വക്രോക്തിസിദ്ധാന്തത്തിലെ അർഥവും സങ്കല്പനവും

Main Article Content

ശരത്ചന്ദ്രൻ ഞാളോത്ത്

Abstract

ആശയവിനിമയത്തിന്റെ അടിസ്ഥാനം അർഥമാണ്. ഭാഷയുടെ സവിശേഷമായ അർഥവിനിമയമാണ് സാഹിത്യം. സാഹിത്യാവിഷ്കാരത്തിൽ സവിശേഷാർഥത്തിനായി ഭാഷയെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രൂപപ്പെടുത്തിയ ഒന്നാണ് വക്രോക്തിസിദ്ധാന്തം. സാഹിത്യത്തിൽ അർഥത്തെ ഏറ്റവും വിനിമയക്ഷമമായി ആവിഷ്കരിക്കാൻ കഴിയുന്ന ഒന്നായിട്ടാണോ വക്രോക്തിയെ അവതരിപ്പിക്കുന്നതെന്ന് പരിശോധിക്കാനാണ് പ്രബന്ധം ശ്രമിക്കുന്നത്. കുന്തകൻ അവതരിപ്പിച്ച വക്രോക്തിസിദ്ധാന്തം അർഥത്തെയാണ് ലക്ഷ്യമാക്കുന്നതെന്നും സാഹിത്യത്തെ അർഥമായി പരിഗണിക്കുന്നു എന്നുമുള്ള പരികല്പനകളെ ആധാരമാക്കിയാണ് വിശകലനം നടത്തുന്നത്. വക്രോക്തിസങ്കല്പത്തിൽ അർഥവിതരണം എങ്ങനെയാണ് നടത്തിയിരിക്കുന്നത് എന്നു വിശകലനവിധേയമാക്കുന്നതിനായി ധൈഷണികസൗന്ദര്യശാസ്ത്രത്തിന്റെ പരികല്പനകളെയും അതിന്റെ വിവിധ ആലോചനാരീതികളെയും പ്രയോജനപ്പെടുത്തുന്നു.

Article Details

How to Cite
ഞാളോത്ത് ശ. (2021). വക്രോക്തിസിദ്ധാന്തത്തിലെ അർഥവും സങ്കല്പനവും . IRAYAM, 5(3), 46–64. Retrieved from https://sngscollege.org/irayam/index.php/journal/article/view/75
Section
Articles

References

• അച്യുതനുണ്ണി, ചാത്തനാത്ത്. (2009). വക്രോക്തിജീവിതം. ശുകപുരം: വള്ളത്തോൾ വിദ്യാപീഠം.

• കുഞ്ചുണ്ണിരാജ, കെ. (2018). അർഥം ഭാരതീയസിദ്ധാന്തങ്ങൾ. കെ. എം. രവീന്ദ്രൻ(വിവ). ശുകപുരം: വള്ളത്തോൾ വിദ്യാപീഠം.

• ഗിരീഷ്, പി. എം. (2012). അറിവും ഭാഷയും ധൈഷണികഭാഷാശാസ്ത്രം: ആമുഖം. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

• Fillmore, Charles. (1982). ‘Towards a Descriptive Framework for Spatial Deixis, Speech, Place and Action’, R. J. Jarvella and W. Klein (editors). London: Wiley.

• Krishnamoorthi, K. (1977). Introduction to the Vakroktijivita. Dharwad: Karnataka University.

• Lakoff, George and Mark Johnson. (1999). Philosophy in the Flesh: The Embodied Mind and its Challenge to Western Thought. New York: Basic Books.

• Lakoff, George and Mark Turner. (1989). More than Cool Reason, A field Guide to Poetic Metaphor. Chicago and London: University of Chicago Press.

• Stockwell, Peter. (2002). Cognitive Poetics, An Introduction. London and New York: Routledge.

• Stockwell, Peter. (2009). Texture, A Cognitive Aesthetics of Reading. Edinburgh: Edinburgh University Press.