ഹസ്തലിഖിതവിജ്ഞാനീയം പ്രാധാന്യവും പ്രസക്തിയും

Main Article Content

dr_sajina_saji

Abstract

എഴുത്തിനെയും വിജ്ഞാനത്തെയും  സാഹിത്യത്തെയും ഭൂതകാലത്തെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളിൽ ഹസ്തലിഖിതം എന്നാൽ താളിയോലകൾ ആണ്. ഹസ്തലിഖിതം എന്ന വാക്ക് എല്ലാത്തരം കയ്യെഴുത്തുകളെയും ഉള്ളടക്കം ചെയ്യുമ്പോഴും താളിയോല എന്ന പ്രതീകത്തിലൂടെയാണ് അത് പ്രതീതമാനമാകുന്നത്. താളിയോല എന്നത് നമുക്ക് സാഹിത്യത്തിന്റെയും വിജ്ഞാനത്തിന്റെ യും വിദ്യാഭ്യാസത്തിന്റെയും അടയാളമാണ്. താളിയോല എന്ന് കേൾക്കുമ്പോൾ തന്നെ എഴുത്തുപള്ളി, എഴുത്താശാൻ, , ജാതകങ്ങൾ , സാഹിത്യ- വൈജ്ഞാനിക കൃതികൾ ,എഴുത്തച്ഛൻ തുടങ്ങി അനേകം ചിത്രങ്ങൾ നമ്മുടെ മനസ്സിലൂടെ നിരനിരയായി കടന്നുപോകാറുണ്ട്. യന്ത്രവത്കൃതമായഎഴുത്തിന്റെയും വായനയുടെയും സമകാലത്തുപോലും പ്രത്യക്ഷമായും പരോക്ഷമായും താളിയോലകൾ നമുക്ക് മുന്നിൽ അറിവടയാളങ്ങളായി പ്രത്യക്ഷപ്പെടുന്നു. ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞിന് നൽകുന്ന സമ്മാനങ്ങളുടെ കൂട്ടത്തിൽ പാരമ്പര്യരീതി പിൻതുടരുന്ന ക്ഷേത്രങ്ങൾ മാത്രമല്ല നവ സാംസ്കാരിക സ്ഥാപനങ്ങൾ പോലും എഴുത്തോലയിൽ രേഖപ്പെടുത്തിയ അക്ഷരമാലകൾ നൽകുന്നതായി നമുക്കറിയാം. സാംസ്കാരിക സമ്മേളനങ്ങളിലും മറ്റും വിശിഷ്ടാതിഥികൾ താളിയോല മാതൃകയിൽ രൂപപ്പെടുത്തിയ പുസ്തകങ്ങളാൽ സമ്മാനിതരാകുന്നതിനും കാരണം മറ്റൊന്നല്ല. കേരളത്തിലെ ആദ്യ സർവകലാശാലയായ കേരള സർവ്വകലാശാലയുടെയും മറ്റു പല സാംസ്കാരിക സ്ഥാപനങ്ങളുടെയും ഔദ്യോഗിക മുദ്രകളിലും താളിയോലഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് അത് വിജ്ഞാനത്തിന്റെയും വിദ്യയുടെയും അടയാളമെന്നു പരക്കെ സമ്മതമായതുകൊണ്ടാണ്. ആയുർവേദം ജ്യോതിഷം തുടങ്ങിയ മേഖലകളിലെ പാരമ്പര്യത്തെ സൂചിപ്പിക്കാനും താളിയോല എന്ന പ്രതീകം ഇന്ന് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ എഴുത്തിനെയും അറിവിനെയും കുറിച്ചുള്ള ചിന്തകളിൽ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മുദ്രകളായി നിലനിൽക്കുന്നുവെങ്കിലും താളിയോലകളിലും മറ്റനേകം ഹസ്തലിഖിതങ്ങളിലുമായി വ്യാപിച്ചിരിക്കുന്ന വിജ്ഞാനത്തിന്റെ വ്യത്യസ്തതലങ്ങളെ വേണ്ടവിധം തിരിച്ചറിയാനോ  മനസ്സിലാക്കാനോ കേരളീയ സമൂഹത്തിന്സാധിച്ചിട്ടില്ല എന്ന വസ്തുത നമ്മൾ തിരിച്ചറിയേണ്ടതുണ്ട് ഓർമ്മയോ പ്രതീകമോ ആയി നിലനിൽക്കുന്നതിനുമപ്പുറത്തേക്ക് സാംസ്കാരികവും ചരിത്രപരവുമായ പഠന ഗവേഷണങ്ങൾക്ക് വഴി തുറക്കത്തക്ക ഈടുവയ്പുകൾ ഇനിയും നശിക്കാതെ അവശേഷിക്കുന്നു എന്ന വസ്തുത അവഗണിക്കപ്പെട്ടു കൂടാ.

Article Details

How to Cite
dr_sajina_saji. (2017). ഹസ്തലിഖിതവിജ്ഞാനീയം പ്രാധാന്യവും പ്രസക്തിയും. IRAYAM, 2(2), 56–64. Retrieved from https://sngscollege.org/irayam/index.php/journal/article/view/58
Section
Articles

References

. Smith,Lauranjane,.2007:Cultural Heritage Critical Concepts in Media and Cultural Studies,Vol.1.Routledge.

• Vijayan,K,1997:Chithraramayanam,Palm leaf Pictures,University of Kerala,Thiruvananthapuram.

• Vislakshy,P,2002: Fundamentals of Manuscriptology,DLA, Thiruvananthapuram.

• സജിന,ജി,2016:ചായംമുക്കൽ,മലയാളസർവകലാശാലാജേർണൽ,തിരൂർ.