കഥാഖ്യാനങ്ങളും രേഖാചിത്രണകലയും

Main Article Content

anu_pappachan

Abstract

കാഴ്ചയുടെ കോയ്മാകാലത്ത് ഏറ്റവും സംവേദനക്ഷമമായ, അനുഭവ പ്രത്യക്ഷത  കൂടുതലുള്ള ഒരു ഇടമായി രേഖാചിത്രണത്തെ കാണാം. ഒരു കഥ വായിക്കുമ്പോൾ അതിൻറെ ആശയം -അതിന്റെ അനുഭൂതി എന്നതാണ് പതിവ്. എന്നാൽ ഒരു ദൃശ്യം കാണുമ്പോൾ തന്നെ അനുഭൂതി -അതിനുശേഷം ആശയത്തിലേക്ക് പോയാൽ മതി എന്ന നിലയുണ്ട്. സിനിമ അടക്കമുള്ള ദൃശ്യ പ്രധാന സ്ഥലങ്ങളിൽ കാഴ്ചയിൽ ആദ്യം ലഭിക്കുന്ന അനുഭൂതി / വികാരങ്ങൾ ആശയങ്ങളെ പലപ്പോഴും റദ്ദ് ചെയ്യുന്നത് നമുക്കനുഭവമുണ്ടല്ലോ. സമകാലിനകഥയിലെ രേഖാചിത്രണത്തിൽ നിന്ന് ചില ഉദാഹരണങ്ങൾ എടുത്ത് ദൃശ്യസംസ്കാരത്തിന്റെ പരിപ്രേക്ഷ്യത്തിൽ വീക്ഷിക്കുകയാണിവിടെ

Article Details

How to Cite
anu_pappachan. (2019). കഥാഖ്യാനങ്ങളും രേഖാചിത്രണകലയും. IRAYAM, 2(2), 37–55. Retrieved from https://sngscollege.org/irayam/index.php/journal/article/view/57
Section
Articles