അച്ചടി-ദൃശ്യ മാധ്യമങ്ങൾക്കിടയിലെ ദ്വീപുജീവിതം

Main Article Content

അലിക്കുട്ടി സി.

Abstract

“ബെളുത്ത കണ്ടത്തി കറുത്ത ബിത്തിട്ട് കൺകുണ്ടു നോക്കി, ബാ കുണ്ടു കൊയ്തു് ” (വെളുത്ത കണ്ടത്തിൽ കറുത്ത വിത്തു വിതച്ചു, കണ്ണു കൊണ്ടു നോക്കി, വായ കൊണ്ടു കൊയ്തു).


എഴുത്തിനെയും വായനയേയും കുറിക്കാൻ ലക്ഷദ്വീപിൽ പ്രചാരത്തിലുള്ള മനോഹരമായ കടങ്കഥയാണിത്.എഴുത്തും വായനയും എന്നത് മനുഷ്യചരിത്രത്തിലെ ഏറ്റവും ജൈവികമായ പ്രവർത്തനമാണ്.കൃഷിക്ക് തുല്യമായ സ്ഥാനമാണ് ദ്വീപുകാർ അതിനു കല്പിച്ചുനൽകുന്നത്. പുസ്തകത്തിന്റെ വെളുത്ത പ്രതലത്തിൽ കുനുകുനുത്ത കറുത്ത അക്ഷരങ്ങൾ വിതയ്ക്കുന്ന പ്രക്രിയയാണ് ദ്വീപുകാർക്ക് എഴുത്ത്. കണ്ണുകൊണ്ട് അത് എന്തെന്നു മനസ്സിലാക്കി, വായ കൊണ്ട് കൊയ്തെടുക്കലാണ്  അവർക്ക് വായന. അതായത് എഴുത്തു്, വിത്തുവിതക്കലും വായന, വിതച്ചതു് കൊയ്യലുമാണ് എന്നു വിശ്വസിക്കുന്ന സമൂഹമാണ് ലക്ഷദ്വീപിലേത്. എഴുത്തും വായനയുമാണ് ഏതൊരു സംസ്കാരത്തെയും മഹത്തരമാക്കുന്നത്. എഴുത്തും വായനയും ആഴത്തിൽ അനുഭവിച്ചറിയാതെ ഒരു സമൂഹത്തിനും പൂർണതയിലെത്താനാവില്ല. മാനവരാശിയുടെ ചരിത്രത്തിലെ എല്ലാമുന്നേറ്റങ്ങൾക്കും വഴിതെളിയിച്ച ഊർജ്ജമായിരുന്നു അവ. ഏതൊരു സമൂഹത്തെയും വായനയുടേതായ സാംസ്കാരികാന്തരീക്ഷത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിൽ പത്രമാധ്യമങ്ങളും ആനുകാലികങ്ങളും പുസ്തകങ്ങളും സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.എന്നാൽ അത്തരം പത്രമാധ്യമങ്ങളില്ലാത്ത സുപ്രഭാതങ്ങളാണ് ലക്ഷദ്വീപിൽ നാളിതുവരെ പുലർന്നത്.ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളാണ് ദിനപത്രങ്ങൾ എന്ന സാംസ്കാരികോപകരണത്തെ ദ്വീപുകൾക്ക് അന്യമാക്കിയത്.ആഴ്ചകളും മാസങ്ങളും കഴി‍ഞ്ഞ് കരയിൽ നിന്നും കപ്പലേറി വരുന്ന പത്രങ്ങളിലെ ചൂടാറിയ വാർത്തകളിലൊന്നിലും ദ്വീപുകാരുടെ ജീവിതമില്ലായിരുന്നു.ഇങ്ങനെ അച്ചടിമാധ്യമങ്ങളുടെ കാര്യമായ ഇടപെടലില്ലാത്ത ദ്വീപസമൂഹത്തിലേക്ക് വളരെവേഗത്തിലാണ് ദൃശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയയുമെല്ലാം കടന്നുവന്നത്. ഈ ഒരു പശ്ചാത്തലത്തിൽ ലക്ഷദ്വീപിന്റെ സാംസ്കാരിക ജീവിതത്തെ വിശദമായി പഠനവിധേയമാക്കാനാണ് ‘അച്ചടി-ദൃശ്യ മാധ്യമങ്ങൾക്കിടയിലെ ദ്വീപുജീവിതം’ എന്ന ഈ പ്രബന്ധം ശ്രമിക്കുന്നത്.

Article Details

How to Cite
അലിക്കുട്ടി സി. (2020). അച്ചടി-ദൃശ്യ മാധ്യമങ്ങൾക്കിടയിലെ ദ്വീപുജീവിതം. IRAYAM, 4(3), 7–22. Retrieved from https://sngscollege.org/irayam/index.php/journal/article/view/63
Section
Articles

References

• പൂക്കോയ പി.ഐ, ദ്വീപോത്പത്തി,1960, ഫാൽക്കൺ കാലിക്കറ്റ്

• ശ്രീകുമാർ എ.ജി,പുസ്തകവും കേരളസംസ്കാര പരിണാമവും,

കേരളസർവ്വകലാശാല, തിരുവനന്തപുരം

• സതികുമാരൻ നായർ പി, ലക്ഷദ്വീപിലെ മലയാളം,1974,

നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം

• സാബ്‍ജാൻ പി, ലക്ഷദ്വീപ് ഇന്നലെ ഇന്ന്, 2013, മൈത്രി ഫോറം, കോഴിക്കോട്

• Benedict Anderson, Imagined Communities: Reflections on the Origin and Spread of Nationalism, 1991,Verse, London

http://misrave.blogspot.com/