സ്ത്രീ, കുടുംബം, സദാചാരം : ആദ്യകാല മാസികകളിലെ മൂല്യസങ്കല്പങ്ങൾ - സുമംഗലയെ ആധാരമാക്കി ഒരു പഠനം

Main Article Content

rajeswari_p

Abstract

   അച്ചടി ആധുനികതയുടെ പ്രധാനവാഹകമായിരുന്നത് പത്രമാസിക കളായിരുന്നല്ലോ. പൊതുമാസികകളിൽ സ്ത്രീകളുടെ എഴുത്തുകൾ നന്നെ വിരളമായിരുന്നു. സ്ത്രീ എന്ന പ്രത്യേക പദവി സാഹിത്യത്തിൽ ലഭിക്കുന്നതല്ലെന്നും പുരുഷനെപ്പോലെ എഴുതാൻ പ്രാപ്തിയുണ്ടെങ്കിൽ മാത്രമെ അംഗീകാരം ലഭിക്കൂ എന്നു വിട്ടുവീഴ്ചയില്ലാതെ പ്രഖ്യാപിച്ച പത്രാധിപർ നമുക്കുണ്ടായിരുന്നു. സാമൂഹ്യവ്യവഹാരങ്ങളിലും സംവാദങ്ങളിലും സ്ത്രീക്ക് കാര്യമായപങ്കുണ്ടായിരുന്നില്ല. സാഹിത്യത്തിലൂടെ അവതരിപ്പിക്കപ്പെട്ട സ്ത്രീവാർപ്പു മാതൃകകളാവട്ടെ പൊതുവെ സാമ്പ്രദായിക കുടുംബിനീ പതിവ്രതാസങ്കല്പങ്ങൾക്കൊപ്പിച്ചുള്ളതായിരുന്നുതാനും. ഈ പൊതു പശ്ചാത്തലത്തിൽ സ്ത്രീകൾക്കു വേണ്ടിമാത്രം പ്രസിദ്ധീകരിച്ചിരുന്ന സ്ത്രീമാസികകൾ എന്നു പൊതുവെ പറയാവുന്ന മാസികകളിലെ ഉള്ളടക്കവും ആഖ്യാനസ്വഭാവവും കാഴ്ചപ്പാടുകളും പരിശോധിക്കുന്നത് നന്നാവും. ആധുനികതയുടെയും പാരമ്പര്യത്തിന്റെയും സംഘർഷവും സമന്വയവും സംഭവിച്ചുകൊണ്ടിരുന്ന ആ കാലത്ത് വനിതാമാസികകളിൽ അവതരിപ്പിക്കപ്പെട്ട സ്ത്രീസങ്കല്പവും അതുവഴിലക്ഷ്യമാക്കിയിരുന്നു. സ്ത്രീ സ്വത്വരൂപീകരണവും ഏതു ദിശയിലായിരുന്നു അവയൊക്കെ എത്രമാത്രം സ്ത്രീപക്ഷനിലപാടുകൾ കൈക്കൊണ്ടിരുന്നു എന്ന ഒരു പുനര്‍വായന നടത്താനാണ് അക്കാലത്തെ ഒരു പ്രധാന മാസികയായ സുമംഗലയെ മുൻനിര്‍ത്തി ഈ പ്രബന്ധത്തിലൂടെ ശ്രമിക്കുന്നത്.

Article Details

How to Cite
rajeswari_p. (2017). സ്ത്രീ, കുടുംബം, സദാചാരം : ആദ്യകാല മാസികകളിലെ മൂല്യസങ്കല്പങ്ങൾ - സുമംഗലയെ ആധാരമാക്കി ഒരു പഠനം. IRAYAM, 2(2), 21–36. Retrieved from https://sngscollege.org/irayam/index.php/journal/article/view/60
Section
Articles

References

• പുതുപ്പള്ളിരാഘവൻ (2008), കേരളപത്രപ്രവർത്തനചരിത്രം, കേരളസാഹിത്യ അക്കാദമി, തൃശൂർ

• സുമംഗല – വിവിധലക്കങ്ങൾ