എം എൽ എ ശൈലി : അടിസ്ഥാനതത്വങ്ങൾ

Main Article Content

nidhildev_kv
vijisha
cm_muraleedharan

Abstract

ആശയവിനിമയ രൂപങ്ങൾ വ്യാപകമായ ഇക്കാലത്ത്, വ്യത്യസ്ത മാധ്യങ്ങളിലൂടെ പ്രസിദ്ധീകരണങ്ങൾ സാധ്യമാണ്. അച്ചടിമാധ്യമത്തിലൂടെ വന്ന ഒരു പ്രസിദ്ധീകരണത്തെത്തന്നെ ഓണ്‍ലൈന്‍ മാധ്യമത്തിൽ വായിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ മുമ്പെന്നത്തേക്കാളും  ശേഖരിച്ച വിവരങ്ങളുടെ ഉറവിടങ്ങൾ രേഖപ്പെടുത്താനായി ചില തത്വങ്ങളിലധിഷ്ഠിതമായ ഒരു സംവിധാനത്തിന്റെ ആവശ്യകത ഏറെയാണ്.വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്തമായ സമീപനമാണ് വേണ്ടിവരിക.. ആശയങ്ങൾ കടമെടുക്കുമ്പോൾ  കൃതിക്കും  കര്‍ത്താവിനും കടപ്പാട് രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. എന്നാൽ പ്രത്യേക പതിപ്പുകളുടെ സവിശേഷമായ ഘടന പരിശോധിക്കുമ്പോൾ പ്രസ്തുത രചനയ്ക്കും കര്‍ത്താവിനും കൂടുതൽ  വിശദാംശങ്ങളോടെ കടപ്പാട് രേഖപ്പെടുത്തണം.. വിവരങ്ങൾ എവിടെ നിന്ന് ലഭ്യമായി എന്നുള്ളത് വായനക്കാര്‍ക്ക്  അവ കണ്ടെത്താനും പ്രബന്ധ രചയിതാവിന്റെ വാദമുഖങ്ങളോടുള്ള തങ്ങളുടെ അഭിപ്രായം രൂപപ്പെടുത്താനും ഉപകാരപ്രദമാകും. അതുകൊണ്ട് സ്രോതസ്സ് രേഖപ്പെടുത്തുന്നതിനുള്ള അടിസ്ഥാന നിയമങ്ങളെക്കുറിച്ചുള്ള  അവബോധം ഏതുതരത്തിലുള്ള പ്രസിദ്ധീകരണത്തിലായാലും സഹായകമാവും. എം എൽ എ ശൈലി : അടിസ്ഥാനതത്വങ്ങളെ പരിചയപ്പെടുത്തുകയാണ് പ്രബന്ധം.

Article Details

How to Cite
nidhildev_kv, vijisha, & cm_muraleedharan. (2017). എം എൽ എ ശൈലി : അടിസ്ഥാനതത്വങ്ങൾ. IRAYAM, 2(2), 65–91. Retrieved from https://sngscollege.org/irayam/index.php/journal/article/view/62
Section
Articles