ഭിന്നശേഷിപഠനങ്ങൾ ആമുഖം

Main Article Content

ഷീബ എം. കുര്യൻ

Abstract

ലിംഗം(സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്), വര്‍ഗ്ഗം, വംശം(ആദിവാസി, ഗോത്രവര്‍ഗ്ഗക്കാര്‍), നിറം(കറുത്തവര്‍), സാമ്പത്തികം(ദരിദ്രര്‍), ദേശം(ചേരി നിവാസികള്‍, വീടില്ലാത്തവര്‍), തൊഴില്‍(കുറഞ്ഞ വേതനക്കാര്‍, വേശ്യകള്‍, ഭിക്ഷാടകര്‍), ഭാഷ(ഭാഷാന്യൂനപക്ഷങ്ങള്‍, അധികാരഭാഷ പ്രയോഗിക്കാന്‍ അറിവില്ലാത്തവര്‍), ജാതി(കീഴ്ജാതിക്കാര്‍), ലൈംഗികത(ഗേ, ലെസ്ബിയന്‍), ആരോഗ്യം(HIV ബാധിതര്‍, മനോരോഗികള്‍,മയക്കുമരുന്ന് ഉപഭോക്താക്കള്‍), ശേഷി/കഴിവ്(ഭിന്നശേഷിക്കാര്‍, വൃദ്ധര്‍, ശിശുക്കള്‍) തുടങ്ങി നിരവധികാര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള  ആശയരൂപങ്ങൾ നിറഞ്ഞ സമൂഹത്തിലാണ് മനുഷ്യർ ജീവിക്കുന്നത്. ഭൂമിശാസ്ത്രപരമായി ഒരിടത്ത് വസിക്കുന്ന ജനങ്ങള്‍ക്കിടയില്‍ സമ്പത്തും അധികാരവും ശേഷിയും മറ്റും നിര്‍ണ്ണയിക്കുന്ന ഈ ആശയരൂപങ്ങൾ നിർമ്മിച്ച സാംസ്കാരികഭിന്നതകളാണ് ജനങ്ങൾക്കിടയിൽ വേര്‍തിരിവുകളുണ്ടാക്കുന്നത്. സാമൂഹികവിഭവങ്ങളുടെ തുല്യഅവകാശങ്ങള്ളും സമത്വം, തുല്യനീതി, സാഹോദര്യം തുടങ്ങിയവ മേല്‍പ്പറഞ്ഞ വേര്‍തിരിവുകള്‍ കാരണം ചിലർക്ക് നിഷേധിക്കപ്പെടുന്നു. സമൂഹത്തിന്റെ പ്രബലകേന്ദ്രത്തില്‍ നിന്ന് അകറ്റി അപരം(other) എന്ന തലത്തില്‍ വിശേഷിപ്പിക്കുന്നതും മുഖ്യധാരയില്‍ പരിഗണിക്കാതെ അടിച്ചമര്‍ത്തുന്നതും ഈ വേര്‍തിരിവിന്റെ പരിസരത്തിലാണ്. എന്റെ/ഞങ്ങളുടെ ഒപ്പം ഉൾപ്പെടുത്താന്‍ കഴിയില്ല, എല്ലാവരെയും പോലെയല്ല എന്ന ബോധം വ്യക്തികളില്‍ രൂപപ്പെട്ടു/ടുത്തിക്കൊണ്ടിരിക്കും. സംസ്കാരപഠനങ്ങളുടെ കടന്നുവരവ് ഇത്തരം സാമൂഹികപ്രക്രിയകളെ കുറിച്ച് തിരിച്ചറിവ് നൽകുകയും സാമൂഹികമാറ്റങ്ങൾക്ക് പ്രേരണനൽകുകയുമുണ്ടായി. ശേഷി(able)യെ അടിസ്ഥാനമാക്കി മനുഷ്യസമൂഹത്തിൽ രൂപമെടുക്കുന്ന ബോധരൂപീകരണ(making of understanding)ങ്ങളെയും  അവയുണ്ടാക്കുന്ന ഭിന്നശേഷി എന്ന വേർതിരിവുണ്ടാക്കുന്ന അപരത്വനിർമ്മിതി, മനുഷ്യാന്തസ്സിന് നേരിടുന്ന അവഗണന, അപമാനം തുടങ്ങിയവയെയും കുറിച്ചുള്ള  സാംസ്കാരികാന്വേഷണമാണ് ഭിന്നശേഷിപഠന(Disability Studies)ങ്ങളിൽ നടക്കുന്നത്.

Article Details

How to Cite
കുര്യൻ ഷ. എ. (2021). ഭിന്നശേഷിപഠനങ്ങൾ: ആമുഖം. IRAYAM, 5(3), 15–23. Retrieved from https://sngscollege.org/irayam/index.php/journal/article/view/83
Section
Articles

References

https://censusindia.gov.in/

അംഗപരിമിതസെൻസസ് 2015 റിപ്പോർട്ട്, http://sjd.kerala.gov.in/DOCUMENTS/Report/Census%20Report/28855.pdf

Rosemarie Garland- Thompson, Extraordinary Bodies Figuring Physical Disability in American Culture and Literature, Columbia University Press, 1997