോ. പവിത്രൻ പി. , കോളനിയനന്തരവാദം , കൈരളി ബുക്സ്, കണ്ണൂർ.

രാജേഷ് . ആർ. വർമ്മ ,ചുവന്ന ബാഡ്ജ് , ചിന്ത പബ്ലിഷേഴ്സ് , തിരുവനന്തപുരം.

സുസ്മേഷ് ചന്ത്രോത്ത്, യന്ത്രലോചനം മാതൃഭൂമി ബുക്സ്, കോഴിക്കോട്