മലയാളത്തിലെ സൈബർകഥകളുടെ ആഖ്യാനഘടന

Main Article Content

ഡോ. ജമീൽ അഹ്മദ്

Abstract

ഉത്തരാധുനികതയുടെ ഉത്തരകാലമാണ്, പുതിയനൂറ്റാണ്ടിലെ സാങ്കേതികവിദ്യയുടെ വികാസത്തോടെ മലയാളത്തിലടക്കം സാധ്യമായത്. ഉത്തര ഉത്തരാധുനികതയുടെ പ്രധാന വാഗ്ദാനം അത് കാര്യങ്ങളെ കൂടുതൽ / പരമാവധി വികേന്ദ്രീകരിക്കുന്നു എന്നതാണ്. ആഗ്രഹങ്ങളെ നിർമിക്കുകയല്ല, വ്യക്തിയുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഉൽപാദനത്തെ പരുവപ്പെടുത്താൻ അത് തയ്യാറാകുന്നു. ആധുനികത (മോഡേണിറ്റി)യുടെ കാലത്ത് മുതലാളിത്തം അധികാരത്തിന്റെ കേന്ദ്രീകരണത്തിലൂടെ ലാഭംകൊയ്യുകയും ഉത്തരാധുനികത യിൽ (പോസ്റ്റ് മോഡേണിസം) വികേന്ദ്രീകരണം നടത്തിക്കൊണ്ട്  ലാഭം കൂട്ടുകയും ചെയ്തു. ഉത്തര ഉത്തരാധുനികതയിൽ (പോസ്റ്റ് പോസ്റ്റ്‌മോഡേണിസം) സമൂഹത്തിലെ ഓരോ വ്യക്തിയും കച്ചവടത്തിന്റെ ഭാഗമായിമാറുകയും ലാഭം പങ്കിടുകയും ചെയ്യുന്നു എന്നതാണ് വിശേഷം. അതിന് കൂടുതൽ മാർഗവും പശ്ചാത്തലവും ഒരുക്കാൻ 'സൈബർ സ്‌പേസി'ന് കഴിഞ്ഞു. മലയാളത്തിൽ ഇതെങ്ങിനെ സംഭവിച്ചു എന്ന് സൈബർ സാഹിത്യത്തെ മുൻനിറുത്തി കൂടുതൽ വിശദീകരിക്കാൻ കഴിയും. അതിന് ഒരുദാഹരണം എന്ന രീതിയിലാണ് ഈ പ്രബന്ധത്തിൽ സൈബർ കഥാസാഹിത്യത്തെ സ്വീകരിക്കുന്നത്. ഈ പ്രബന്ധം ഉത്തര ഉത്തരാധുനികതയുടെ വിമർശനമോ അതിനെ പുകഴ്ത്തലോ അല്ല. വായനയുടെയും ആസ്വാദനത്തിന്റെയും മാറുന്ന അവസ്ഥകളെക്കുറിച്ച ചില നിരീക്ഷണങ്ങൾ മാത്രമാണ്.

Article Details

How to Cite
ഡോ. ജമീൽ അഹ്മദ്. (2018). മലയാളത്തിലെ സൈബർകഥകളുടെ ആഖ്യാനഘടന. IRAYAM, 2(2), 7–20. Retrieved from https://sngscollege.org/irayam/index.php/journal/article/view/56
Section
Articles

References

മധുസൂദനൻ ജി. ഭാവുകത്വം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ. ഡി. സി ബുക്‌സ്. കോട്ടയം. 2006

മനോജ് ജെ പാലക്കുടി. ഡോ. മലയാള സൈബർ സാഹിത്യം. ഗ്രീൻ ബുക്‌സ്. 2018

രാജശേഖരൻ. പി കെ. ഭാവനാതീതം. ഡി. സി ബുക്‌സ്. കോട്ടയം. 2002

സുനീത ടി. വി. സൈബർ മലയാളം. കറന്റ് ബുക്‌സ്. തൃശൂർ. 2013

ഹരികുമാർ എം. കെ. ഉത്തര ഉത്തരാധുനികത. ആൽഫ വൺ പബ്ലിക്കേഷൻസ്. 2012